മൗനരാഗം സീരിയലില്‍ നിന്നും പുറത്തായി; പറയാന്‍ ആഗ്രഹിക്കാത്ത കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് നടി പത്മിനി

മൗനരാഗം സീരിയലിലെ കല്യാണിയുടെ അമ്മയായി വന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് പത്മിനി ജഗദീഷ്. ആഴ്ചകള്‍ക്ക് മുന്‍പാണ് താനിനി പരമ്പരയുടെ ഭാഗമായി ഉണ്ടാവില്ലെന്ന കാര്യം നടി പുറംലോകത്തെ അറിയിക്കുന്നത്. എന്തു കൊണ്ടാണ് പെട്ടെന്നിങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒരുപാടുണ്ടെന്നാണ് പത്മിനി പറയുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെ ആഴ്ചകള്‍ക്ക് മുന്‍പ് പത്മിനി എഴുതിയ കുറിപ്പും അതിനൊപ്പം പങ്കുവെച്ച വീഡിയോയും വൈറലാവുകയാണ്. സീരിയലില്‍ നിന്നും പിന്മാറാനുണ്ടായ കാരണത്തെ കുറിച്ചും മലയാളികള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തെ കുറിച്ചുമൊക്കെയാണ് പത്മിനി എഴുതിയിരിക്കുന്നത്.

സീരിയലില്‍ നിന്നും മാറുകയാണെന്ന് പത്മിനി

എന്റെ പ്രിയപ്പെട്ടവരോ പറയാന്‍ ആഗ്രഹിക്കാത്ത കാരണങ്ങള്‍ കൊണ്ട് മൗനരാഗം സീരിയലില്‍ നിന്നും ഞാന്‍ പിന്മാറുകയാണെന്ന കാര്യം അറിയിക്കുന്നു. ഈ മനോഹരമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. എന്നും എന്റെ ഹൃദയത്തോട് വളരെ അടുത്ത് തന്നെയായിരിക്കും ഇതിന്റെ സ്ഥാനം. വ്യക്തിപരമായും തൊഴില്‍പരമായും ഈ പ്രോജക്റ്റ് എന്നെ തന്നെ മാറ്റിമറിച്ചു.

സീരിയലില്‍ നിന്നും മാറുകയാണെന്ന് പത്മിനി

നിങ്ങള്‍ എല്ലാവരും എനിക്ക് വളരെയധികം പിന്തുണയും സ്‌നേഹവും നല്‍കി. എല്ലാവരോടും ഞാന്‍ നന്ദിയുള്ളവള്‍ ആയിരിക്കും. അതെനിക്ക് വാക്കുകളില്‍ ഒതുക്കാനോ പ്രകടിപ്പിക്കാനോ കഴിഞ്ഞെന്ന് വരില്ല. ഞങ്ങളെ ഇതുപോലെയാക്കിയത് നിങ്ങളെല്ലാവരുമാണ്. എല്ലാ കാര്യത്തിനും നിങ്ങളെല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുള്ള നന്ദി അറിയിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്.

സീരിയലില്‍ നിന്നും മാറുകയാണെന്ന് പത്മിനി

കേരളം എനിക്ക് മറ്റൊരു വീട് പോലെ ആയി മാറിയതിനാല്‍ തീര്‍ച്ചയായും ഇനിയും ഞാനിവിടെ അഭിനയിക്കാന്‍ എത്തും. എനിക്ക് പ്രിയപ്പെട്ട ഭാഷകളിലെന്ന് മലയാളമായി മാറി. അതുപോലെ മികച്ച സഹതാരങ്ങളും ഒപ്പമുണ്ടായിരുന്നു. എത്രമാത്രം സ്‌നേഹിക്കാമെന്ന് കേരളത്തിലെ ഓരോരുത്തരും എന്നെ തെളിയിച്ച് തന്നു. ശരിക്കും ഒത്തിരി അര്‍ഥങ്ങളോട് കൂടിയാണ് ഞാനിത് പറയുന്നത്. മലയാളത്തില്‍ പുതിയത് വരുന്നത് വരെ എന്നെ മറ്റ് ഭാഷകളില്‍ കാണുക. ഇതേ പിന്തുണ ഇനിയും വേണം. എ്‌നുമാണ് പത്മിനി പറയുന്നത്.

  സീരിയലില്‍ നിന്നും മാറുകയാണെന്ന് പത്മിനി

മലയാളം സിനിമകളോടും മോഹന്‍ലാലിനോടുമുള്ള ഇഷ്ടത്തെ കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ പത്മിനി തുറന്ന് പറഞ്ഞിരുന്നു. മലയാള സിനിമകള്‍ കുത്തിയിരുന്ന് കാണുന്ന ആളാണ് ഞാന്‍. മണിച്ചിത്രത്താഴ് കണ്ടതോടെയാണ് മോഹന്‍ലാലുമായി അടുത്തത്. എന്നെങ്കിലും മലയാളത്തില്‍ അഭിനയിക്കണണെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല അവസരം കിട്ടിയാല്‍ സിനിമയിലേക്ക് തന്നെ വരും. പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും മികച്ചത് മലയാളം തന്നെയാണ്. താന്‍ അഭിനയിച്ചിരുന്ന മൗനരാഗം മാറ്റി നിര്‍ത്തിയാല്‍ കുടുംബവിളക്ക് സീരിയല്‍ കാണാറുണ്ടെന്നും പത്മിനി മുന്‍പ് പറഞ്ഞിട്ടുണ്ട്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

നടിയുടെ പോസ്റ്റ് കാണാം

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X