For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ തനിച്ചായിപ്പോകുമോയെന്ന ഭയമായിരുന്നു മകന്, രമിത്തേട്ടൻ വന്നതോടെ ജീവിതം മാറി, ഭാ​ഗ്യവതിയാണ് ഞാൻ'; സബിത

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നാണ് മൗനരാ​ഗം. 2019ൽ ആരംഭിച്ച സീരിയൽ ഇപ്പോഴും ജനപ്രിയമായി സംപ്രേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. തെലുങ്ക് സീരിയൽ മൗനരാ​ഗത്തിന്റെ മലയാളം റീമേക്കാണ് ഇത്.

  ഐശ്വര്യ റംസായ്, നലീഫ് ജിയ എന്നിവരാണ് സീരിയലിൽ കന്ദ്രകഥാപാത്രങ്ങൾ ചെയ്യുന്നത്. മൗനരാ​ഗത്തിലെ നായകനും നായികയ്ക്കും മാത്രമല്ല സഹതാരങ്ങൾക്കും വലിയ ജനപ്രീതിയുണ്ട്.

  Also Read: 'കള്ളങ്ങൾ പറയുന്നതിൽ സങ്കടമില്ലാതെ ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ​ഗോപിയെ ചുംബിച്ച് അമൃത

  അത്തരത്തിൽ മൗനരാ​ഗം സീരിയലിലൂടെയും നീലക്കുയിൽ പരമ്പരയിലൂടെയും ശ്രദ്ധേയയായ നടിയാണ് സബിത നായർ. മൗനരാ​ഗത്തിലെ നായിക കല്യാണിയുടെ അമ്മയായ​ ദീപയായിട്ടാണ് സബിത നായർ ഇപ്പോൾ അഭിയിക്കുന്നത്.

  മൗന​രാ​ഗം സീരിയൽ ആരംഭിച്ചപ്പോൾ‌ പത്മിനി ജ​ഗദീഷായിരുന്നു കല്യാണിയുടെ അമ്മ ദീപയായി അഭിനയിച്ചിരുന്നത്. ശേഷമാണ് സബിത നായർ ആ റോൾ ചെയ്യാനായി എത്തിയത്. മറ്റൊരാൾക്ക് പകരം വന്ന നടിയായിട്ട് കൂടി സബിതയ്ക്ക് വേ​ഗത്തിൽ പ്രേക്ഷക മനസിൽ ഇടം ലഭിച്ചു.

  സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും സബിത അഭിനയിച്ചിട്ടുണ്ട്. പെട്ടിലാമ്പട്ട്ര എന്ന സിനിമയാണ് സബിത അഭിനയിച്ച സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്ന്.യ 2018ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രൻസായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

  സബിത ചെയ്ത സീരിയലുകളിൽ മറ്റൊരു പ്രധാനപ്പെട്ട സീരിയലാണ് കൃഷ്ണ തുളസി. സീരിയലിൽ സജീവമായി നിൽക്കുന്ന സബിത കഴിഞ്ഞ ദിവസം വീണ്ടും വിവാഹിതയായത് വലിയ രീതിയിൽ വാർത്തയായിരുന്നു. രമിത്താണ് താരത്തെ വിവാഹം ചെയ്തത്.

  വിവാഹശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് സബിത നായർ ഇപ്പോൾ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു താൻ ഒറ്റക്കായി പോകുമോയെന്നത്.

  അതിനിപ്പോൾ രമിത്തേട്ടൻ വന്നതോടെ പരിഹാരമായി എന്നാണ് സബിത നായർ പറയുന്നത്. 'ഒരുപാട് സന്തോഷത്തിലാണ്. വിവാഹം ഗുരുവായൂർ വെച്ചായിരുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു. പ്രണയവിവാഹം ആയിരുന്നില്ല. രണ്ട് കുടുംബവും ആലോചിച്ചെടുത്ത തീരുമാനമാണ്.'

  Also Read: 'ഇത്തരം ശ്രമങ്ങൾ മതി മനസ് നിറയാൻ'; റീൽസിൽ പ്രണയിച്ച് ജിഷിൻ, വരദ ഒലക്കയ്ക്ക് ഓഡർ ചെയ്തിട്ടുണ്ടെന്ന് ആരാധകർ!

  'രമിത്തേട്ടൻ അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളാണ് അത്‌കൊണ്ടുകൂടിയാണ് സോഷ്യൽ മീഡിയ വഴി വിവാഹവാർത്ത അറിയിക്കാതിരുന്നത്. എന്റെ പബ്ലിസിറ്റിക്ക് അദ്ദേഹം എതിരല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടം കൂടി ഞാൻ നോക്കേണ്ടതുണ്ടല്ലോ. അതാണ് വിവാഹ വാർത്ത പുറത്തുപറയാതെ നടത്തിയത്.'

  'ആരാധകർക്ക് എന്റെ വിവാഹം തീർത്തും സർപ്രൈസായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അവർ വിചാരിക്കാത്ത കാര്യം ആയിരുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ശരിക്കും ഷോക്കായി പോയി. വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ ഫാൻസൊക്കെ ആശംസകളും പ്രാർത്ഥനകളും മെസേജുകളായി അയക്കുന്നുണ്ടായിരുന്നു.'

  'ഒരുപാട് സന്തോഷം അവരുടെ സ്നേഹം ലഭിക്കുന്നതിൽ. എവിടെപ്പോയാലും ആരാധകരുടെ സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. തുടർന്നും എനിക്കും എന്റെ കുടുംബത്തിനും ഇതേ സ്‌നേഹവും പിന്തുണയും നിങ്ങൾ തരണം. ലോ കോളജിൽ രമിത്തേട്ടൻ എന്റെ സീനിയറായിരുന്നു.'

  'ആളിനെ അങ്ങനെ പരിചയമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. ആളുകൾ തെറ്റിദ്ധരിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷം ഈ ആലോചന വന്നപ്പോഴാണ് ഞാൻ രമിത്തേട്ടനോട് സംസാരിക്കുന്നത് തന്നെ.'

  'ഒരിക്കലും പുള്ളി എന്നെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വർഷം അങ്ങനെ നിക്കേണ്ട കാര്യം ഇല്ലല്ലോ. ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. മദ്യപിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടം ആയിരുന്നില്ല.'

  'എന്റെ അച്ഛനും സഹോദരനും മദ്യപിക്കുന്ന ആളുകൾ അല്ല. അപ്പോൾ മദ്യപിക്കാത്ത എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന ഒരാളെ കിട്ടിയതിലും ഒരുപാട് സന്തോഷം. വിവാഹത്തോടെ അഭിനയം നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അഭിനയം എന്റെ പ്രൊഫെഷനാണ്. എന്റെ പാഷനാണ്.'

  'എന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരാൾ എന്റെ മോൻ തന്നെയാണ് രഹൻ. എന്റെ ജീവിതത്തിൽ ഒരുപാട് ഉപദേശങ്ങൾ നൽകി എന്നെ മുമ്പോട്ട് കൊണ്ടുപോകുന്നത് മകനാണ്. ജീവിതത്തിലെ വളരെ സുപ്രധാനപ്പെട്ട കാര്യങ്ങളിലും എന്റെ മോന്റെ ഒരു പിന്തുണയുണ്ട്.'

  'ഇപ്പോൾ നീറ്റ് എക്സാം കഴിഞ്ഞു നിൽക്കുകയാണ്. കലാപരമായ കഴിവുകൾ മോനും ഉണ്ട്. എന്റെ മോന് ഞാൻ ഒറ്റക്കായി പോകുമോ എന്ന പേടിയുണ്ടായിരുന്നു. സത്യത്തിൽ എന്റെ മോൻ കാരണമാണ് ഞാൻ ഇന്ന് ഇത്രയും സ്ട്രോങ്ങായി നിൽക്കുന്നത്' സബിത പറഞ്ഞു.

  Read more about: serial
  English summary
  Mounaragam Serial Actress Sabitha Nair Open Up About Her Second Marriage-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X