കോമഡി സ്റ്റാർസ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത നീ ആണോ കോമഡി സ്കിറ്റിൽ,മൗനരാഗത്തിലെ കാദംബരി പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുട പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചെയുന്ന സീരിയലിന് കൈനിറയെ ആരാധകരുണ്ട്. പ്രണവും കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞു പോകുന്ന പരമ്പരയിൽ പ്രേക്ഷരുടെ പ്രിയ താരങ്ങളോടൊപ്പം പുതുമുഖങ്ങളുമുണ്ട്. വളരെ പെട്ടെന്നായിരുന്നു പരമ്പര മിനിസ്ക്രീൻ പ്രേക്ഷകരുടെ സദസ്സുകളിൽ ആദ്യ സ്ഥാനം നേടിയത്. റേറ്റിങ്ങിലും മൗനരാഗം മുന്നിൽ തന്നെയുണ്ട്.

ഒരു മിണ്ടാപ്പെണ്ണിന്റെ ജീവിതത്തിലൂടെയാണ് മൗനരാഗം നീങ്ങുന്നത്. ഇവളുടെ ജീവിത്തിലേയ്ക്ക് ഒരു ചെറുപ്പക്കാരൻ എത്തുന്നതോടെയാണ് പരമ്പരയുടെ സ്ഥിതിഗതികൾ മാറുന്നത്. പരമ്പരയിൽ കല്യാണിയായി എത്തുന്നത് ഐശ്വര്യ റംസായി ആണ്. മൗനരാഗം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ് കാദംബരി. അൽപം വില്ലത്തി കഥാപാത്രമാണെങ്കിൽ കാദബരിയ്ക്കും ആരാധകരുണ്ട്. നടി അഞ്ജു ശ്രീയാണ് കല്യാണിയുടെ സഹോദരി കാദംബരിയായി എത്തുന്നത്. പ്രേക്ഷകർക്ക് പുതുമുഖമാണ് മഞ്ജു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അഭിനയരംഗത്തേയ്ക്ക് അഞ്ജു കടന്നു വന്നത് . ഇപ്പോഴി തന്റെ മിനിസ്ക്രീൻ എൻട്രിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് മൗനരാഗത്തിലെ കദംബരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇക്കാര്യ വെളിപ്പെടുത്തിയത്. രണ്ട് വർഷം പിന്നിട്ടിരിക്കുകയാണ് താരം

രണ്ട് വർഷം

ഞാൻ എന്റെ ഈ പാഷൻ തിരഞ്ഞെടുത്തിട്ടു രണ്ടുവർഷം തികയുന്നു. വേണോ വേണ്ടയോ എന്നെ കൊണ്ട് കഴിയുമോ? അല്ലേൽ തന്നെ എന്നെ പോലൊരു നാട്ടിൻപുറത്തുകാരിയെക്കൊണ്ട് ഒരു അഭിനേത്രി ആകാൻ സാധിക്കുമോ? നമുക്ക് ഇതൊന്നും വേണ്ട എന്നെ കൊണ്ട് അഭിനയിക്കാൻ ഒന്നും അറിയില്ല
ഇന്ന് വരെ ഒരു ചിത്രീകരണം പോലും ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഞാൻ ഒരുപാട് അവസരങ്ങൾ വന്നിട്ടും വേണ്ട അറിയില്ല എന്നൊക്കെ പറഞ്ഞു അങ്ങ് പിന്മാറി.അങ്ങനെ നിരവധി തവണ നിരസിച്ചുവെങ്കിലും ഒരു തവണ പോകാം എന്താന്ന് അറിയാല്ലോ.അങ്ങനെയാണ് ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയിൽ എത്തുന്നത്.

ആദ്യത്തെ അനുഭവം

അങ്ങനെ ഒരുപാട് ടേക്ക് പോകേണ്ടി വന്നില്ല കാരണം നാച്ചുറൽ ആയിട്ട് ചെയ്ത മതീന്ന്. അരുൺ ചേട്ടൻ (ഡയറക്ടർ) പറഞ്ഞു അങ്ങനെ 2 എപ്പിസോഡ് ഒറ്റ ദിവസം എടുത്ത് കഴിഞ്ഞു ഞാൻ തിരികെ വീട്ടിലേക്കു പോയി ഇതാണ് എന്റെ ഫസ്റ്റ് എക്സ്പീരിയൻസ്. ഞാൻ ഇതു ഇവിടെ ഷെയർ ചെയ്യാൻ കാര്യം എന്താന്നുവെച്ചാൽ ഇ അഭിനയം എന്നത് എന്റെ ജീവിതത്തിൽ ഞാൻ എന്റെ മനസ്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരു കാര്യം ആണ്. നിനച്ചിരിക്കാതെ എനിക്ക് വന്നു ചേർന്ന ഭാഗ്യം നാളെ നമ്മൾ ആരായിത്തീരും എന്നു ഇന്നേ ചിന്തിച്ചു ആശങ്കപ്പെടാതിരിക്കുക നമുക്കുള്ളത് നമ്മളിൽ വന്നു ചേരും എന്നതിൽ വിശ്വസിക്കുക.

എല്ലാവർക്കും നന്ദി

ഇന്ന് ഈ ദിവസം ഞാൻ ഇതുവരെ അഭിനയിച്ച സീരിയലുകളും അതിലെ അരുൺ പൂജപ്പുര, ഷാജി അസീസ്, കിഷോർ ചേട്ടൻ,ജിതേഷ് കരുണാകരൻ, ജിതേഷ് സാർ, മനു ആന്റണി ചേട്ടൻ, റിജു നായർ സാർ, മനു മാധവൻ, സുധാകരൻ സാർ, ഡയറക്ടർ, പ്രൊഡക്ഷൻ കോൺട്രോളർ, ക്യാമറ മാൻ മേക്കപ്പ് മാൻ സ്ക്രിപ്റ്റ് റൈറ്റേഴ്‌സ്, അസ്സോസിയേറ്റ് ഡയറക്ടർ പിന്നെ എന്റെ കൂടെ അഭിനയിച്ച സഹ താരങ്ങൾ. എല്ലാരേയും ഞാൻ ഓർക്കുന്നു എല്ലാവർക്കും ഒരുപാട് നന്ദി.എന്റെ കൂടെ ഒരു പുഞ്ചിരിയുമായി എപ്പോഴും നിന്ന എന്റെ അമ്മയ്ക്ക് ഒത്തിരി സ്നേഹത്തോടെ ഉമ്മ .ഒരു ഇടവേളക്ക്‌ ശേഷം വീണ്ടും നല്ല ഒരു വേഷം എനിക്ക് തന്നു എന്നെ തിരികെ കൊണ്ട് വന്നതിനും നന്ദി!

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X