അവർക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല; ശ്വേതയ്ക്കൊപ്പമുള്ള ഗോസിപ്പുകളെക്കുറിച്ച് കല്യാൺ ഖന്ന
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ൽ ആരംഭിച്ച സീരിയൽ ഇന്നും റേറ്റിംഗിൽ താഴോട്ട് പോയിട്ടില്ല. കല്യാണി എന്ന പെൺകുട്ടിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. ഐശ്വര്യ എന്ന നടിയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. നടൻ നലീഫാണ് സീരിയലിലെ നായക കഥാപാത്രം ചെയ്യുന്നത്. നടൻ കല്യാൺ ഖന്നയും സീരിയലിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് കല്യാൺ ഖന്ന എന്ന ഈ സീരിയലിൽ ചെയ്യുന്നത്.
ഇടയ്ക്ക് സീരിയലിൽ മറ്റൊരു വേഷം ചെയ്യുന്ന ശ്രീശ്വേത എന്ന നടിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിരുന്നു. സീരിയൽ ടുഡേ ചാനലിന് നൽകിയ അഭുമുഖത്തിൽ തന്റെ അഭിനയ കരിയറിനെക്കുറിച്ച് സംസാരിച്ചിരിച്ചിരിക്കുകയാണ് കല്യാൺ ഖന്ന. ഉത്തരേന്ത്യക്കാരനല്ലെങ്കിലും ഖന്ന എന്ന് തന്റെ യഥാർത്ഥ പേര് തന്നെയാണെന്ന് കല്യാൺ ഖന്ന പറഞ്ഞു.
മകൻ കലാരംഗത്ത് തന്നെ വരുമെന്ന് കരുതിയായിരിക്കാം അച്ഛനിങ്ങനെയൊരു പേരിട്ടതെന്നും നടൻ വ്യക്തമാക്കി. അമ്മ സിനിയും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കളെ കണ്ട് വളർന്നത് കൊണ്ടായിരിക്കാം തനിക്ക് കലാരംഗത്തോട് താൽപര്യം വന്നതെന്നും കല്യാൺ ഖന്ന പറഞ്ഞു. കൂടുതലും വില്ലൻ ടച്ചുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. പോസിറ്റീവും ബോൾഡുമായ കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്.

കളിവഞ്ചി എന്ന വെബ് സീരീസിൽ അഭിനയിച്ചതിനെക്കുറിച്ച് കല്യാൺ ഖന്ന സംസാരിച്ചു. 'ഷൂട്ടിൽ എല്ലാം ചെയ്ത് കൊണ്ടിരുന്നത് നമ്മൾ തന്നെയായിരുന്നു. ഓട്ടത്തോട് ഓട്ടമായിരുന്നു. കാരണം നമ്മൾ തന്നെ മേക്കപ്പും മറ്റും ചെയ്തു. അമൃത ഗണേശിനൊന്നും സ്മോക്ക് ചെയ്യാനറിയില്ല'
'അവരെക്കൊണ്ട് സ്മോക്ക് ചെയ്യിക്കാൻ പെട്ട പാട് നമുക്കേ അറിയൂ. രാവിലെ തൊട്ട് 24 മണിക്കൂറും ഷൂട്ടാണ് ഒരു ബോട്ടിൽ. ഒരു ഗ്യാപ്പ് കിട്ടിയാൽ അപ്പോൾ പോയിക്കിടന്ന് ഉറങ്ങുക എന്ന് മാത്രമേ ഉള്ളൂ. പക്ഷെ അത് ബാധിച്ചിട്ടില്ല. ക്ഷീണമൊക്കെ ഷോട്ടുകൾക്ക് വേണമായിരുന്നു'
'മൗനരാഗം എന്ന സീരിയൽ വന്ന ശേഷമാണ് എന്നെ ഈ വെബ് സീരീസിന് വിളിക്കുന്നത്. എന്നെ ഇന്റർവ്യൂവിന് വിളിക്കുന്നതിന് കാരണം പോലും മൗനരാഗമാണ്. പ്രണയ ഗോസിപ്പുകൾ ഗോസിപ്പ് ആദ്യം ഞാൻ കണ്ടത് ഭയത്തോടെയായിരുന്നു. അന്ന് ശ്വേതയായിരുന്നില്ല. വേറൊരു കുട്ടിയാണ്. ഇപ്പോൾ ഗോസിപ്പുകളോട് പേടിയില്ല'
'സീരിയലിന്റെ ഭാഗമായി റീലുകളും മറ്റും ചെയ്യുന്നുണ്ട്. അവർക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ കുഴപ്പമാെന്നുമില്ല. കാരണം സീരിയലിന് വേണ്ടി ചെയ്യുന്നതാണ്. ആ ഒരു രീതിയിൽ കാണുക. കൂടെ അഭിനയിച്ച് ആരോടും പ്രണയം തോന്നിയിട്ടില്ല. ഞാൻ പുതുമുഖമാണ്. വന്ന് കയറിയതല്ലേ ഉള്ളൂ,' കല്യാൺ ഖന്ന പറഞ്ഞു. ഈ ഗോസിപ്പിനെക്കുറിച്ച് നേരത്തെ ശ്വേതയും സംസാരിച്ചിരുന്നു. തങ്ങൾ പ്രണയത്തിലല്ലെന്നും സുഹൃത്തുക്കളാണെന്നും ശ്വേത വ്യക്തമാക്കി.

സീരിയലിന്റെ പ്രൊമോഷന്റെ ഭാഗമായി റീലുകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതിന്റെ പേരിൽ ഇങ്ങനെ പറഞ്ഞുണ്ടാക്കിയാലെങ്ങനെയാ. ഞങ്ങളുടെ പ്രണയ വാർത്തകൾ കണ്ട് ഞങ്ങൾ തന്നെ ചിരിച്ചിട്ടുണ്ടെന്നും അന്ന് ശ്വേത വ്യക്തമാക്കി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് കല്യാൺ ഖന്ന. കല്യാണിന്റെ അമ്മ സിനി വർഷങ്ങളായി സീരിയൽ രംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ്.
മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിൽ വന്ന വേദനിപ്പിച്ച കമന്റിനെക്കുറിച്ച് കല്യാൺ ഖന്ന സംസാരിച്ചിരുന്നു. പേര് പോലും വെളിപ്പെടുത്താത്ത ഒരാളാണ് കമന്റ് ചെയ്തത്. താൻ അയാൾ വിളിച്ച് പോലും കേൾക്കാതെ പെൺകുട്ടികളുടെ അടുത്തേക്ക് പോയി സംസാരിക്കുകയും സെൽഫി എടുക്കുകയും ചെയ്തെന്നായിരുന്നു കമന്റ്, ഇത് കണ്ട് പലരും തന്നോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചു. എന്നാൽ താൻ അറിഞ്ഞ് കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നാണ് കല്യാൺ ഖന്ന വ്യക്തമാക്കിയത്.


Click it and Unblock the Notifications











