മൗനരാഗത്തില്‍ വീണ്ടും ട്വിസ്റ്റ്, മാസ് എന്‍ട്രിയുമായി വാനമ്പാടിയിലെ മോഹനും മക്കളും, വീഡിയോ വൈറല്‍

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സീരിയല്‍ റേറ്റിംഗിലും ഏറെ മുന്നിലാണ്. അച്ഛനും മുത്തശ്ശിയും കല്യാണിയോട് ചെയ്യുന്ന ക്രൂരത കണ്ടുനില്‍ക്കാന്‍ മാത്രമേ അമ്മയ്ക്ക് കഴിയുന്നുള്ളൂ. സഹോദര ഭാര്യയായ സോണിയയാവട്ടെ കല്യാണിയുമായി നല്ല സൗഹൃദത്തിലാണ്. സോണിയയുടെ സഹോദരന്റെ കമ്പനിയിലെ പാചക്കാരി കൂടിയാണ് കല്യാണി. കല്യാണിയോട് ചേട്ടന് ഇഷ്ടമുള്ള കാര്യത്തെക്കുറിച്ച് സോണിയയ്ക്ക് അറിയാം.

അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് പരമ്പര. കല്യാണിയുടെ വിവാഹത്തെക്കുറിച്ചും വിവാഹ ആലോചനയുമായി വരുന്നവരേയുമെല്ലാമായിരുന്നു അടുത്തിടെയായി കാണിച്ചത്. കല്യാണിയെ ഒരുപാട് സ്‌നേഹിക്കുന്ന കിരണാവട്ടെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെല്ലാം തടയിടുന്നുണ്ട്. പ്രണയിനിയുടെ പിറന്നാളിന് കിരണ്‍ നല്‍കുന്ന സര്‍പ്രൈസിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സീരിയലിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കല്യാണിയുടെ പിറന്നാളിന് സര്‍പ്രൈസൊരുക്കിയിരിക്കുകയാണ് കിരണ്‍. പിറന്നാള്‍ സമ്മാനം നല്‍കിയതിന് ശേഷമായാണ് സര്‍പ്രൈസ് അതിഥികളും കല്യാണിക്ക് മുന്നിലേക്ക് എത്തിയത്. വാനമ്പാടിയിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ മോഹനും അനുമോളുമായിരുന്നു ആദ്യം കല്യാണിക്ക് അരികിലേക്ക് എത്തിയത്. കല്യാണി വയലിന്‍ വായിക്കുമ്പോള്‍ മോഹനും അനുവും പാട്ട് പാടുകയായിരുന്നു. നാളുകള്‍ക്ക് ശേഷം അനുവിനേയും മോഹനേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ആരാധകരെത്തിയത്. നീ എന്‍ സര്‍ഗസൗന്ദര്യമേ എന്ന ഗാനമായിരുന്നു ഇരുവരും ആലോചിച്ചത്.

Kalyani

ഇതിനിടയിലായിരുന്നു തംബുരുവിന്റെ സര്‍പ്രൈസ് എന്‍ട്രി. കല്യാണിക്കും കിരണിനും അരികിലേക്ക് ഓടിയെത്തുകയായിരുന്നു തംബുരു. വാനമ്പാടി താരളെ കൂടി മൗനരാഗത്തില്‍ കണ്ടതോടെയായിരുന്നു പുതിയ ട്വിസ്റ്റിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചത്. താന്‍ കേരളത്തിലേക്ക് പോവുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അടുത്തിടെ സായ് കിരണ്‍ എത്തിയത്. വാനമ്പാടിക്ക് ശേഷമുള്ള സീരിയലിന് വേണ്ടിയായിരുന്നോ വരവെന്നായിരുന്നു പലരും താരത്തോട് ചോദിച്ചത്.

അനുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. അതിനിടയിലാണ് പുതിയ പ്രമോ എത്തിയത്. വിക്രമിന്റേയും സോണിയയുടേയും വിവാഹത്തില്‍ പങ്കെടുക്കാനായു നേരത്തെ സുമിത്ര എത്തിയിരുന്നു. കുടുംബവിളക്കിലെ നായികയ്ക്ക് പിന്നാലെയായാണ് വാനമ്പാടി താരങ്ങളും മൗനരാഗത്തിലേക്ക് എത്തുന്നത്. വാനമ്പാടിയിലെ എല്ലാവരേയും കാണാനായി കാത്തിരിക്കുകയായിരുന്നു തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

വീഡിയോ

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X