For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇവർ അധികകാലം പോകില്ലെന്നാണ് കമന്റ് വന്നത്, ശരിക്കും ദേഷ്യം വന്നിരുന്നു, എനിക്ക് മാത്രമല്ല സംഭവിച്ചത്'; ജിത്തു

  |

  മലയാളി കുടുംബ പ്രേഷകരുടെ ഇഷ്ടതാരമായ ജിത്തു വേണു​ഗോപാൽ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. കാവേരിയാണ് ജിത്തുവിന്റെ ജീവിത സഖി.

  ഏഷ്യാനെറ്റിലെ സീത കല്യാണം, മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് മലയാളികൾക്ക് ഇടയിൽ ജിത്തുവിന് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചത്. ചുരുക്കം ചില സീരിയലുകളിൽ മാത്രമെ ജിത്തു അഭിനയച്ചിട്ടുള്ളുവെങ്കിലും തന്റെ അഭിനയ മികവിലൂടെയാണ് ജന ഹൃദയങ്ങളിൽ ഇടം നേടാൻ ജിത്തുവിന് കഴിഞ്ഞത്.

  Also Read: 'അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല, മകൻ കൂട്ടുകാർക്ക് എന്റെ സിനിമകളുടെ ടിക്കറ്റ് കൊടുക്കും'; നവ്യ നായർ

  മൗനരാഗമെന്ന സീരിയലിലെ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു ഇപ്പോൾ അവതരിപ്പിക്കുന്നത്. ജിത്തുവിന്റെ വിവാഹത്തിന് മിനിസ്‌ക്രീനിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കാൻ എത്തിചേർന്നിരുന്നു. വ്യതസ്തമായാ ഒരു സേവ് ദി ഡേറ്റ് വീഡിയോയിലൂടെയാണ് ജിത്തു തന്റെ ജീവിത സഖിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകർക്ക്‌ മുമ്പിൽ സംസാരിച്ചത്.

  ജിത്തുവിന്റെ വിവാഹ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഭാര്യയ്ക്കൊപ്പം എത്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജിത്തു വേണു​ഗോപാൽ.

  വിവാഹത്തിന്റെ വീഡിയോ യുട്യൂബിൽ പ്രചരി‌ച്ചപ്പോൾ അതിന് വന്ന മോശം കമന്റുകളെ കുറിച്ചും ജിത്തു അഭിമുഖത്തിൽ വെളിപ്പെടുത്തി. തങ്ങളുടെ അപ്പോഴത്തെ അവസ്ഥ എന്താണെന്ന് പോലും അറിയാത്തവരാണ് വീഡിയോ മാത്രം കണ്ട് ജഡ്ജ് ചെയ്ത് കമന്റിട്ടതെന്ന് കൂടി കണ്ടപ്പോൾ ദേഷ്യം വന്നിരുന്നുവെന്നും ജിത്തു പറഞ്ഞു.

  'ഭാര്യയ്ക്ക് മിസ് ചെയ്യേണ്ടന്ന് കരുതി ഭാര്യ കാവേരിയേയും ഞാൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്. ഞാൻ‌ ഷൂട്ടിന് പോകുമ്പോൾ പ്രശ്നമാകരുതല്ലോ.'

  'പ്രേമിക്കുന്ന സമയത്ത് ഞാൻ ഷൂട്ടിങിലാണെങ്കിൽ കാവേരി വിളിക്കുമ്പോൾ ഞാൻ ചിലപ്പോൾ പെട്ടന്ന് ഫോൺ കട്ട് ചെയ്യാറുണ്ട്. ആ സമയത്ത് ചെറിയ പരിഭവമൊക്കെ കാവേരി പറയും. കല്യാണം അടുത്തപ്പോഴേക്കും പരസ്പരമുള്ള വിളി തന്നെ നിർത്തിയിരുന്നു.'

  'അത് മനപൂർവം ഞങ്ങൾ തന്നെ എടുത്ത തീരുമാനമാണ്. യഥാർഥ വിവാഹത്തിന് മുമ്പ് സീരിയലിൽ താലികെട്ട് സീൻ ചെയ്തതിനാൽ ഒരു എക്സ്പീരിയൻസുണ്ടായിരുന്നു. സീരിയലിൽ താലികെട്ടുന്ന സമയത്ത് എനിക്ക് കൈ വിറച്ചിരുന്നു.'

  Also Read: ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത

  'സംവിധായകൻ വരെ ഇതെ കുറിച്ച് ചോദിച്ചിരുന്നു. യഥാർഥ ജീവിതത്തിൽ താലി കെട്ടിയപ്പോൾ താലി തിരിഞ്ഞ് പോയിരുന്നു. അത് കാവേരി പറഞ്ഞപ്പോഴാണ് ഞാൻ മനസിലാക്കിയത്. വിവാഹത്തിന്റെ വീഡിയോ നിരവധി യുട്യൂബിൽ വന്നിരുന്നുവല്ലോ.'

  'അതിൽ‌ വിവാഹ ദിവസം ഫുഡ് കഴിക്കുന്ന വീഡിയോയ്ക്കാണ് മോശം കമന്റുകൾ കൂടുതൽ വന്നത്. എന്റെ വിവാഹ​ത്തിന്റെ വീഡിയോയിൽ മാത്രമല്ല എന്റെ സുഹൃത്തുക്കളുടേതിലും ഇതുപോലെ തന്നെയായിരുന്നു. വരനും വധുവും പരസ്പരം ഫുഡ് വാരികൊടുക്കുന്നതിനോട് മലയാളിക്ക് എന്തോ ഒരു എതിർപ്പുണ്ട്.'

  'ഞാൻ വാരികൊടുത്ത രീതിയെ വരെ വിമർശിച്ചിരുന്നു. ഇവർ അധികകാലം പോകില്ലെന്ന് വരെ കമന്റുണ്ടായിരുന്നു. ആഢംബരം എന്തിനാണെന്ന തരത്തിലും കമന്റുകൾ വന്നിരുന്നു. കുശുമ്പ് ആളുകൾക്ക് തോന്നുന്നതിൽ എനിക്കൊന്നും പറയാനില്ല.'

  'ഫുഡ് വരാൻ ലേറ്റായാൽ വരെ കാവേരി കരയും. രണ്ട് ഫാമിലിയും പരസ്പരം പരിചയമുള്ളവരാണ്. വിവാഹം കഴിക്കാൻ സമ്മതമാണോ എന്നതരത്തിൽ തന്നെയാണ് തുടക്കത്തിൽ തന്നെ ഞാൻ പ്രപ്പോസ് ചെയ്തത്.'

  'കാവേരി വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചത് മാട്രിമോണി വഴി വന്ന ആലോചന എന്ന തരത്തിലാണ്. ഞാൻ സീരിയൽ നടനായതുകൊണ്ട് കാവേരിയുടെ വീട്ടുകാർ എന്റെ പ്രപ്പോസലാണെന്നത് വിശ്വസിച്ചിരുന്നില്ല.'

  'വീഡിയോകോൾ വഴി കണ്ടശേഷമാണ് അവർ വിശ്വസിച്ചത്. ഹണി മൂണിനെ പറ്റിയൊന്നും പ്ലാനില്ല. ഷൂട്ടിന്റെ തിരക്കുണ്ട്' ജിത്തു പറഞ്ഞു.

  Read more about: serial
  English summary
  Mounaragam Serial Actor Jithu Venugopal And Wife Open Up About Their Love Story, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X