പുതിയ സന്തോഷം ആഘോഷമാക്കി കുടുംബവിളക്ക് ടീം, ഇക്കുറിയും ഒന്നാം സ്ഥാനത്ത്...
സീരിയലുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിന് ഇടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചനലാണ് ഏഷ്യനെറ്റ്.ഒരുപിടി നല്ല സീരിയലുകളാണ് ചാനൽ സംപ്രേക്ഷണം ചെയ്യുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ സീരിയലിനും ലഭിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിൽ വീണ്ടും ആദ്യ സ്ഥാനത്ത് എത്തിയിരിക്കുകയാണ് സീരിയൽ. രണ്ടാം സ്ഥാനത്ത് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബവിളക്കാണ് റേറ്റിംഗിൽ ആദ്യ സ്ഥാനത്താണുള്ളത്. കുടുംബവിളക്കും സാന്ത്വനവും തമ്മിൽ ആദ്യ സ്ഥാനത്തിന് വേണ്ടി മികച്ച മത്സരമാണ് നടക്കുന്നത്. ചെറിയ വ്യത്യാസത്തിലാണ് കുടുംബവിളക്ക് ആദ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത് മൂന്നാം സ്ഥാനത്ത് അമ്മയറിയാതെയാണ്. മറ്റ് സീരിയലിന്റെ സ്ഥാനം ഇങ്ങനെ...

കുടുംബവിളക്ക്
2020 ജനുവരി 27 ന് ആണ് കുടുംബവിളക്ക് ആരംഭിക്കുന്നത്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മീര വാസുദേവ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ, ആനന്ദ്, ആതിര മാധവ്, ശരണ്യ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടംബവിളക്ക്. സിദ്ധുവിന്റെ മാറ്റമാണ് ഈ ആഴ്ച സീരിയലിന് കാഴ്ചക്കാരുടെ എണ്ണം വർധിപ്പിച്ചത്. വേദികയുമായുളള വിവാഹ ശേഷം സിദ്ധു ആകെ മാറിയിട്ടുണ്ട്. നടന്റെ മാറ്റം പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. സുമിത്രയെ പോലെ തന്നെ ഇപ്പോൾ സിദ്ധാർഥിനും ഇപ്പോൾ ഏറെ ആരാധകരുണ്ട്. സിദ്ധും മകൻ പ്രതീഷും പിണക്കം മറന്ന് ഒന്നിച്ചിരിക്കുകയാണ്. ഒന്നാം സ്ഥാനം ആഘോഷമാക്കി കുടുംബവിളക്ക് ടീം.

കുടുംബവിളക്കിന്റെ തൊട്ട് പിന്നാലെ സാന്ത്വനമാണ്. കഴിഞ്ഞ തവണയും സാന്ത്വനമായിരുന്നു. രണ്ടാം സ്ഥാനത്ത്, ശിവാഞ്ലിമാരുടെ പിണക്കും സീരിയലിനെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച കാഴ്ചക്കാരുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാ ചിപ്പി, രജീവ് പരമേശ്വർ, ഗോപിക അനിൽ, രക്ഷ രാജ്, സജീൻ, ഗീരീഷ് നമ്പ്യാർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവനും അഞ്ജലിയും ഒന്നിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.2020 സെപ്റ്റംബർ 21 ആണ് സീരിയൽ ആരംഭിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.

16.5 പോയിറ്റുകൾ നേടി അമ്മയറിയാതെയാണ് മൂന്നാം സ്ഥാനത്ത്. സീരിയലിൽ അമ്പാടി വന്നതിന് പിന്നാലെ സീരിയലിന് കാഴ്ചക്കാരുടെ എണ്ണം കൂടുകയായിരുന്നു. സീരിയലിൽ അലീന ടീച്ചറും അമ്പാടിയും തമ്മിലുള്ള വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലോക്ക് ഡൗൺ കാലത്താണ് സീരിയലിന് കാഴ്ചക്കാരുടെ എണ്ണം വർധിച്ചത്. ഒരിക്കൽ ഒന്നാം സ്ഥാനത്ത് വരെ പരമ്പര എത്തിയിരുന്നു. 2020 ജനുവരി 22 ആണ് അമ്മയറിയാതെ ആരംഭിക്കുന്നത്
Recommended Video

നാലാം സ്ഥാനത്ത് മൗനരാഗമാണ്. 2019 ഡിസംബർ16 നാണ് സീരിയൽ ആരംഭിക്കുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. കല്യാണിയും കിരണും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആറാം സ്ഥാനത്താണ് കൂടെവിടെ പരമ്പര . സീരിയൽ സംഭബഹുലമായി മുന്നോട്ട് പോവുകയാണ്. ഋഷിയുടേയും സൂര്യയുടേയും റൊമാൻസാണ് ഇപ്പോൾ സീരിയലിൽ കാണിക്കുന്നത്. ഏഴാം സ്ഥാനത്താണ് പാടാത്ത പൈങ്കിളി. നടൻ സൂരജിന്റെ പിൻമാറ്റം പരമ്പരയെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. സൂരജ് പോയതിന് ശേഷമാണ് സീരിയലിന്റെ റേറ്റിംഗ് താഴുന്നത്. പുതിയ ദേവയെ ഇനിയും അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സൂരജിനെ മടക്കി കൊണ്ട് വരണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം


Click it and Unblock the Notifications