For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രകാശന്റെ ദുരവസ്ഥയിൽ സന്തോഷം, അങ്ങനെ തന്നെ വേണമെന്ന് ആരാധകർ, മൗനരാഗം എപ്പിസോഡ്

  |

  ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ.

  കറുപ്പിൽ സ്റ്റൈലൻ ലുക്കിൽ അനുപമ പരമേശ്വരൻ, ചിത്രം വൈറലാവുന്നു

  സാമന്ത- നാഗചൈതന്യ വിവാഹമോചന വാർത്തയ്ക്ക് അവസാനം, ഒടുവിൽ പ്രതികരിച്ച് നടി, ഇതാണ് സത്യം

  മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശന്റെ മകളാണ് കല്യാണി. മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്യാണി ജനിക്കുന്നത്. എന്നാൽ തന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് പിറന്ന കല്യാണിയോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു പ്രകാശന്. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല.

  ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു ഇയാൾ. പിന്നീട് പ്രാകാശിന് ഒരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ സകല സൗഭാഗ്യങ്ങളും നൽകി പ്രകാശ് വളർത്തുകയായിരുന്നു. അച്ഛനെ പോലെ തന്നെ മകനും അഹങ്കാരത്തിന്റെ ആൾ രൂപമായി മാറുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ സോണിയെയാണ് വിവാഹം കഴിക്കുന്നത്. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ അച്ഛൻ പ്രകാശിന്റേയും മകൻ വിക്രമിന്റേയും അഹങ്കാരം വർധിക്കുകയായിരുന്നു ഇതെല്ലാം പാവം കല്യാണിയോടായിരുന്നു ഇവർ തീർക്കുന്നത്.

  വീടിന് പിന്നാലെ മറ്റൊരു സന്തോഷം പങ്കുവെച്ച് യുവ, പുതിയ വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ്

  കൊടിയ പീഡനങ്ങളാണ് കല്യാണിക്ക് വീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. തുടക്കത്തിൽ മൗനം പാലിച്ച ഇവരോട് കല്യാണി പിന്നീട് ശക്തമായി പ്രതികരിക്കുകയായിരുന്നു. കിരൺ ജീവിതത്തിൽ എത്തിയതോടെയാണ് ഈ മാറ്റം വന്നത്. വീട്ടു ജോലിക്കാരിയിൽ നിന്ന് ഉയർന്ന ശമ്പളമുള്ള ജോലിക്കാരിയായി മാറുകയും ചെയ്തു. കല്യാണിയുടെ വളർച്ച പ്രകാശനേയും മകൻ വിക്രമിനേയും ചൊടിപ്പിച്ചിരുന്നു. കല്യാണിയെ തകർക്കാനുള്ള സകല പ്ലാനും ഇവർ നോക്കിയിരുന്നു, അതൊക്കെ കിരൺ തകർക്കുകയായിരുന്നു.

  ഇപ്പോഴിത പ്രകാശന് മരുമകളുടെ രൂപത്തിൽ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. പ്രസവത്തിനായി സോണിയെ ആശുപത്രിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ ഈ അച്ഛന്റേയും മകന്റേയും കയ്യിൽ നയാപൈസയില്ല. പൈസ ഇല്ലാതെ ആശുപത്രിയിൽ വഴിമുട്ടിയ അവസ്ഥയിൽ സഹായവുമായി കല്യാണി എത്തുകയാണ്. ഇത് പ്രകാശന് വലിയ നാണക്കോട് ആയിട്ടുണ്ട്. കല്യാണിയുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്നാണ് ഇയാൾ പറയുന്നത്. അച്ഛൻ മരിക്കാൻ തയ്യാറെടുക്കുമ്പോൾ മകൻ ആശുപത്രിയിൽ സോണിക്ക് മുന്നിൽ പുതിയ നാടകവുമായി എത്തുകയാണ്. പഞ്ചാര വർത്തമാനം പറഞ്ഞ് വീണ്ടും സോണിയെ പാട്ടിലാക്കിയിരിക്കുകയാണ്.

  മൗനരാഗത്തിന്റെ പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയാണ്. വിക്രമിന് രാവണന്റെ ബുദ്ധിയാണെന്നാണ് ആരാധകർ പറയുന്നത്.സോണിയെ നൈസ് ആയിട്ട് അല്ലെ വരുതിയിലാക്കിയത്,മരിക്കാൻ വേണ്ടി വിഷം വാങ്ങാൻ പോലും പ്രകാശന്റെ കയ്യിൽ കാശില്ലത്രേ...ഗതികേട് കല്യാണിയുടെ മുമ്പിൽ തോൽക്കാൻ പ്രകാശന്റെ ജീവിതം ഇനീം ബാക്കി,എന്തൊക്കെ പറഞ്ഞാലും പ്രകാശാന്റെയും വിക്രത്തിന്റെയും അഭിനയം പൊളിയാണ്,എന്തായാലും വിക്രമിന്റെ അഭിനയം കൊള്ളാം സോണിയ എത്രയും പെട്ടെന്ന് അറിയണം വിക്രം ചിത്രക്കാരൻ അല്ല എന്ന് ,വേദന തുടങ്ങിയിട്ട് രണ്ട് ദിവസമായി എന്നിട്ടും ഇത് വരെ സോണിയ പ്രസവിച്ചില്ലല്ലോ ,വേദന തുടങ്ങിയിട്ട് രണ്ട് ദിവസമായി എന്നിട്ടും ഇത് വരെ സോണിയ പ്രസവിച്ചില്ലല്ലോ,വിക്രമിൻ്റെ സ്നോഹാ ഭിനയം കൊള്ളാം. എന്തെങ്കിലും പണിക്ക് പോയാലല്ലേ ക്യാഷ് ഉണ്ടാവുകയുള്ളൂ.... വിക്രം ഒരു പണിക്കും പോവാതെ ഇരുന്നാൽ എങ്ങനെ ക്യാഷ് കയ്യിലുണ്ടാകും എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. അതേസമയം പ്രകാശന്റേയും കുടുംബത്തേയും അഭിനന്ദിക്കുന്നവരും ഉണ്ട്,. ഇവർ ഉള്ളത് കൊണ്ടാണ് സീരിയൽ മുന്നോട്ട് പോകുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്.,

  അതേസമയം ആൺകുഞ്ഞിനെ കാത്തിരിക്കുന്ന പ്രകാശന് മകനിൽ നിന്ന് ഒരു പെൺകുഞ്ഞിനെയാവും കിട്ടുക. അത് കാണാനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സോണിയുടെ കുഞ്ഞിനെ കാണാനായി കട്ട വെയിറ്റിംഗ് ആണെന്നാണ് ആരാധകർ പറയുന്നത്.
  സോണിക്ക് പെൺകുട്ടി ആവണം എന്നാലെ പ്രകാശനും മുത്തശ്ശിയും ഒരു പാഠം പഠിക്കു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ വലിച്ച് നീട്ടാതെ അടുത്ത എപ്പിസോഡിൽ പ്രസവം കാണിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നുണ്ട്. സോണിയ്ക്ക് ജനിക്കുന്ന പെൺകുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

  അതേസമയം സോണിയുടെ പ്രസവം അടുത്ത് ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സോണിയുടെ "ദിവ്യ" ഗർഭം പെട്ടെന്ന് അവസാനിച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു, ഇനിയും 6മാസം കഴിഞ്ഞേ നമ്മുടെ സോണി പ്രസവിക്കു... സുഹൃത്തുക്കളെ,സോണിക്ക് ശേഷം ഗർഭിണി ആയ ഞാൻ പ്രസവിച്ചു,4 മാസവുമായി എന്നും ഒരു ആരാധിക കമന്റ് ചെയ്യുന്നുണ്ട്. ഈ പെണ്ണ് എന്ന് ഗർഭിണിയായതാ. അതും കഴിഞ്ഞ് കുറെ നൾ കഴിഞ്ഞ ശേഷം ഗർഭിണിയായ ഞാൻ ഈ മാസം പ്രസവിക്കുമെന്നും ആരാധകർ ട്രോളുന്നുണ്ട്. അതേസമയം മൗനരാഗം 400 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. കിരണും കല്യാണിയും ചേർന്നാണ് പ്രേക്ഷകരോട് ആ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. എല്ലാവരോടും നന്ദി പറയുകയാണ് താരങ്ങൾ. കിരണിന്റെ വാക്കുകൾ ഇങ്ങനെ... ''തങ്ങളെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറയുന്നതിനോടൊപ്പം ഇനിയും കൂടെയുണ്ടാവണമെന്ന് ഇവർ പറയുന്നുണ്ട്. സീരിയലിലേത് പോലെ തന്നെ കിരൺ ആയിരുന്നു സംസാരിച്ചത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും കാണാൻ ആഗ്രഹിക്കുന്ന രംഗങ്ങളുമായിട്ടാണ് ഇനി മൗനരാഗം എത്തുന്നതെന്നും കിരൺ പറയുന്നു. മൗനരാഗത്തിന് എല്ലാവിധത്തലുള്ള ആശംസകളും പിന്തുണയും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്.

  ഐശ്വര്യയ്ക്കും നലീഫ് ജിയയ്ക്കമൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ അണിനിരക്കുന്നുണ്ട്. നടൻ ബാലാജി ശർമ്മയാണ് സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്നത്. നടനോടെപ്പം ശർമ്മ,കല്യാൺ ഖന്ന,പ്രതിഭാ ജി,സാബു വർഗ്ഗീസ് ,സേതു ലക്ഷ്മി സോന ജെലീന എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരങ്ങളുടെ അഭിനയത്തിന് മികച്ച പ്രതികരണാണ് ലഭിക്കുന്നത്. കഥാപാത്രത്തിനോട് നൂറ് ശതമാനം നീതി പുലർത്തി കൊണ്ടാണ് അഭിനയിക്കുന്നതെന്നാണ് പ്രേക്ഷകരുടെ കമന്റ്.

  Prithviraj about the shooting experience with Mohanlal

  പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭവങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ സഞ്ചരിക്കുന്നത്. 2019 ഡിസംബർ 19 ന് ആണ് പരമ്പര ആരംഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളായ കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് രചിച്ച പ്രദീപ് പണിക്കരാണ് മൗനരാഗവും രചിച്ചിരിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത മനു സുധാകരൻ തന്നെയാണ് മൗനരാഗവും സംവിധാനം ചെയ്തിരിക്കുന്നത്.

  Read more about: serial
  English summary
  Mounaragam New Promo: Netizens Hilarious Comment When The Antagonist Went Bankrupt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X