For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൗനരാഗത്തില്‍ നിന്നും സരിതയെ പുറത്താക്കിയ വില്ലന്‍, ബീന ആന്‍റണി വരാനുള്ള കാരണം പറഞ്ഞ് താരം

  |

  മൗനരാഗം സീരിയലിൽ നിന്നും എന്നെ പുറത്താക്കിയ വില്ലനെന്ന് പറഞ്ഞായിരുന്നു സരിത ബാലകൃഷ്ണന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ചിലസീരിയലുകളില്‍ എന്നെ കണ്ടിട്ടുണ്ടാകുമല്ലോ. വ്യത്യസ്തമായ വേഷങ്ങളില്‍ നിരവധി പരമ്പരകളില്‍ ഞാന്‍ വേഷമിട്ടിട്ടുണ്ട്.

  മൗനരാഗത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരത്തിന് അസുഖം സ്ഥിരീകരിച്ചത്. ഇതിന് ശേഷമായാണ് ബീന ആന്‍റണി സീരിയലിലേക്ക് എത്തിയത്.

  കൊവിഡ് അതിജീവിച്ചതിനെക്കുറിച്ചും, മൗനരാഗത്തില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് സരിത. കൊവിഡിനെ അതിജീവിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

  പുറത്താക്കിയതല്ല

  പുറത്താക്കിയതല്ല

  സരിതയെ സീരിയലില്‍ നിന്നും പുറത്താക്കിയതാണോയെന്നായിരുന്നു കുറേ പേര്‍ ചോദിച്ചതെന്ന് താരം പറയുന്നു. എല്ലാവര്‍ക്കുമുള്ള മറുപടിയായാണ് വീഡിയോ ചെയ്യുന്നത്. കൊവിഡ് വന്നുവെന്ന് വിശ്വസിക്കാന്‍ തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊന്നും ഒരു കുഴപ്പമുണ്ടായിരുന്നില്ല. പിന്നീടാണ് മണവും രുചിയും നഷ്ടമായത്. ആ സമയത്താണ് എനിക്ക് കൊറോണ വന്നുവെന്ന് മനസ്സിലാക്കിയതെന്നും സരിത പറയുന്നു.

  കൊവിഡിനെക്കുറിച്ച് സരിത

  കൊവിഡിനെക്കുറിച്ച് സരിത

  ഈ നൂറ്റാണ്ടിലെ അസുഖമെന്ന നിലയിലേക്ക് കോവിഡ് കുതിച്ചുപാഞ്ഞു കൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ലോകത്താകെ പെരുകുകയാണു. വന്‍കരകളില്‍ നിന്നും വന്‍കരകളിലേക്കും രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്കും രോഗം പടര്‍ന്നു പന്തലിക്കുന്ന ഈ വേളയില്‍ മനുഷ്യര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നു. രോഗത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യരില്‍ സംശയങ്ങളും കൂടികൂടി വരുന്നു.

  കൊവിഡിനെക്കുറിച്ച് സരിത

  കൊവിഡിനെക്കുറിച്ച് സരിത

  വെറുമൊരു ജലദോഷപ്പനിയെ പോലും കൊവിഡെന്നു ഭയന്നു കഴിയേണ്ട അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആ നിലക്ക് കൊവിഡ് 19 രോഗലക്ഷണങ്ങളെ പറ്റി നമുക്കൊന്ന് നോക്കാം. വൈറസ് ബാധയെ തുടര്‍ന്ന് 2 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ സാധാരണയായി കണ്ടുതുടങ്ങുന്നു. ഈ കാലയളവിനെ നമ്മള്‍ കോവിഡ് 19 ന്റെ ഇന്‍കുബെഷന്‍ പീരീഡായും കണക്കാക്കുന്നു. രോഗബാധിതരില്‍ നിരവധി ലക്ഷണങ്ങളാണു പ്രകടമാകുന്നത്.

  കൊവിഡിനെക്കുറിച്ച് സരിത

  കൊവിഡിനെക്കുറിച്ച് സരിത

  ചിലര്‍ക്കു ലഘുവായ ലക്ഷണങ്ങളും മറ്റു ചിലരില്‍ തീവ്ര രോഗ ലക്ഷണങ്ങളും കണ്ടുവരുന്നു. പനി, ചുമ, ക്ഷീണം, ശരീരവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന ,വയറിളക്കം. എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലഘുവായ കോവിഡ് 19 രോഗലക്ഷണങ്ങള്‍. ഇതിനു പുറമേ രോഗം തീവ്രമായാല്‍ ന്യൂമോണിയ രോഗ ലക്ഷണങ്ങളായിരിക്കും വ്യക്തി കാണിക്കുന്നത്. അതായത് കഠിനമായ ചുമയും ശ്വാസതടസ്സവും ഇതിനോടനുബന്ധിച്ചു ഉണ്ടാകാവുന്നതാണ്. കൂടാതെ രോഗം തീവ്ര മാകുന്ന ഘട്ടത്തില്‍ ശരീരത്തിലെ മറ്റു

  പ്രവര്‍ത്തനത്തെ ബാധിക്കുകയും മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ങ്ഷന്‍ എന്ന അത്യന്തം സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ എത്തുകയും ചെയ്യുന്നു.

  കൊവിഡിനെക്കുറിച്ച് സരിത

  കൊവിഡിനെക്കുറിച്ച് സരിത

  ഇതിനു പുറമെ അമേരിക്കന്‍ ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി മറ്റു ചില രോഗലക്ഷണങ്ങളെ പറ്റിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന. രോഗലക്ഷണങ്ങളില്‍ ഇവ പെടുന്നില്ലെങ്കിലും വളരേ പ്രാധാന്യത്തോടെ നാം ഇതിനെ വീക്ഷിക്കേണ്ടതുണ്ട്. ഓര്‍ക്കുക ! എല്ലാ ജലദോഷപ്പനിയും കോവിഡാകണമെന്നില്ല. എങ്കിലും മുന്‍കരുതല്‍ ആവശ്യമാണ്. പ്രത്യേകിച്ചും ജലദോഷമുള്‍പ്പെടെയുള്ള ശ്വാസകോശo-രോഗമുള്ളവരില്‍ എന്നും സരിതയുടെ പോസ്റ്റില്‍ പറയുന്നു.

  Read more about: serial
  English summary
  Mounaragam Serial fame Saritha Balakrishnan reveals about why she stopped the serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X