For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൗനരാഗത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കിരൺ, നിശബ്ദയായി കല്യാണി,യഥാർത്ഥത്തിൽ സംസാരിക്കില്ലേ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ഡിസംബർ 16 ന് ആണ് സീരിയൽ ആരംഭിച്ചത്. തെലുങ്ക് സീരിയലായ മൗന രാഗത്തിന്റ മലയാളം റീമേക്കാണിത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. പുതുമുഖ താരങ്ങളായ ഐശ്വര്യയും നലീഫ് ജിയയുമാണ് സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇവർക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ബാലാജി ശർമ്മ,കല്യാൺ ഖന്ന,പ്രതിഭാ ജി,സാബു വർഗ്ഗീസ് ,സേതു ലക്ഷ്മി സോന ജെലീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

   Kiran And Kalyani

  ഋഷിയെ വിമർശിച്ച് സൂര്യ, പൊട്ടിത്തെറിച്ച് മിത്ര, കൂടെവിടെയുടെ പുതിയ എപ്പിസോഡ്

  ഐശ്വര്യ അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പ്രകാശന്റേയും ദീപയുടേയും മകളാണ് കല്യാണി. ആൺകുട്ടിയെ ആഗ്രഹിച്ച പ്രകാശന് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് കല്യാണി എന്നൊരു മകൾ ജനിക്കുന്നു. പെൺകുട്ടികളോട് വെറുപ്പുള്ള പ്രകാശൻ അവളെ മകളായി അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം പോലും നൽകാതെ വീട്ടിലെ ജോലിക്കാരിയാക്കുകയായിരുന്നു. കല്യണിയെ കൂടാതെ കാദംബരി എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. എന്നാൽ കാദംബരിയോട് ഇത്രയ്ക്ക് വെറിപ്പും ക്രൂരതയും പ്രകാശൻ കാണിച്ചിരുന്നില്ല. പീന്നീട് ദീപ ഒരു മകന് ജന്മം കൊടുത്തു. മകനായ വിക്രമാദിത്യനായിരുന്നു പ്രകാശന്റെ സർവ്വവും.

  ഋഷിയെ വിമർശിച്ച് സൂര്യ, പൊട്ടിത്തെറിച്ച് മിത്ര, കൂടെവിടെയുടെ പുതിയ എപ്പിസോഡ്

  മിണ്ടാപ്രാണിയായ കല്യാണിയുടെ ജീവിത്തിലേയ്ക്ക് കിരൺ എന്ന ചെറുപ്പക്കാരൻ എത്തിയതോടെയാണ് കഥ മാറുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമായ കിരണിന് കണ്ട മാത്രയിൽ തന്നെ കല്യാണിയെ ഇഷ്ടപ്പെടുകയായിരുന്നു. കല്യാണിക്കും കിരണിനോട് തിരിച്ച് പ്രണയം തോന്നി. എന്നാൽ ഈ ബന്ധത്തെ ഇരു വീട്ടുകാരും എതിർക്കുകയായിരുന്നു. കല്യാണിയുടെ അച്ഛനായ പ്രകാശനായിരുന്നു ഈ ബന്ധത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നത്. കിരൺ ജീവിതത്തിലേയ്ക്ക് വന്നതോടെ കല്യാണിയുടെ ജീവിതത്തിലേയ്ക്ക് വിജയങ്ങൾ ഓരോന്നായി വരുകയായിരുന്നു.

  ഇപ്പോഴിത പ്രേക്ഷകർക്ക് ഒരു സന്തോഷവാത്തയുമായി കിരണും കല്യാണിയും എത്തിരിക്കുകയാണ്. സീരിയൽ 400 എപ്പിസോഡുകൾ പൂർത്തിയാക്കുകയാണ്. തങ്ങളെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറയുന്നതിനോടൊപ്പം ഇനിയും കൂടെയുണ്ടാവണമെന്ന് ഇവർ പറയുന്നുണ്ട്. സീരിയലിലേത് പോലെ തന്ന കിരൺ ആയിരുന്നു സംസാരിച്ചത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും കാണാൻ ആഗ്രഹിക്കുന്ന രംഗങ്ങളുമായിട്ടാണ് ഇനി മൗനരാഗം എത്തുന്നതെന്നും കിരൺ പറയുന്നു. മൗനരാഗത്തിന് എല്ലാവിധത്തലുള്ള ആശംസകളും പിന്തുണയും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്.

  എലീനയുടെ അച്ഛനും അമ്മയ്ക്കും പറയാനുള്ള സന്ദേശം എന്താണ്, വിവാഹ സാരിയിലെ സർപ്രൈസ് തിരഞ്ഞ് ആരാധകർ

  Actor Tovino Thomas recieved Golden Visa from UAE | FiilmiBeat Malayalam

  അതേസമയം ഒരു ആഗ്രഹം പ്രേക്ഷകർ സീരിയൽ അധികൃതരോട് പറയുന്നുണ്ട്. കല്യാണിയായി എത്തുന്ന ഐശ്വര്യയുടെ ശബ്ദം കേൾക്കണമെന്നാണ്. ഇന്നെങ്കിലും കല്യാണി വായ തുറക്കും മെന്ന് വിചാരിച്ചുവെന്നാണ് ഒരു പ്രേക്ഷകൻ പറയുന്നത്. ന്ന് സംസാരിച്ചു എന്ന് വെച്ച് എന്താ കുഴപ്പം? ജാഡ എന്നല്ലാതെ ഇതിനൊക്കെ എന്താ പറയാനാണ്, 400 ന്റെ നിറവിൽ ആണ് എന്ന് വെച്ച് സംസാരിക്കാൻ പാടില്ല എന്നൊക്ക ഉണ്ടോ. എന്നും കമന്റുകൾ വരുന്നുണ്ട്. ശരിക്കു ഈ കല്യാണി സംസാരിക്കില്ലേ എന്നും ചോദിക്കുന്നുണ്ട്. ഇപ്പോഴെങ്കിലും ഈ കല്യാണിക്ക് ഒന്ന് മിണ്ടിക്കൂടെ ഫുൾ ടൈം വായ അടിച്ചിട്ട് ആണോ സംസാരിക്കുന്നത്... കഷ്ടം തന്നെ വളരെ ബോറ്, കിരണിനേയും കല്യാണിയേയും ഒത്തിരി ഇഷ്ടമാണെന്നും ആരാധകർ പറയുന്നുവെറുപ്പിക്കാതെ കൊണ്ടുപോകുന്ന സീരിയലുകളിൽ ഒന്നാണ് മൗനരാഗം എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് സീരിയലിന് ലഭിക്കുന്നത്. നല്ല കമന്റുകൾക്കൊപ്പം മോശം കമന്റുകളും സീരിയലിന് ലഭിക്കുന്നുണ്ട്. ഒന്ന് നിർത്തി പോക്കൂടെ, വലിച്ചു നീട്ടാൻ നിങ്ങളെ കടത്താൻ വെറെ ആരുണ്ട്. 1000 അയാലും ചീരിയലിന്റെ നിലവാരം ഊളത്തരം മാത്രം എന്നുള്ള കമന്റുകളും ലഭിക്കുന്നുണ്ട്.

  Read more about: serial
  English summary
  Mounaragam: Kiran And Kalyani Announces New Happiness, Serial Completed Glorious 400 Episodes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X