twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൗനരാഗത്തിലെ കാദംബരിയായി നിങ്ങളുടെ മുന്നിൽ നിൽക്കാൻ കാരണം ജോസേട്ടനാണ്, ആ സന്തോഷം പങ്കുവെച്ച് അഞ്ജു

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ മൗനരാഗം പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു. കല്യാണിയും, കാദംബരിയും വിക്രമനും കിരണുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരങ്ങളാണ്. മിണ്ടപ്പെണ്ണിന്റെ കഥ പറയുന്ന പരമ്പര റേറ്റിംങ്ങിൽ മുൻനിരയിൽ തന്നെയുണ്ട്. ഇപ്പോഴിത ഒരു സന്തോഷ വാർത്ത പങ്കുവെച്ച് മൗനരാഗത്തിലെ കാദംബരി. നടി അഞ്ജു ശ്രീയാണ് പരമ്പരയിൽ കാദംബരിയായി എത്തുന്നത്. അഞ്ജുവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.മൗനരാഗത്തിലെ മനോഹരമായ യാത്രയെ കുറിച്ചാണ് നടി പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

    anju

    അഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണഭാഗം ചുവടെ... എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും, എന്റെ ഇ സന്തോഷം നിങ്ങളോടെല്ലാവരോടും പങ്കുവെക്കണം എന്നു തോന്നിയത് കൊണ്ടാണ് കേട്ടോ ഞാൻ ഇ പോസ്റ്റ്‌ ഇടുന്നത് ഇന്നത്തെ ഈ ദിവസം എനിക്ക് എന്റെ ജീവിതത്തിലെ അത്രയും പ്രധാനപെട്ട ഒരു ദിനം ആണ് അതെ, ഞാൻ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിൽ കാദംബരി ആയി നിങ്ങളുടെ ഒക്കെ മുന്നിൽ വരാൻ തുടങ്ങിയിട്ട് ഇന്നേക്ക് 1 വർഷം തികയുകയുകയാണ്. ആ ഓർമ്മ ശരിക്കും എന്നെ കഴിഞ്ഞ വർഷത്തെ ഈ ദിവസത്തിലേക്ക് കൂട്ടികൊണ്ടു പോവുകയാണ്.

    ശരിക്കും അതായത് 18 ഡിസംബർ 2019 ഉച്ചക്ക് സമയം ഓർമ്മ ഇല്ലാട്ടോ നല്ല ഉറക്കം ആയിരുന്നു ഞാൻ ഉറങ്ങുബോൾ ഫോൺ സൈലന്റ് ആക്കുന്ന ഒരു ശീലം ഉണ്ട് കേട്ടോ ഉണർന്നപ്പോ ഒരു 4 മണി കഴിഞ്ഞിട്ടുണ്ടാകും ന്റെ ഫോണിൽ ഒരു 10, 15 മിസ്സ്‌കോൾ ഉണ്ടായിരുന്നു ഞങ്ങളുടെ മൗനരാഗം സീരിയലിന്റെ കൺട്രോളർ ജോസ് ചേട്ടന്റ. 'ഏഹ് ന്താ ഇത്രയും മിസ്സ്‌ കോൾ തിരിച്ചു വിളിച്ചു കാര്യം അന്വേഷിച്ചപ്പോ ' ഡേയ് നീ നാട്ടിൽ ഇണ്ടോ' എന്നൊരു ചോദ്യം 'ഇണ്ട് 'ന്തേ എന്നാ പുതിയ ഒരു വർക്ക്‌ ഇണ്ട് ചാനലിൽ ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട് സെലക്ട്‌ ആകുവാണേൽ കുറച്ചു കഴിഞ്ഞു ഞാൻ വിളിച്ചു പറയാം എന്നും പറഞ്ഞു ഫോണും വെച്ച്, ഇതു കേട്ടതും എന്റെ കിളി പോയി.

    ഞാൻ സ്വപ്നം കണ്ടതാണോ എന്നറിയാൻ ഫോൺ ഒന്നു കൂടി ഒന്നു പരിശോധിച്ച് സംഭവo ഉള്ളതാന്നു മനസിലായി ശെരി അതോടുകൂടി എന്റെ മനസ്സമാധാനവും പോയി ജോസ് ചേട്ടൻ തിരികെ വിളിക്കുന്നവരെ കിളി പോയ അവസ്ഥയിൽ അങ്ങനെ ഇരുന്നു. അപ്പോഴും സെലക്ട്‌ ചെയ്യണെന്ന് ഞാൻ പ്രാർഥിക്കുന്നുണ്ടാർന്നു കേട്ടോ തിരികെ വിളിച്ചപ്പോ ഒരു 8 മണി ഓക്കെ ആയിട്ടുണ്ടാകും

    "നീ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നില്ലേ നിനക്കു ഏഷ്യാനെറ്റിൽ അഭിനയിക്കണം എന്നു ദേ ആഹ് ആഗ്രഹം ഞാൻ സാധിച്ചു തന്നിട്ടുണ്ട്. നാളെ രാവിലെ ഇങ്ങു പോന്നോളു "സത്യത്തിൽ ജോസേട്ടന്റെ മനസിൽ ഞാൻ മാസങ്ങൾക്കു മുൻപ് പറഞ്ഞ കാര്യം ഓർത്തു വെച്ചിട്ടുണ്ടെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതില്ല ശെരിക്കും ഞാൻ ഞെട്ടി സന്തോഷം അടക്കാൻ വയ്യാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

    അപ്പോൾ തന്നെ എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു "നാളെ ലീവ് എടുത്തു അമ്മ എന്നെ ഷൂട്ടിങ്ങിനു കൊണ്ട് പോയെ പറ്റു. ശരി പോകാം അങ്ങനെ പിറ്റേന്ന് ലൊക്കേഷനിൽ എത്തി
    നല്ല പേടി ഓക്കെ ഇണ്ട് പക്ഷെ പ്രതീക്ഷിച്ചപോലെ ഒന്നുമല്ലകേട്ടോ നല്ല ലൊക്കേഷൻ നല്ല ആൾക്കാർ എല്ലാരുടെയും മുഖത്തു നല്ല പുഞ്ചിരി ആകെ മൊത്തം ഒരു പോസിറ്റീവ് എനർജി ഉള്ള ഒരു ലൊക്കേഷൻ അവിടെ ഞാൻ വളരെ കംഫർട്ടബിൾ ആണ് എന്നുമെനിക്ക് മനസിലായി നായികയുടേതായ ഒരു ജാടയും ഇല്ലാത്ത ഞങ്ങട നായികയെ ഐഷുന്റെ അമ്മ ആയി അഭിനയിക്കുന്ന എന്നാൽ ഇപ്പോ എന്റെ ജീവിതത്തിൽ ചേച്ചിയെപോലെ സ്ഥാനം ഉള്ള പിന്നെ എന്റെ പഴയസീരിയലിലും ഉണ്ടാരുന്ന സേതുലക്ഷ്മി അമ്മ ഞാൻ ഒത്തിരി സ്നേഹിക്കുന്ന ഇഷ്ടപെടുന്ന എന്റെ കഥാപാത്രം കാദംബരി

    അങ്ങനെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട എനിക്ക് ഒത്തിരി നല്ല ഓർമ്മകൾ സമ്മാനിച്ച മൗനരാഗം സീരിയൽ ലൊക്കേഷൻ അവിടെ നിന്നും ഇന്നു ഇവിടെ വരെ കാദംബരി ആയി ഞാൻ നിങ്ങടെ മുന്നിൽ നില്കാൻ കാരണമായ ജോസേട്ടന് ജോസ് പേരൂർക്കട ഒത്തിരി സ്നേഹം നിറഞ്ഞ നന്ദി. ഡയറക്ടർ, പ്രൊഡ്യൂസർ എല്ലാവർക്കും നന്ദി. ഇനിയും പിന്തുണ ഉണ്ടാകണം എന്നും അഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

    Read more about: serial tv
    English summary
    mounaragam Serial Fame Anju sree About Her 1 Year Journey Of mounaragam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X