For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജു

  |

  ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. പ്രേക്ഷക പ്രശംസ നേടിയ സീരിയല്‍ ഇപ്പോഴും ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. സംഭവബഹുലമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം പരമ്പരയിലെ നായകന്റെ അച്ഛനും അമ്മയുമാണ് ചന്ദ്രശേഖറും രൂപയും.

  നടന്‍ ഫിറോസും നടി അഞ്ജു നായരുമാണ് ഈ രണ്ട് വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സീരിയലില്‍ പരസ്പരം അറിയാത്ത ഭാര്യ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. എന്നാല്‍ പുറത്ത് നല്ല സൗഹൃദമാണ്. അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് ഫിറോസും അഞ്ജുവും.

  Also Read: കല്യാണം കഴിഞ്ഞ് 11-ാം ദിവസം ഭര്‍ത്താവില്ലാതായി; ചെറിയ പ്രായത്തില്‍ വിധവയാകേണ്ടി വന്ന താരസുന്ദരിമാര്‍ ഇവരാണ്

  സന്തൂര്‍ മമ്മി എന്ന പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ വയസടക്കം വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്ജു. 'ശരിക്കും എനിക്ക് നാല്‍പ്പത്തിയേഴ് വയസുണ്ട്. എനിക്കതില്‍ യാതൊരു മടിയുമില്ല. റിയല്‍ ലൈഫിലും അത്രയും വലിയൊരു മകന്റെ അമ്മയാണ് ഞാന്‍. എനിക്ക് 21 വയസുള്ള ഒരു മകനുണ്ട്. ഇവിടെ ലൊക്കേഷനിലുള്ള എല്ലാവരും വീട്ടില്‍ മക്കളും ഞാന്‍ സന്തൂര്‍ മമ്മിയാണെന്ന് പറയും. പക്ഷേ അതൊരു കോംപ്ലിമെന്റാണ്. അത് പോസിറ്റീവായി തന്നെ ഞാനെടുക്കുന്നുണ്ടെന്നും', അഞ്ജു പറയുന്നു.

  Also Read: 25 വര്‍ഷം മുന്‍പ് സിദ്ദിഖ് ഇക്കയെ വിവാഹം കഴിച്ചു; ഇപ്പോഴും ഭാര്യയായി തുടരുന്നു, ആ കഥ പറഞ്ഞ് നടി ലെന

  സന്തൂര്‍ മമ്മി എന്ന പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ വയസടക്കം വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്ജു. 'ശരിക്കും എനിക്ക് നാല്‍പ്പത്തിയേഴ് വയസുണ്ട്. എനിക്കതില്‍ യാതൊരു മടിയുമില്ല. റിയല്‍ ലൈഫിലും അത്രയും വലിയൊരു മകന്റെ അമ്മയാണ് ഞാന്‍. എനിക്ക് 21 വയസുള്ള ഒരു മകനുണ്ട്. ഇവിടെ ലൊക്കേഷനിലുള്ള എല്ലാവരും വീട്ടില്‍ മക്കളും ഞാന്‍ സന്തൂര്‍ മമ്മിയാണെന്ന് പറയും. പക്ഷേ അതൊരു കോംപ്ലിമെന്റാണ്. അത് പോസിറ്റീവായി തന്നെ ഞാനെടുക്കുന്നുണ്ടെന്നും', അഞ്ജു പറയുന്നു.

  കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് നടന്‍ ഫിറോസും മറുപടി പറഞ്ഞിരുന്നു. യഥാര്‍ഥ ജീവിതത്തിലെ ഭാര്യ സീരിയലിലെ ഭാര്യയെക്കാളും സുന്ദരിയാണ്. സൗന്ദര്യം മാത്രമല്ല, ഒരാളെ സുന്ദരിയാക്കുന്നത്. വളരെ കൃത്യനിഷ്ഠയുള്ള ആളാണ് എന്റെ ഭാര്യ. എനിക്കത് കുറവാണെങ്കിലും എല്ലാ കാര്യത്തിലും അവള്‍ സൂപ്പറാണ്. ഞാന്‍ അത്രയും ഇഷ്ടപ്പെട്ട് തന്നെ വിവാഹം കഴിച്ചതാണ്. രണ്ട് വലിയ മക്കളും തനിക്കുള്ളതായി ഫിറോസ് സൂചിപ്പിക്കുന്നു.

  ഈ സീരിയലില്‍ എനിക്ക് ഭര്‍ത്താവ് ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് അഭിനയിക്കാന്‍ വന്നതെന്നാണ് അഞ്ജു പറയുന്നത്. രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് ഉണ്ടാകില്ലെന്നാണ് കഥ പറയുമ്പോള്‍ സംവിധായകന്‍ പറഞ്ഞത്. ഹാവൂ സമാധാനമായല്ലോന്ന് വിചാരിച്ചു. മൂന്നൂറ് എപ്പിസോഡിന് മുകളിലായതിന് ശേഷം ഭര്‍ത്താവ് വന്നു. ശരിക്കും പേരിന് ഭര്‍ത്താവ് ഉണ്ടെന്നേയുള്ളു. അല്ലാതെ ഭാര്യ-ഭര്‍ത്താവ് ബന്ധമൊന്നുമില്ലെന്ന് ഫിറോസും കൂട്ടിച്ചേര്‍ത്തു.

  സീരിയലിനെക്കാളും യഥാര്‍ഥ ജീവിതത്തില്‍ ഇവരെ കാണാന്‍ അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ശരിക്കും താരങ്ങള്‍ക്കിടയില്‍ കെമിസ്ട്രി വരണമെങ്കില്‍ അഭിനയത്തിന് പുറമേ നല്ല സൗഹൃദം വേണം. ഈ അഭിമുഖത്തിലൂടെ അത് വ്യക്തമായി. എന്തായാലും ഫിറോസും അഞ്ജുവും വളരെ മനോഹരമായി സംസാരിക്കുന്നവരാണെന്ന് ആരാധകര്‍ പറയുന്നു. ഫിറോസ് ഇത്രയും നന്നായി സംസാരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം.

  മറ്റ് ചിലര്‍ നടിയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാണ് എത്തിയിരിക്കുന്നത്. 'നേരാണ് എന്ത് സുന്ദരിയാണ് അഞ്ജുവിനെ കാണാന്‍. ഇരുപത്തിയൊന്ന് വയസുള്ള മകനുണ്ട്, അതുകൊണ്ട് പ്രായം ഒരുപാടുണ്ടെന്ന് കരുതുന്നതില്‍ കാര്യമില്ല. ചെറുപ്രായത്തില്‍ വിവാഹം കഴിച്ചതാണെങ്കില്‍ അത്രയും പ്രായമുള്ള മക്കളുണ്ടങ്കിലും അമ്മ ചെറുപ്പം തന്നെയാരിക്കും', എന്തായാലും സുന്ദരി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

  Read more about: actor serial
  English summary
  Mounaragam Serial Actors Firoz And Anju Nair About Their Acting Experience Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X