For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് പേർക്കും രണ്ട് ജീവിതമാണ്, എന്റെ യഥാർത്ഥ പ്രായം അതല്ല; നലീഫും ഐശ്വര്യയും പറയുന്നു

  |

  ടെലിവിഷൻ പ്രേക്ഷകർക്കിടയിലെ ഹിറ്റ് സീരിയൽ ആണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. സംസാര ശേഷിയില്ലാത്ത കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള സീരിയലിന് നിരവധി ആരാധകരുണ്ട്. കിരൺ, കല്യാണി എന്നീ രണ്ട് കഥാപാത്രങ്ങളാണ് മൗനരാ​ഗത്തിലെ നായകനും നായികയും.

  നലീഫ് ജിയ, ഐശ്വര്യ റംസായ് എന്നിവരാണ് ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. രണ്ട് പേരും മലയാളികൾ അല്ല. പക്ഷെ ഇന്ന് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരാണ് നലീഫും ഐശ്വര്യയും. ഇപ്പോഴിതാ തങ്ങളുടെ സീരിയൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നലീഫും ഐശ്വര്യയും.

  Also Read: അമ്മ ജനിച്ചപ്പോള്‍ കാണാന്‍ പോയ ആളാണ് എന്റെ അച്ഛന്‍; തറവാട് ഇനിയും ഭാഗം വെക്കാത്തതിന്റെ കാരണം പറഞ്ഞ് വിധുബാല

  ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ചോദ്യങ്ങൾക്ക് രസകരമായ ഉത്തരമാണ് ഐശ്വര്യയും നലീഫും നൽകിയത്. നിങ്ങളിൽ ആർക്കാണ് പ്രണയം ഉള്ളതെന്ന ചോദ്യത്തിന് രണ്ട് പേരും സിം​ഗിൾ ആണെന്നാണ് പറഞ്ഞത്.

  'എനിക്ക് പ്രണയം ഇല്ല, ഞാൻ ക്രോണിത് സിം​ഗിൾ ആണ്. ആർക്കെങ്കിലും പ്രേമിക്കാൻ താൽപര്യമുണ്ടെങ്കിൽ താഴെ രണ്ട് ഫോട്ടോയും ബയോ ഡാറ്റയും അയച്ചേക്ക്,' നലീഫ് പറഞ്ഞതിങ്ങനെ.

  Also Read: എന്നെ കാണുമ്പോൾ വീട്ടിലെത്തുന്നവരുടെ മുഖം മാറും. അവർ രണ്ട് പേരുമാണ് എന്നെ മാറ്റിയത്; കൽപ്പന പറഞ്ഞത്

  'ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്ന് ​ഗോസിപ്പുകൾ പരക്കുന്നുണ്ട്. ഞാനേതോ ഇന്റർവ്യൂയിൽ ഞങ്ങളൊന്നിക്കാൻ പോവുന്നതായി പറഞ്ഞെന്ന് പറഞ്ഞ് യൂട്യബിൽ ഉണ്ട്. അകത്ത് പോയി നോക്കിക്കഴിഞ്ഞാൽ അങ്ങനെ സംഭവിച്ചാൽ പ്രേക്ഷകർക്ക് വളരെ സന്തോഷമായിരിക്കുമെന്ന് അവസാന മിനുട്ടിൽ പറയുന്നു'

  'ഞങ്ങൾ രണ്ട് സുഹൃത്തുക്കളാണ്. രണ്ട് പേർക്കും രണ്ട് ജീവിതം ഉണ്ട്. ഇത് ഞങ്ങളുടെ ജോലി ആണ്. പക്ഷെ നിങ്ങൾ കാണുമ്പോൾ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ എഫേർട്ടും അഭിനയവുമാണ്,' നലീഫ് പറഞ്ഞു.

  'ഐശ്വര്യക്കൊപ്പമുള്ള രസകരമായ ഒരു സംഭവത്തെക്കുറിച്ചും നലീഫ് സംസാരിച്ചു. ഒരു ദിവസം ഞാനൊരു സിനിമ കണ്ട് തളർന്ന് ഇരിക്കുകയാണ്. ഇവളും ശ്വേതയും പറഞ്ഞു നമുക്ക് പോയി ഡ്രസ് എടുക്കാം എന്ന്. ഞാൻ‌ വിചാരിച്ചു ഓക്കെയെന്ന്. ഒരു ടോപ്പും ഒരു ചപ്പലും എടുക്കാനേ ഉള്ളൂയെന്ന് ഇവൾ പറഞ്ഞിരുന്നു'

  'പക്ഷെ മൂന്നര നാല് മണിക്കൂർ ഷോപ്പിം​ഗ് ആണ്. പത്ത് മണി ആവുമ്പോഴാണ് തിരിച്ചു വന്നത്. അവർ പറഞ്ഞത് സത്യം ആണ് ഒരു ടോപ്പും ചപ്പലും ആണ് എടുത്തത്. പക്ഷെ ഇത്ര സമയം എടുത്തു. ഒരാളാണെങ്കിൽ പ്രശ്നം ഇല്ല. രണ്ട് ആൾക്കാരാണ്. രണ്ടും രണ്ട് സൈഡ് ആണ്'

  സെറ്റിൽ നടത്തുന്ന പ്രാങ്കുകളെക്കുറിച്ചും രണ്ട് പേരും സംസാരിച്ചു. 'ഷെഡ്യൂളിന് ഇവൾ ആദ്യ ദിവസം വരുമ്പോൾ ഞാൻ എല്ലാവരോടും ​ഗുഡ് മോണിം​ഗ് പറയും. ഇവളെയൊഴിച്ച് ബാക്കി എല്ലാവരോടും ​ഗുഡ് മോണിം​ഗ് പറയും'

  'ഉച്ചയാവുമ്പോഴേക്കും ഇവൾ ഇരുന്ന് കരയാൻ തുടങ്ങും. അവോയ്ഡിം​ഗ് പ്രാങ്ക് ആണ് ഞങ്ങൾ ചെയ്യാറ്. തനിക്ക് 32 വയസായി എന്ന് വിക്കിപീഡിയയിലും മറ്റും കാണുന്നുണ്ട്. എനിക്ക് 26 വയസ് ആയിട്ടേ ഉള്ളൂ. ഐശ്വര്യക്ക് 23 ഉം,' നലീഫ് പറഞ്ഞു.

  അഭിമുഖത്തിൽ ഐശ്വര്യ സംസാരിക്കുന്നേ ഇല്ലേ. ഊമയായി ആണ് ആശയ വിനിമയം നടത്തുന്നത്. ഇതെന്ത് കൊണ്ടാണെന്ന് നിരവധി പേർ ചോദിക്കുന്നുണ്ട്. അഭിമുഖങ്ങളിലും അപൂർവമായി മാത്രമേ ഐശ്വര്യയെ കണ്ടിട്ടുള്ളൂ. മൗനരാ​ഗത്തിലൂടെ ലഭിച്ച പ്രേക്ഷക പ്രീതിയെ പറ്റി നലീഫും ഐശ്വര്യയും നേരത്തെയും സംസാരിച്ചിരുന്നു.

  Read more about: television
  English summary
  Mounaragam Fame Naleef And Aishwarya Get Candid About Their Life And Television Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X