ബാലാജിയുടെ വീഡിയോയിൽ ആംഗ്യഭാഷയിൽ സംസാരിച്ച് മൗനരാഗത്തിലെ കല്യാണി, ശരിക്കും മിണ്ടില്ലേ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഐശ്വര്യ റംസിയും നലീഫും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാംഗം എന്ന പരമ്പരയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരങ്ങളായ നലീഫും ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത് ഏഷ്യനെറ്റിൽ മികച്ച അഭിപ്രായം നേടി പരമ്പര ജൈത്രയാത്ര തുടരുകയാണ്.

മൗനരാഗത്തിൽ സംസാരിക്കാത്ത പെൺകുട്ടിയെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കുടുബത്തിൽ നിന്ന് വേണ്ടവിധത്തിലുള്ള പരിഗണന ലഭിക്കാത്ത കല്യാണിയുടെ ജീവിതത്തിലേയ്ക്ക് കിരൺ എന്ന ചെറുപ്പക്കാരൻ എത്തുന്നതും ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. നടൻ നലീഫാണ് കിരൺ ആയി എത്തുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിത പരമ്പരയെ കുറിച്ച് ഒരു സംശയവുമായി ആരാധകർ.എല്ലാവർക്കും അറിയേണ്ടത് കല്യാണിയെ കുറിച്ചാണ്. കല്യാണി റിയൽ ലൈഫിലും ഊമയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കൂടുതൽ വായിക്കാം

മിണ്ടാതെ ഐശ്വര്യ

പരമ്പര ആരംഭിച്ചതു മുതൽ ഈ സംശയം ആരാധകരുടെ മനസ്സിൽ ഉണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിലൂടേയും മറ്റും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പൊതുപരിപാടികളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലു ആംഗ്യഭാഷയിൽ തന്നെയാണ് സംസാരിക്കാറുള്ളത്. തുടക്കത്തിൽ പ്രേക്ഷകർ ഇത് വലിയ കാര്യമാക്കിയില്ലായിരുന്നു. ഇപ്പോഴിത വീണ്ടും ഈ സംശയംസമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നടൻ ബാലാജിയുടെ വീഡിയോയാണ് പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

ആംഗ്യഭാഷയിൽ സംസാരിച്ച്  നടി

കഴിഞ്ഞ ദിവസം തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ മൗനരാഗം ടീമിന്റെ ലൊക്കേഷൻ വിശേഷങ്ങൾ നടൻ പങ്കുവെച്ചിരുന്നു. മേക്കപ്പില്ലാത്ത താരങ്ങളെ കുറിച്ചായിരുന്നു ബലാജി വീഡിയോയിൽ പറയുന്നത്.കല്യാണിയുടെ ഒപ്പം ആണ് എപ്പോഴും നലീഫ് എന്നും തമാശ രൂപത്തിൽ ബാലാജി പറയുന്നു.എന്നാൽ വീഡിയോയിൽ ഉടനീളം ആംഗ്യഭാഷയിലാണ് ഐശ്വര്യ സംസാരിച്ചത്. ഓഫ് സ്ക്രീനിലും നടിയുടെ ഈ പെരുമാറ്റമാണ് പ്രേക്ഷകരുടെ ഇടയിൽ സംശയം വർധിപ്പിച്ചിരിക്കുന്നത്.

 ഊമയാണോ  എന്ന്  ആരാധകർ

ഈ കുട്ടി ഊമയാണോ എന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരുംചോദിക്കുന്നത്. ഇതുവരെ എങ്ങും സംസാരിച്ച് കണ്ടിട്ടില്ലെന്നു ആരാധകർ പറയുന്നു. എന്നാൽ സീരിയലിന്റെ സസ്പെൻ പൊളിയാതിരിക്കാൻ വേണ്ടിയാണ് ഐശ്വര്യ ഓഫ് സ്ക്രീനിലും ഊമയായി എത്തുന്നതെന്നും ഒരു കൂട്ടർ പറയുന്നത് എന്നാൽ റിയൽ ലൈഫിൽ ഐശ്വര്യ ഊമ അല്ലെന്നുള്ളതാണ് സത്യം. മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

Recommended Video

മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | FilmiBeat Malayalam
ഒരു വർഷം

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭവങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ സഞ്ചരിക്കുന്നത്. 2019 ഡിസംബർ 19 ന് ആണ് പരമ്പര ആരംഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളായ കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് രചിച്ച പ്രദീപ് പണിക്കരാണ് മൗനരാഗവും രചിച്ചിരിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത മനു സുധാകരൻ തന്നെയാണ് മൗനരാഗവും സംവിധാനം ചെയ്തിരിക്കുന്നത്.

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X