twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൗനരാഗം സീരിയലിലെ കല്യാണിയുടെ അമ്മ; മലയാളി അല്ലാത്ത തന്നെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടി

    |

    കണ്ണീര്‍ പരമ്പരകളെന്ന് വിശേഷിപ്പിച്ച് കേരളത്തില്‍ സീരിയലുകളെയും അതിലെ കഥാപാത്രങ്ങളെയും വിമര്‍ശിക്കുന്നത് പതിവാണ്. എന്നാലിപ്പോള്‍ ചെറുപ്പക്കാരടക്കം സീരിയലുകളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പല സീരിയലുകളും സൂപ്പര്‍ ഹിറ്റായി മാറിയതിന് പിന്നിലെ കാരണവും അതാണ്. മൗനരാഗം സീരിയല്‍ നടി പത്മിനി ജഗദീഷ് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണിപ്പോള്‍.

    അന്യഭാഷ നടിയായിട്ടും മലയാളത്തില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ചാണ് പത്മിനി വാതോരാതെ സംസാരിച്ചിരിക്കുന്നത്. മറ്റ് ഭാഷകളില്‍ നായികയായി അഭിനയിച്ച പത്മിനി മൗനരാഗത്തില്‍ അമ്മ വേഷത്തിലാണ് അഭിനയിക്കുന്നത്. അത് വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി പോയേനെ എന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.

    വിശേഷങ്ങളുമായി പത്മിനി

    സ്റ്റാര്‍ വിജയ് ചാനലില്‍ ചെയ്യുന്ന സീരിയല്‍ കണ്ടിട്ടാണ് ഏഷ്യാനെറ്റില്‍ നിന്നും എന്നെ വിളിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള വിളിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. മൗനരാഗം എനിക്ക് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. വളരെ മോഡേണ്‍ ആയിട്ടുള്ള ആളാണ് യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍. പക്ഷേ സീരിയലില്‍ ആ സ്വഭാവവുമായി യാതൊരു ബന്ധവുമില്ല. വളരെ സാധാരണക്കാരിയായ അമ്മ. പക്കാ നാട്ടിന്‍പുറത്തുകാരി. എനിക്കത് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു.

     വിശേഷങ്ങളുമായി പത്മിനി


    പ്രേക്ഷകര്‍ നല്ല അഭിപ്രായം പറയുമ്പോള്‍ സന്തോഷമാണ്. ഒരു അമ്മ മകള്‍ ആത്മബന്ധം നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണത്. മറ്റ് ഭാഷകളില്‍ നായിക വേഷങ്ങള്‍ ചെയ്തിരുന്ന ഞാന്‍ മലയാളത്തിലെത്തിയപ്പോള്‍ അമ്മ വേഷമായി. കല്യാണിയെയും അവളുടെ അമ്മയെ കുറിച്ചും കേട്ടപ്പോള്‍ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് ഞാനത് വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ കരിയറില്‍ നേരിട്ട ഏറ്റവും വലിയ നഷ്ടം അതാകുമായിരുന്നു. മലയാളത്തെ ഞാനേറെ സ്‌നേഹിച്ചത് പോലെ മലയാളികളും എന്നെയിപ്പോള്‍ സ്‌നേഹിക്കുന്നു. ഇതിലും വലിയ സന്തോഷം വേറെയില്ല.

    വിശേഷങ്ങളുമായി പത്മിനി

    മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഗംഭീരമായെന്ന് വേണം പറയാന്‍. ആദ്യ സീരിയലില്‍ തന്നെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയെന്നത് വലിയ കാര്യമാണ്. സേതുലക്ഷ്മി അമ്മയെ പോലെ സീനിയര്‍ ആള്‍ക്കാര്‍ കൂടെയുണ്ടാകുന്നത് അഭിമാനവും ഒരു ധൈര്യവുമാണ്. അവരൊക്കെ നല്ല സപ്പോര്‍ട്ടാണ് തരുന്നത്. സീരിയലില്‍ അമ്മായിയമ്മ ആയിട്ടാണ് സേതുലക്ഷ്മി അമ്മ എത്തുന്നത്. അവരെ കുറിച്ച് പറയുമ്പോള്‍ ഒത്തിരി പറയാനുണ്ട്. 75 വയസുണ്ടെങ്കിലും എനര്‍ജറ്റിക് ആണ്.

    Recommended Video

    ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു
    വിശേഷങ്ങളുമായി പത്മിനി

    മലയാളികള്‍ എല്ലാവരും എന്നെ സ്വീകരിച്ചു എന്ന് വേണമെങ്കില്‍ പറയാം. കൂടുതലും എയര്‍പോര്‍ട്ടില്‍ വച്ചാണ് ആളുകള്‍ എന്നെ തിരിച്ചറിയുന്നത്. സീരിയല്‍ തുടങ്ങി അധികനാള്‍ ആവുന്നതിന് മുന്‍പ് എയര്‍പോര്‍ട്ടില്‍ വച്ച് കല്യാണിയുടെ അമ്മ എന്ന് ആരൊക്കെയോ വിളഇച്ച് പറയുന്നത് കേട്ടിരുന്നു. അതൊക്കെ മറക്കാന്‍ പറ്റാത്ത സംഭവങ്ങളാണ്.കല്യാണിയുടെ അമ്മ എന്നുള്ള വിളിയില്‍ മുഴുവന്‍ സ്‌നേഹമുണ്ട്. തെലുങ്കില്‍ ഉള്ള കഥയാണ് മൗനരാഗം. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മലയാളത്തില്‍. ആദ്യ എപ്പിസോഡുകള്‍ വളരെ കഷ്ടപ്പെട്ടാണ് ചെയ്തതെങ്കിലും ഇതില്‍ ഞാന്‍ എന്റെ മനസ് പൂര്‍ണമായും അര്‍പ്പിച്ചിരിക്കുകയാണ്.

    Read more about: serial സീരിയല്‍
    English summary
    Mounaragam Serial Fame Padmini Jagadeesh About Her Debut Acting Experience In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X