12 മാസം കഴിഞ്ഞിട്ടും സോണി പ്രസവിക്കാത്തത് എന്താണ്; മൗനരാഗത്തെ ട്രോളി പ്രേക്ഷകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പയാണ് മൗനരാഗം. 2019 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. കല്യാണിയുടെ ജീവിതത്തിൽ കിരൺ എന്ന ചെറുപ്പക്കാരൻ എത്തിയതോടെയാണ് കഥ മാറുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.

Mounaragam


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൗനരാഗത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ്. സഹോദരനിൽ നിന്ന് കല്യാണിക്ക് കേൾക്കേണ്ടി വരുന്ന കുത്തുവാക്കുകളാണ് പുതിയ വീഡിയോയിൽ കാണിക്കുന്നത്. സഹോദരൻ വിക്രം ഒറ്റപ്പെടുത്തുമ്പോഴും കല്യാണിക്കൊപ്പം താങ്ങായി സഹോദരന്റെ ഭാര്യ സോണി കൂടെ നിൽക്കുകയാണ്. മറ്റുള്ളവരുടെ മുന്നിൽ കല്യാണിക്ക് സംസാരിക്കാനുള്ള ഒരു നാവ് ആയി മാറുകയാണ് സോണി. സംഭവ ബഹുലമായി മൗനരാഗം മുന്നോട്ട് പോകുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സോണിയുടെ ഗർഭത്തെ കുറിച്ചാണ്. സോണി ഇതുവരെ പ്രസവിക്കാത്തതിനെ കുറിച്ചാണ് പ്രേക്ഷകരുടെ ചർച്ച.

സോണിയുടെ വിവാഹം കഴിഞ്ഞ് സോണിയുടെയും കല്യാണിടെയും രണ്ട് പിറന്നാൾ ആഘോഷിച്ചു. എന്നിട്ടും സോണിടെ വയറ്റിലെ കുഞ്ഞിന് 5 മാസം ആയതേയുള്ള സത്യത്തിൽ ആ കുഞ്ഞിന് 1 വയസ്സില്ലെ, എൻ്റെ ഒരു സംശയം. വിവാഹത്തിന് മുൻമ്പു തന്നെ സോണി ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ അവളുടെ പിറന്നാളും കഴിഞ്ഞു. 12 മാസം കഴിഞ്ഞിട്ടും ഇവളെന്താ പ്രസവിക്കാത്തത്,സോണി ചേച്ചി ഈ നൂറ്റാണ്ടിൽ എങ്ങും പ്രസവിക്കില്ലെ??? തുടങ്ങിയ രസകരമായ കമന്റുകളാണ ലഭിക്കുന്നത്. അതുപോലെ തന്നെ കല്യാണിയെ പിന്തുണച്ചും വിക്രമിനെ വിമർശിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്.

Recommended Video

Mohanlal appreciates amazing drawing by fan KP rohit

ഈ പ്രകാശനും വിക്രമും പറയുന്ന ചീത്ത മുഴുവൻ കല്യാണി കേൾക്കേണ്ട കാര്യമെന്താ...ഇത് നല്ല ഓവർ ആവുന്നുണ്ട്,വിക്രമും കല്യാണിയും പിണക്കം മറക്കണം,എപ്പോഴും കുറ്റവാക്കുകളും, പരാതികളും കേട്ടുകൊണ്ടിരിക്കാൻ ആണല്ലോ പാവം കല്യാണിയുടെ വിധി!! കല്യാണി കുറച്ചൂടെ ബോൾഡ് ആവാനുണ്ട് ,കഥയുടെ പോക്ക് അത്ര പന്തിയില്ലല്ലോ!!ഇങ്ങനെ പോയാൽ ഉള്ള റേറ്റിങ്ങും പോയിക്കിട്ടും!!പക്ഷെ ഇതിലെ വില്ലന്മാരുടെ ആക്ടിങ് ഒരു രക്ഷയുമില്ല,സഹോദര സ്നേഹം ഇല്ലാത്ത ഒരുത്തൻ എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X