ദര്‍ശനയ്ക്ക് പിന്നാലെ സരിത ബാലകൃഷ്ണനും മാറി, മൗനരാഗം താരങ്ങള്‍ക്ക് സംഭവിച്ചത് ഇതാണ്

വിജയകരമായി മുന്നേറുന്ന പരമ്പരകളില്‍ നിന്നും താരങ്ങള്‍ പിന്‍വാങ്ങുന്നതും പെട്ടെന്ന് അപ്രത്യക്ഷരാവുന്നതും തുടര്‍ക്കഥയാണ്. പിന്‍വാങ്ങലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ച് ആരാധകര്‍ ഏറ്റെടുത്താറുണ്ട്. വിവാഹവും കുഞ്ഞതിഥിയെ കാത്തിരിക്കുന്നതും അസുഖവുമൊക്കെയായി വ്യത്യസ്തമായ കാരണങ്ങളാണ് പല താരങ്ങളും പറയാറുള്ളത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന മൗനരാഗത്തില്‍ നിന്നും സരിത പിന്‍വാങ്ങിയതിനെക്കുറിച്ച് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.

പകരക്കാരിയായെത്തിയത് ബീന ആന്റണിയാണ്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാറുണ്ട് ബീന ആന്റണി. മൗനരാഗത്തിലെ കഥാപാത്രത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നും നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു. സരിതയുടെ മകളായി അഭിനയിച്ചിരുന്ന ദര്‍ശന ദാസ് പിന്‍മാറിയത് അടുത്തിടെയായിരുന്നു. തങ്ങളുടെ പിന്‍മാറ്റത്തെക്കുറിച്ച് പറഞ്ഞ് ഇരുവരും എത്തിയിരുന്നു. സരിത ബാലകൃഷ്ണന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സരിതയും ദര്‍ശനയും

സരിതയും ദര്‍ശനയും

മൗനരാഗമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം സുപരിചിതരാണ് ദര്‍ശനയും സരിതയും. സരയുവെന്ന വില്ലത്തിയായാണ് ദര്‍ശന എത്തിയത്. കിരണിനെ സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി മുന്നേറുന്ന സരയുവിന് ശക്തമായ പിന്തുണയാണ് അമ്മയും അച്ഛനും നല്‍കുന്നത്. സരയുവായി ഗംഭീര പ്രകടനമാണ് ദര്‍ശന പുറത്തെടുത്തത്. വിവാഹ ശേഷവും ദര്‍ശന അഭിനയരംഗത്ത് സജീവമായിരുന്നു. അടുത്തിടെയായിരുന്നു താരം മൗനരാഗത്തില്‍ നിന്നും പിന്‍മാറിയത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.

 കുഞ്ഞതിഥിയുടെ വരവ്

കുഞ്ഞതിഥിയുടെ വരവ്

പ്രണയവിവാഹമായിരുന്നു ദര്‍ശനയുടേത്. സുമംഗലി ഭവ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദര്‍ശന വിവാഹിതയായത്. ഈ പരമ്പരയുടെ അസോസിയേറ്റ് ഡയറക്ടറായ അനൂപിനെയായിരുന്നു താരം വിവാഹം ചെയ്തത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു ഇതെന്നും സന്തുഷ്ട കുടുംബ ജീവിതമാണ് തന്റേതെന്നും ദര്‍ശന പറഞ്ഞിരുന്നു.

ബീന ആന്റണിയുടെ വരവ്

ബീന ആന്റണിയുടെ വരവ്

മൗനരാഗത്തിലേക്ക് അടുത്തിടെയായിരുന്നു ബീന ആന്റണി എത്തിയത്. സരിത ബാലകൃഷ്ണന് പകരമായാണ് താരമെത്തിയത്. ഇതാദ്യമായാണ് താന്‍ പകരമായി ഒരു സീരിയലിലേക്ക് പോവുന്നതെന്ന് താരം പറഞ്ഞിരുന്നു. ചെറുപ്രായത്തിലേ അഭിനയ രംഗത്തേക്കെത്തിയതാണ് ബീന ആന്റണി. സരിതയില്‍ നിന്നും ബീന ആന്റണിയിലേക്ക് മൗനരാഗത്തിലെ കഥാപാത്രം മാറിയതിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. വീഡിയോയിലൂടെയായിരുന്നു സരിത ഇതേക്കുറിച്ച് പ്രതികരിച്ചത്. വില്ലനായെത്തിയത് കൊവിഡാണ്. അസുഖം വന്നതിനാലാണ് താന്‍ പിന്‍മാറിയതെന്ന് താരം പറയുന്നു.

Recommended Video

Ananya from Kudumbavilakk serial wedding video | FilmiBeat Malayalam
അസുഖം വന്നു

അസുഖം വന്നു

അസുഖത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. ടെസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിയത്. ഇതേത്തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇതിനകം തന്നെ നെഗറ്റീവായി മാറിക്കഴിഞ്ഞിട്ടുണ്ട്. പിന്നീടുള്ള ഷൂട്ടില്‍ താന്‍ പോയില്ലെന്നും താരം പറയുന്നു. സരിതയുടെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് ആരാധകരും താരത്തിന് അസുഖമായിരുന്നുവെന്ന് അറിഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ, സരിതയ്ക്ക് അസുഖം വന്നു, അവള്‍ റെസ്റ്റിലാണ് അതാണ് താന്‍ മൗനരാഗത്തിലേക്ക് എത്തിയതെന്ന് ബീന ആന്റണി പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X