For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സോണിയയ്ക്ക് പെൺകു‍ഞ്ഞ്... അപ്രതീക്ഷിത തിരിച്ചടിയിൽ സമനിലതെറ്റി പ്രകാശൻ'

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കെല്ലാം വലിയൊരു ആരാധകവൃന്ദമുണ്ട്. അത്തരത്തിൽ ഒട്ടേറെ പ്രേക്ഷകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാ​ഗം. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.

  Also Read: അവാര്‍ഡില്ലേലും കുടുംബങ്ങള്‍ ചേര്‍ത്തുപിടിച്ചു; മലയാളത്തിലെ മികച്ച അഞ്ച് സീരിയലുകള്‍

  എന്നിരുന്നാലും നിരവധി പ്രതിസന്ധികളാണ് ദിവസവും കല്യാണിയെ തേടിയെത്തുന്നത്. 450ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന സീരിയലിലെ പുതിയ ട്വിസ്റ്റാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. പെണ്‍കുട്ടികളെ ഇഷ്ടമില്ലാത്ത പ്രകാശന്‍ സംസാരശേഷിയില്ലാത്ത തന്റെ മകളോട് പോലും വളരെ മോശമായാണ് പെരുമാറിയിരുന്നത്. കുറവുകൾ കണ്ടെത്തി എന്നും മകളെ കുറ്റപ്പെടുത്തുക മാത്രമാണ് പ്രകാശൻ ചെയ്തിരുന്നത്. എന്നാൽ പ്രകാശന്റെ അഹങ്കാരത്തിന് അറുതി വരുത്തുന്ന ട്വിസ്റ്റാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

  Also Read: പേളി മാണി മുതല്‍ ആര്യ വരെ; താരപ്രഭയില്‍ നിന്നും സംരംഭകയുടെ കുപ്പായത്തിലേക്ക്

  കല്യാണിയുടെ സഹോദരനായ വിക്രമാണ് കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം ചെയ്തത്. അതു ചതിയിലൂടെ നടന്ന വിവാഹമായിരുന്നു. ചിത്രകലയെ സ്നേഹിച്ചിരുന്ന സോണിയയെ കല്യാണിവരച്ച ചിത്രങ്ങൾ തന്റേതാണ് എന്ന് കാണിച്ചാണ് സോണിയയിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങിയത്. എന്നാൽ സോണിയ ഇതുവരേയും തനിക്ക് നടന്ന ചതി തിരിച്ചറിഞ്ഞിട്ടില്ല. സോണിയ ​ഗർഭിണിയായിരുന്നു. ഇപ്പോൾ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് കരുതി വലിയ സന്തോഷത്തിലാണ് പ്രകാശന്‍. തുള്ളിച്ചാടി വിക്രമന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിലേക്ക് പോകുന്ന പ്രകാശനാണ് പുതിയ പ്രമോയിലുള്ളത്.

  എന്നാൽ ആശുപത്രി വരാന്തയിൽ എത്തുന്നത് വരെ മാത്രമെ പ്രകാശന്റെ സന്തോഷത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ജനിച്ചത്ത ആൺകുഞ്ഞല്ല പെൺ‍കുഞ്ഞാണെന്ന് കിരൺ പറയുമ്പോൾ കലിപൂണ്ട് നിൽക്കുകയാണ് പ്രകാശൻ. പെൺകുഞ്ഞുങ്ങളെ വെറുക്കുന്ന പ്രകാശനെ അവിടെ കൂടി നിന്നവരടക്കം കളിയാക്കുന്നുമുണ്ട്. കുഞ്ഞിനെ സന്ദർശിച്ച് പെൺകുഞ്ഞാണെന്ന് മനസിലാക്കിയ പ്രകാശൻ സമനിലതെറ്റിയ അവസ്ഥയിൽ നിൽക്കുന്നതും പുതിയ പ്രമോയിൽ കാണാം. കുഞ്ഞുങ്ങളിൽ പോലും വേർതിരിവ് കാണുന്ന പ്രകാശന് ദൈവം അറിഞ്ഞ് നൽകിയ തിരിച്ചടിയാണ് സോണിയയിലൂടെ ലഭിച്ചത് എന്നാണ് പുതിയ പ്രമോ കണ്ട ആരാധകരെല്ലാം കുറിച്ചത്.

  Recommended Video

  Kurup movie in 50 crore club on its fifth day | FilmiBeat Malayalam

  പെണ്ണാണ് ഊമയാണ് എന്നതിന്റെ പേരിൽ കല്യാണിയെ വിഷമിപ്പിച്ചതിനുള്ള പ്രതിഫലമാണ് വിക്രമന്റെ കുഞ്ഞിലൂടെ പ്രകാശന് ലഭിച്ചതെന്നും ചില ആരാധകർ കുറിച്ചു. കല്യാണി വിക്രമന്റെ കുഞ്ഞിനെ കാണാനായി വരരുതെന്നും പ്രകാശന്‍ കല്‍പ്പിച്ചിരുന്നു. വിക്രമിനൊപ്പമാണ് പ്രകാശന്‍ ആശുപത്രിയിലേക്കെത്തിയത്. എല്ലാവര്‍ക്കും മധുരം വിളമ്പിയതാണ് അപ്പോഴെങ്കിലും എന്നോട് പറഞ്ഞൂടായിരുന്നോയെന്ന് ചോദിച്ച് പ്രകാശന്‍ വിഷമിക്കുന്നതും കാണാം. പ്രകാശനെപ്പോലെ വിക്രമനും പെൺകുഞ്ഞിനെ വെറുക്കാൻ തുടങ്ങുകയാണെങ്കിൽ സോണിയ വിക്രമനുമായുള്ള ബന്ധം പിരിയുമെന്നും സോണിയയുടെ അമ്മ പ്രകാശനോട് പറഞ്ഞു. കല്യാണിയെ ഇല്ലാതാക്കാൻ പലവട്ടം പ്രകാശൻ ശ്രമിച്ചിട്ടുണ്ട്. നടി ഐശ്വര്യ റംസായിയാണ് സീരയലിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നലീഫ് ജിയ എന്ന നടനാണ് കിരണെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയത്. തമിഴ് താരങ്ങളായ ഇരുവരും മലയാളം നന്നായി സംസാരിക്കും. കുലദൈവം എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ ബാലതാരമായി അഭിനയം തുടങ്ങുന്നത്. കല്യാണവീട്, സുമംഗലി തുടങ്ങിയ പരമ്പരകളിലും ഐശ്വര്യ വേഷമിട്ടിരുന്നു. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.

  Read more about: television malayalam serial
  English summary
  Mounaragam: Sonia Gives Birth To A Baby Girl, Here's How Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X