For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ കുറിച്ച് ഞങ്ങള്‍ക്കൊരു പ്ലാനുണ്ട്; സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജീവയും അപര്‍ണയും

  |

  ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ അവതാരകരായി എത്തിയാണ് ജീവ ജോസഫും അപര്‍ണ തോമസും ശ്രദ്ധേയരാവുന്നത്. പിന്നീട് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ താരങ്ങളുടെ വിശേഷങ്ങള്‍ സജീവമായി. കഴിഞ്ഞ ദിവസം അപര്‍ണ പുതിയ കാറ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ ജീവയും അപര്‍ണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാര്‍ത്തകള്‍. എന്നാല്‍ കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി പറയുകയാണിപ്പോള്‍. ജിഞ്ചര്‍ മീഡിയ എൻ്റർടെയിൻമെൻ്റസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുഞ്ഞിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഇരുവരും പങ്കുവെച്ചത്.

  വേദികയുടെ ഗർഭം ഗുണം ചെയ്തില്ല, മരുമകനും അമ്മായിയച്ഛനും ഒന്നിച്ചതോടെ കഥ മാറി; സാന്ത്വനം വീണ്ടും ഒന്നാമത്

  'കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു. ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ വേണ്ടി എന്റെ ചിത്രത്തില്‍ ഒരു വട്ടം വരച്ച ചിത്രങ്ങളും പുറത്ത് വന്നതായി അപര്‍ണ പറയുന്നു. ഇതൊക്കെ തമാശയായി കാണുന്നു. അല്ലാതിപ്പോ എങ്ങനെ കാണാനാണെന്ന് അപര്‍ണയും ജീവയും ചോദിക്കുന്നു. ഇതൊക്കെ കണ്ടതോടെ സുഹൃത്തുക്കടളക്കം എല്ലാവരും ഇങ്ങനെ നടന്നാല്‍ മതിിേയാ കുട്ടികള്‍ വേണ്ടേ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുകയാണ്.

  aparna-car-jeeva

  ചാനലും സിനിമയുമായി നടന്നാല്‍ മതിയോ, കുട്ടികള്‍ വേണ്ടേ എന്നാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളത്. പക്ഷേ ഞങ്ങള്‍ക്ക് അതില്‍ വ്യക്തമായൊരു പ്ലാനുണ്ട്. ഞങ്ങളൊന്ന് സെറ്റിലായിട്ട് കുട്ടികളെ പറ്റി ചിന്തിക്കാം എന്നാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. ആണ്‍കുട്ടി ആണെങ്കിലും പെണ്‍കുട്ടി ആണെങ്കിലും ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നറിയുമ്പോള്‍ മുതല്‍ നമ്മള്‍ അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തണം. സാമ്പത്തികമായിട്ട് മാത്രമല്ല, മാനസികമായിട്ടും നമ്മളതിന് തയ്യാറെടുക്കണം.

  ആവേശം കൂടി കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ്; പിന്നെ കണ്ടത് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണെന്ന് രസ്‌ന പവിത്രൻ

  ഏറ്റവും മികച്ച കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ കുട്ടിയ്ക്ക് കൊടുക്കേണ്ടത്. എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം അങ്ങനെയാണ്. അത് തന്നെയാണ് ഞങ്ങളുടേതും. അവന്‍ വരുമ്പോള്‍ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്. അങ്ങനെയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. കുട്ടിയെ കുറിച്ച് ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി ഇതാണെന്നാണ് താരങ്ങള്‍ പറയുന്നത്. അത് സമയം ഇടയ്ക്ക് ഈ ചിന്തകളൊക്കെ മാറി ഒരു കുഞ്ഞിനെ കുറിച്ച് ആലോചിച്ചാലോ എന്ന് തോന്നി പോവാറുണ്ടെന്ന് അപര്‍ണ പറയുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ വേണ്ട എന്ന തീരുമാനത്തിലേക്ക് തന്നെ എത്തും.

  aparna-jeeva

  ഭർത്താവിൻ്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി, ബിഗ് ബോസിലേക്ക് ഭര്‍ത്താവിനെയും കൂട്ടി രാഖി സാവന്തിൻ്റെ മാസ് എൻട്രി

  Recommended Video

  Jeeva Joseph and wife Aparna's wedding anniversary celebration| FIlmiBeat Malayalam

  ഇടയ്ക്ക് ഞങ്ങളുടെ സുഹൃത്തുക്കളുടെ കുട്ടികളെ കാണുമ്പോഴാണ് ഒരു കുഞ്ഞ് ആയാലോ എന്ന് ചിന്തിക്കുന്നത്. തൊട്ടടുത്ത നിമിഷം തന്നെ പിള്ളേരുടെ പുറേകെ ഓടി നടക്കുന്നവരെയാണ് കാണുന്നത്. അപ്പോള്‍ തന്നെ ആ ചിന്ത മാറ്റും. അതിനുള്ള മെച്യൂരിറ്റി ആയോന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം ഫുള്‍ ടൈം ഇങ്ങനെ ജോളിയായി അടിച്ച് പൊളിച്ച് തമാശയുമായി നടക്കുകയാണെന്ന് അപര്‍ണയും ജീവയും പറയുന്നു.

  Read more about: jeeva
  English summary
  Mr & Mrs Fame Aparna And Jeeva About Their Family Plan, Latest Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X