For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കരഞ്ഞ് കരഞ്ഞ് കണ്ണ് വീർത്തു.. ഇനിയങ്ങോട്ടും കരച്ചിൽ തന്നെയായിരിക്കും'; മൗനരാഗം നടി ശ്രീശ്വേത!

  |

  ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലെ കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ എന്ന പോലെ പരിചിതമാണ്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് മൗനരാഗം എന്ന പരമ്പരയുടെ കഥ മുമ്പോട്ട് പോകുന്നത്. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്.

  ഐശ്വര്യയുടെ നായകൻ കിരണായി അന്യഭാഷ നടൻ കൂടിയായ നലീഫാണ് എത്തുന്നത്. കിരണിന്റെയും 'കല്യാണി'യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. കല്യാണിക്കും കിരണിനും മാത്രമല്ല സോണിയ്ക്കും വിക്രമിനും വരെ ആരാധകരുണ്ട്.

  Mounaragam Malayalam, Mounaragam serial, Mounaragam Shriswetha Mahalakshmi, Shriswetha Mahalakshmi, മൗനരാഗം മലയാളം, മൗനരാഗം സീരിയൽ, മൗനരാഗം ശ്രീശ്വേത മഹാലക്ഷ്മി, ശ്രീശ്വേത മഹാലക്ഷ്മി

  നടൻ കല്യാൺ ഖന്നയാണ് വിക്രമായി അഭിനയിക്കുന്നത് ശ്രീശ്വേത മഹാലക്ഷ്മി സോണിയായി അഭിനയിക്കുന്നു. പരമ്പര ഇപ്പോൾ‌ വളരെ ഉദ്യോ​ഗജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

  വിക്രത്തിന് ചിത്രം വരയ്ക്കാനറിയില്ലെന്ന് സോണി തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത്രയും നാൾ കള്ളം പറഞ്ഞാണ് വിക്രം തനിക്ക് മുന്നിൽ നിന്ന് പിടിച്ച് നിന്നതെന്ന് മനസിലാക്കിയതോടെ സോണി വിക്രത്തേയും കുടുംബത്തേയും വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തു.

  Also Read: 'ശരത്ത് എനിക്ക് അനിയനപ്പോലെയായിരുന്നു, എന്റെ കുഞ്ഞിനെ കാണണമെന്ന് അവൻ ആ​ഗ്രഹിച്ചിരുന്നു'; സോണിയ പറയുന്നു

  പുതിയ മൗനരാ​ഗം എപ്പിസോഡുകൾക്ക് ​ഗംഭീര റിവ്യുവാണ് പ്രേക്ഷകർ നൽകുന്നത്. അതിൽ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടുന്നത് സോണിയായുള്ള ശ്രീശ്വേതയുടെ പ്രകടനമാണ്. ഇമോഷണൽ രം​​ഗങ്ങളെല്ലാം കൈയ്യടക്കത്തോടെ അതിര് വിട്ട് പോകാതെ ശ്രീശ്വേത ചെയ്തുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

  'സോണി എന്ന കഥപാത്രത്തോട് അഭിനയത്രി നൂറ് ശതമാനം നീതി പുലർത്തി, പലർക്കും അവസരം കിട്ടാത്തതാണ് നിർഭാഗ്യം. സോണി ക്യാരക്ടർ ടാലന്റ് ഇപ്പോഴാണ് പുറത്ത് വന്നത്. അഭിനയം അതിരംഭീരം' എന്നിങ്ങനെയെല്ലാമാണ് ശ്രീശ്വേതയെ അഭിനന്ദിച്ച് വന്ന കമന്റുകൾ.

  ഇപ്പോഴിത ഏറ്റവും പുതിയ എപ്പിസോഡിന്റെ പിന്നാമ്പുറ കാഴ്ചകളുടേയും ഇമോഷണൽ‌ രം​ഗങ്ങൾ ചെയ്യാൻ താൻ എത്രമാത്രം ബുദ്ധിമുട്ടിയെന്നും വ്യക്കമാക്കുന്ന വീഡിയോ സോഷ്യൽ‌മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് ശ്രീശ്വേത. 'ആ നിമിഷം ഒരു കലാകാരൻ കാത്തിരിക്കുന്ന നിമിഷം... ശക്തമായ വൈകാരികമായ സെൻസിറ്റീവായ വേദനാജനകമായ പ്രാന്ത് പിടിക്കുന്ന നിമിഷം ലഭിക്കുവാനും അത് പെർഫോം ചെയ്യാനും.'

  'എനിക്ക് അത്തരം ഒരു നിമിഷം കിട്ടാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. എന്നെപ്പോലൊരു പുതുമുഖ നടി കൊതിക്കുന്ന നിമിഷമാണിത്. എല്ലാവർക്കും എന്റെ പ്രകടനം ഇഷ്ടമാകുമെന്ന് കരുതുന്നു' ശ്രീശ്വേത കുറിച്ചു.

  Mounaragam Malayalam, Mounaragam serial, Mounaragam Shriswetha Mahalakshmi, Shriswetha Mahalakshmi, മൗനരാഗം മലയാളം, മൗനരാഗം സീരിയൽ, മൗനരാഗം ശ്രീശ്വേത മഹാലക്ഷ്മി, ശ്രീശ്വേത മഹാലക്ഷ്മി

  വിക്രമായി അഭിനയിക്കുന്ന കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ശ്രീശ്വേത വെളിപ്പെടുത്തിയത്. കല്യാണിന് ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീശ്വേത പ്രണയം വെളിപ്പെടുത്തിയത്. ഈ വില്ലനുമായി ഞാന്‍ പ്രണയത്തിലാണ് എന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും പങ്കുവെച്ചിരുന്നു.

  സീരിയലിലെ ജോഡികള്‍ ജീവിതത്തിലും ഒന്നിയ്ക്കുന്നതിനുള്ള ആശംസകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളായി പിന്നീട് നിറഞ്ഞത്.

  Also Read: ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് കാരണമിതാണ്; ചടങ്ങുകള്‍ കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോയെന്ന് ബിന്ദു പണിക്കര്‍

  കല്യാണിന്റെയും ശ്രീശ്വേതയുടെയും കഥാപാത്രങ്ങളായ സോണിയേയും വിക്രമിനേയും ചേർന്ന് ' വലിയൊരു ഫാന്‍സ് കൂട്ടായ്മ തന്നെയുണ്ട്. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നേരത്തെ പലപ്പോഴും ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെക്കാറുണ്ട്. സീരിയലില്‍ സോണിയെ പറ്റിച്ച് സ്വന്തമാക്കിയ കഥാപാത്രമാണ് വിക്രം.

  നായകന്‍ കിരണിന്റെ സഹോദരിയാണ് സോണി നായിക കല്യാണിയുടെ സഹോദരനാണ് വിക്രം. കല്യാണി വരച്ച ചിത്രങ്ങള്‍ താന്‍ വരച്ചതാണെന്ന് പറഞ്ഞ് സോണിയയ്ക്ക് കാണിച്ചുകൊടുത്ത് ഇഷ്ടം പിടിച്ച് പറ്റിയാണ് വിക്രം അവളെ വിവാഹം ചെയ്തത്. വിവാഹിതരായി എങ്കിലും രണ്ട് പേരും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് വിക്രം.

  Read more about: serial
  English summary
  Mounaragam Malayalam Serial Actress Shriswetha Mahalakshmi Crying Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X