ബൈജുവിന്‍റെ താലിക്കുരുക്കിൽ കല്യാണി അകപ്പെടുമോ? മൗനരാഗം പ്രമോ വൈറല്‍, എന്താവും ആ ട്വിസ്റ്റ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. മികച്ച പിന്തുണയും സ്വീകാര്യതയുമായി മുന്നേറുകയാണ് പരമ്പര. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായെത്തുകയാണ് സീരിയല്‍. പരമ്പരയുടെ പുതിയ പ്രമോ കണ്ടതോടെ ആരാധകരും ആകാംക്ഷയിലാണ്. ഊമയായ കല്യാണിയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കിരണും കല്യാണിയും തമ്മിലുള്ള വിവാഹം നടക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
കല്യാണിയെ മനസ്സില്‍ കൊണ്ട് നടക്കുകയാണ് ബൈജു. ഈ വിവാഹത്തിന് വീട്ടിലുള്ളവര്‍ക്കെല്ലാം താല്‍പര്യവുമാണ്. കല്യാണിയുടെ നാശം ആഗ്രഹിക്കുന്നവരാവട്ടെ എങ്ങനെയെങ്കിലും ഈ വിവാഹം നടത്താനുള്ള ശ്രമത്തിലുമാണ്. കിരണിന്റെ പിണക്കവും പിന്നീടുണ്ടായ പ്രശ്‌നങ്ങളുമൊക്കെയായി കല്യാണിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ് കിരണ്‍. ഇവരെ ഒന്നിപ്പിക്കാനായി മുന്നിലുണ്ടാവാറുള്ള പാറുവാകട്ടെ ആശുപത്രിയിലുമാണ്.
ബൈജു സീൻ മാത്രം ചിരിച്ചു മടുക്കും. കല്യാണം മുടങ്ങും എന്ന് പാറുക്കുട്ടി പറഞ്ഞപ്പോൾ കിരണിന് സമാധാനമായി. കല്യാണിയുടെ കാര്യം പറയേണ്ട മണ്ടിയാ, കല്യാണി ഒന്നും പറയുന്നില്ല ,എതിർത്തു നിന്നാണെങ്കിൽ കല്യാണം നിന്നത് തന്നെ. കല്യാണം നടക്കുമൊന്നുമില്ല പിന്നെന്താ.എന്നാലും രണ്ടാഴ്ചയായി ഒരു കല്യാണം തുടങ്ങിയിട്ട് ഇത് എന്താ ഇത്. ഇത്ര നീട്ടാതെ കല്യാണം കഴിച്ചൂടെ ആർക്കേലും ഒന്നെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

മൗനരാഗം സൂപ്പർ സീരിയലെന്ന് പറഞ്ഞായിരുന്നു വേറൊരാള്‍ എത്തിയത്. ഓരോ എപ്പിസോഡും ത്രില്ലിംഗ് . കല്യാണിയും കിരണും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കാൻ വയ്യ. അവർ പെട്ടെന്ന് ഒന്നിക്കണെയെന്നായിരുന്നു കമന്‍റ്.
Recommended Video
ബൈജുവിന്റെ താലിക്കുരുക്കിൽ കല്യാണി അകപ്പെടുമോയെന്നുള്ള ചോദ്യവുമായാണ് പുതിയ പ്രമോ എത്തിയത്. മൗനരാഗം മെഗാ എപ്പിസോഡിന്‍റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. കല്യാമിയുടെ അമ്മ മാറിയതിനെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു. കല്യാണിയുടെ അമ്മ മാറണ്ടായിരുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്. നീലക്കുയില്‍ സീരിയലിലെ ആദിയുടെ അമ്മയായിരുന്നു മൗനരാഗത്തിലേക്ക് എത്തിയത്. ആദ്യം ഉണ്ടായിരുന്ന ആൾ സൂപ്പർ ആയിരുന്നുസീരിയലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. എന്നാണ് കല്യാണി-കിരണ്‍ വിവാഹം എന്നാണ് എല്ലാവരുടേയും ചോദ്യം.


Click it and Unblock the Notifications