പ്രണയദിനം ആഘോഷമാക്കാൻ ഒരുങ്ങി കാല്യാണിയും കിരണും, പ്രേക്ഷകർക്ക് സർപ്രൈസുമായി മൗനരാഗം ടീം
മിനി സ്ക്രീൻ പ്രേക്ഷകുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച ആരാധകരാണുള്ളത്.കുടുംബ പ്രേക്ഷകരുടെ മാത്രമല്ല യൂത്തിനിടയിലും മൗനരാഗത്തിന് കൈനിറയെ ആരാധകരുണ്ട്. 2019 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോറുകയാണ്. മിണ്ടാപ്പെണ്ണ് കല്യാണിയുടേയും അവളരെ ജീവന് തുല്യം സ്നേഹിക്കുന്ന കിരണിന്റേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.

പരസ്പരം ഇഷ്ടപ്പെട്ടിട്ടും ജീവിത സാഹചര്യങ്ങൾ കല്യാണിയേയും കിരണിനേയും ഒന്നിക്കാൻ അനുവദിക്കുന്നില്ല. ബൈജുവുമായുള്ള വിവാഹം മുടങ്ങിയതിന് ശേഷം കല്യാണി ആകെ മാറിയിട്ടു. ധീരമായ ഭാവ മാറ്റം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിരണിന്റേടയും കല്യാണിയുടേയും പ്രണയദിന സ്പെഷ്യൽ ചിത്രമാണ്. പ്രേക്ഷകർക്കായി വൻ സർപ്രൈസാണ് മൗനരാഗം ടീം ഒരുക്കുന്നത്. താരങ്ങളുടെ പ്രണയ ദിന സ്പെഷ്യൽ ചിത്രം വൈറലായിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് താരങ്ങളുടെ മാണാലി ചിത്രങ്ങൾ പുറത്തു വന്നിരുന്നു. താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മണാലി ചിത്രങ്ങൾ പങ്കുവെച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു സീരിയലിലെ താരങ്ങൾ ജീവിതത്തിലും ഒന്നിക്കുകയാണോ എന്നുള്ള സംശയവുമായി ആരാധകർ രംഗത്തെത്തയിരുന്നു. നേരത്തെ ഇവരെ കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് മറുപടിയുമായി നലീഫ് രംഗത്തെത്തിയിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് താരം അന്ന് പറഞ്ഞത്. അതിന പിന്നാലൊണ് മാണാലി ചിത്രങ്ങൾ പുറത്തു വന്നത്.
Recommended Video
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ ആണ് മൗനരാഗം സംവിധാനം ചെയ്യുന്നത്. തിങ്കൾ മുതൽ ശനിവരെ രാത്രി 9 മണിക്കാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. കല്യാണിയും കിരണും മാത്രമല്ല പ്രകാശനും രാഹുലും വിക്രമും പാറുവുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.


Click it and Unblock the Notifications