For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്

  |

  മിനിസ്ക്രൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ഡിംസംബർ 19 ന് ആണ് മൗനരാഗം ഏഷ്യനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. തെലുങ്ക് പരമ്പര മൗനരാഗത്തിന്റെ മലയാളം പതിപ്പാണ് പരമ്പര. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.കല്യണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

  നടി ലെനയുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

  സിനിമയിൽ മൂന്ന് ഹെവി ഫൈറ്റ് ഉണ്ടായിരുന്നു, സർജറിക്ക് ശേഷം പോയി ഫൈറ്റ് ചെയ്ത കഥ പറഞ്ഞ് സുധീർ

  സംസാര ശേഷി ഇല്ലാത്ത കല്യാണിക്ക് അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും ക്രൂരമായ മാനസിക പീഡനമാണ് നേരിടേണ്ടി വരുന്നത്. പെൺകുട്ടികളോട് അച്ഛൻ പ്രകാശന് വെറുപ്പാണ്. ഇതാണ് മകളോട് തീർക്കുന്നത്. എന്നാൽ അച്ഛന് മുന്നിൽ നശബ്ദത പാലിക്കാനേ അമ്മയ്ക്കും സാധിക്കുന്നുള്ളൂ. പെൺകുട്ടിയായതിന്റെ പേരിൽ വീട്ടുകാരാൽ അവഗണിക്കപ്പെട്ട കല്യാണിയുടെ ജീവിതത്തിലേയ്ക്ക് താങ്ങായി കിരൺ എത്തുന്നതോടെയാണ് കഥ മാറുന്നത്.

  അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ

  പുതുമുഖ താരം ഐശ്വര്യ റംസിയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. നലീഫ് ജിയയാണ് കിരണായി എത്തുന്നത്. ബാലാജി ശർമ്മയാണ് അച്ഛൻ പ്രകാശനായി എത്തുന്നത്. സേതു ലക്ഷ്മി, കല്യാൺ ഖന്ന, സാബു വർഗീസ്, അഞ്ജുശ്രീ ഭഭ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങളും മുൻനിര താരങ്ങളും മൗനരാഗത്തിൽ എത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.

  കല്യാണിയുടെ ജീവിതത്തിൽ കിരൺ എത്തുന്നതോടയാണ് കഥ മാറുന്നത്. സമ്പന്ന കുടുംബത്തിലെ ചെറുപ്പക്കാരനാണ് കിരൺ. എന്നാൽ കല്യാണിയുമായുളള കിരണിന്റെ വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പാണ്. കിരണിന്റെ അമ്മയ്ക്കും സഹോദരി സോണിക്കും തുടക്കത്തിൽ കല്യാണിയെ വെറുപ്പായിരുന്നു. എന്നാൽ പിന്നീട് അത് മാറുകയായിരുന്നു സേണിയെയാണ് കല്യാണിയുടെ സഹോദരൻ വിക്രം വിവാഹം കഴിച്ചത് വിക്രമിന്റെ കള്ളക്കളി മനസ്സിലായതോടെയാണ് സോണി കല്യാണിയുമായി അടുക്കുന്നത്.

  മനോഹരമായി വരയ്ക്കുന്ന കല്യാണിക്ക് കിരൺ നല്ലാരു ജോലി വാങ്ങി കൊടുക്കുകയായിരുന്നു. ഇതോടെ കല്യാണിയുടെ ജീവിതം മാറി. അച്ഛനും വീട്ടുകാരും ചേർന്ന് ചവിട്ടി താഴ്ത്തിയ കല്യാണിക്ക് പിന്നീട് വിജയമായിരുന്നു. മകളുടെ വിജയത്തിൽ അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു. എന്നാൽ അച്ഛൻ പ്രകാശനും സഹോദരൻ വിക്രമിനും ഇത് സഹിച്ചിരുന്നില്ല. കല്യാണിയെ തർക്കാനുള്ള പല പണികളും ഇവർ പയറ്റി. എന്നാൽ അതൊക്കെ അതിജീവിച്ച് മുന്നേറുകയായിരുന്നു. കല്യാണിക്ക് പൂർണ പിന്തുണയുമായി കിരണും കൂടെയുണ്ടായിരുന്നു.

  ഇപ്പോഴിത മൗരരാഗത്തിൽ വൻ ട്വിസ്റ്റ് സംഭവിക്കാൻ പോവുകയാണ്. കല്യാണിയെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് കിരണും അമ്മയും പ്രകാശനെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ഇയാൾ അതിന് തയ്യാറാവുന്നില്ല. കല്യാണിയെ വിവാഹം കഴിച്ചാൽ സോണിയയെ മകൻ ഉപേക്ഷിക്കുമെന്ന് പ്രകാശൻ പറയുന്നു. എന്നാൽ മകളെ ഡിവോഴ്സ് ചെയ്യാനാണ് അമ്മ രൂപ പറയുന്നത്. കിരണിന്റെ അമ്മ രൂപയുടെ വാക്കുകൾ എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. മൗനരാഗത്തിൽ വൻ ട്വിസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ.

  സീരിയലിന്റെ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രൂപ പൊളിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. രൂപയെ മത്രമല്ല സോണിയേയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്, സോണിയുടെ ഇപ്പോഴത്തെ മറുപടികളും, തീരുമാങ്ങളുമെല്ലാം പൊളിയാ...സോണിയെ പോലെ തന്നെ കല്യാണിയും പ്രകാശന് മുമ്പിൽ സ്ട്രോങ്ങ്‌ ആയി പെരുമാറണം,കിരണും, കല്യാണിയും ഇന്ന് കൂടുതൽ ഭംഗിയായിട്ടുണ്ട്... രൂപയുടെ പ്രകാശനെതിരെയുള്ള ഇടിവെട്ട് മറുപടി പൊളിച്ചടുക്കി,സരയുവിന്റെയും,രാഹുലിന്റെയും അഭിനയം കൊള്ളാലോ...! പാവം കിരണും, കല്യാണിയും മനസ്സിലാക്കുന്നില്ലല്ലോ ഇതൊക്കെ വെറും നാടകമാണെന്ന്,രൂപ യുടെ ഇന്നത്തെ ഡയലോഗുകൾ ഇഷ്ട്ടപ്പെട്ടു,കല്യാണി കിരണിനെ ഓർക്കുമ്പോൾ തന്നെ കിരണിന്റെ കോൾ വന്നു..!!ഉഫ്ഫ് എന്തൊരു മനപൊരുത്തം,സോണി ആയിട്ട് ഉള്ള ബന്ധം ഒഴിയാൻ പറഞ്ഞത് കാര്യം ആയി.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  രൂപയേയും സോണിയേയും പുകഴ്ത്തുന്നതിനോടൊപ്പം പ്രകാശനേയും വിക്രമിനേയും പ്രേക്ഷകർ വിമർശിക്കുന്നുമുണ്ട്.,സ്വന്തം മകളെ മകളായി അംഗീകരിക്കാത്ത, മകളുടെ വളർച്ചയിൽ അസൂയപ്പെടുന്നൊരച്ചൻ...!!!ഇങ്ങനെയുള്ള അച്ഛന്മാർ ഉള്ളതിനേക്കാൾ നല്ലത് അച്ഛൻ ഇല്ലാതിരിക്കുന്നത. പ്രകാശനെ കൊണ്ട് തോറ്റു, രൂപയുടെ മറുപടി പൊളിച്ചു, വിവാഹം പറ്റില്ല പറയാൻ അയാൾ കല്യാണിയുടെ അച്ഛനൊന്നുമല്ലലോ എന്നാലേ മൂപ്പർ പറയുന്നത്....!! പിന്നെ എന്തിനാ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വെക്കുന്നത് എന്നിങ്ങനെയാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി ബോൾഡ് ആകണമെന്നാണ് കൂടുതൽ പേരും പറയുന്നത്.

  Read more about: serial
  English summary
  Mounaragam Promo: Roopa Requested For Vikram And Sonia Divorce, New Twist,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X