ചെറിയ വിലയ്ക്ക് കൊടുക്കാൻ ശ്രമിച്ചിട്ടില്ല, ഒരു നേരം മാത്രം നല്ല ഭക്ഷണം, സിസ് എന്ന പേരിന് പിന്നിലെ രഹസ്യം!

ഒട്ടുമിക്ക സീരിയൽ-സിനിമ സെലിബ്രിറ്റികൾക്കും അഭിനയത്തിനൊപ്പം ചെറിയ സംരംഭങ്ങളുമുണ്ട്. സീരിയൽ താരങ്ങളും സഹോദരിമാരുമായ മൃദുല വിജയിയും പാർവതി വിജയിയും അടുത്തിടെയാണ് സിസ് ബൈ എംപി എന്ന പേരിൽ ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചത്. നോർമൽ സാരികളുടെ വലിയൊരു ശേഖരം ഇവരുടെ ബ്രാന്റിലുണ്ട്. ചുരുങ്ങിയ കാലയളവിൽ ജനങ്ങൾക്കിടയിൽ എത്തിപ്പെടാൻ സിസ് ബൈ എംപിക്ക് സാധിച്ചു.

ഗുഡ് മോണിങ് മെസേജിൽ സ്മൈലി കുറഞ്ഞാൽ വിളി വരും, വർഷത്തിൽ ഒരിക്കൽ വഴക്ക്, കണ്ട് അറിഞ്ഞ് ചെയ്യുന്ന പ്രകൃതം!
ഗുഡ് മോണിങ് മെസേജിൽ സ്മൈലി കുറഞ്ഞാൽ വിളി വരും, വർഷത്തിൽ ഒരിക്കൽ വഴക്ക്, കണ്ട് അറിഞ്ഞ് ചെയ്യുന്ന പ്രകൃതം!

ഇപ്പോഴിതാ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായ ക്ലോത്തിങ് ബ്രാന്റിനെ കുറിച്ച് മനസ് തുറക്കുകയാണ് ഇരുവരും. ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാറില്ലെന്നും വിശ്വാസ്യത നഷ്ടപ്പെടരുതെന്ന് നിർബന്ധമുണ്ടെന്നും മൃദുലയും പാർവതിയും പറയുന്നു. അഭിനയത്തിനിടയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

Mridhula Vijai Parvathy Vijai

ജോലികൾ ഞങ്ങൾ ഡിവൈഡ് ചെയ്താണ് പൂർത്തിയാക്കുന്നത്. മക്കൾ സ്കൂളിൽ പോയശേഷം മാത്രമെ ബിസിനസിൽ ശ്രദ്ധിക്കാൻ ഞങ്ങൾക്ക് കഴിയാറുള്ളു. അവരുള്ളപ്പോൾ കാണുക, ഒരുമിച്ചിരുന്ന് ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുക എന്നത് നടക്കുന്ന കാര്യമല്ല. 899 രൂപ മുതലാണ് ഞങ്ങളുടെ കൈവശമുള്ള സാരികളുടെ വില ആരംഭിക്കുന്നത്.

കൊടുക്കുന്നതെല്ലാം വളരെ ക്വാളിറ്റിയുള്ള സാരികളാണ്. ക്വാളിറ്റിയില്ലാത്ത സാരികൾ വന്നിട്ട് പോലും ഞങ്ങൾ അത് വിൽക്കാൻ നിന്നിട്ടില്ല. കസ്റ്റമേഴ്സിന്റെ വിശ്വാസം ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ചെറിയ വിലയ്ക്ക് വിറ്റാൽ പോലും അത് വാങ്ങുന്നവർ പിന്നീട് നമ്മളെ കുറ്റം പറയും. ബ്രാന്റിനെ അത് ബാധിക്കും. ക്വാളിറ്റിയില്ലാത്ത സാരികൾ സ്റ്റോക്കിൽ വന്ന് കഴിയുമ്പോൾ റിട്ടേൺ ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല.

പണം മുഴുവൻ വേണമെന്നേ നായികമാർ പറയൂ, പക്ഷെ നിത്യ...; അവസരങ്ങൾ തേടി വന്നിട്ടും ചെയ്യാത്ത നിത്യ മേനോന്റെ തീരുമാനം
പണം മുഴുവൻ വേണമെന്നേ നായികമാർ പറയൂ, പക്ഷെ നിത്യ...; അവസരങ്ങൾ തേടി വന്നിട്ടും ചെയ്യാത്ത നിത്യ മേനോന്റെ തീരുമാനം

ഒരാൾ നമ്മുടെ കയ്യിൽ നിന്നും എന്തെങ്കിലും പർച്ചേസ് ചെയ്താൽ അയാൾ വീണ്ടും നമ്മുടെ അടുത്ത് നിന്നും സാരി വാങ്ങണം. അതുകൊണ്ട് അത്തരത്തിലാണ് ബിസിനസും കസ്റ്റമർ ഡീലിങ്സും നടത്തുന്നത് മൃദുലയും പാർവതിയും പറഞ്ഞു. ചില കസ്റ്റമേഴ്സ് ഒരു സാരിയെ കുറിച്ച് തന്നെ നൂറ് ചോദ്യങ്ങൾ ചോ​ദിക്കും.

സാരി വാങ്ങാൻ ഉദ്ദേശമില്ലാത്തവരിൽ ചിലരാണ് അത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. ചിലപ്പോഴൊക്കെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യും. അപ്പോൾ പാർവതി എന്നെ വിളിക്കും. പിന്നെ ഞാൻ അത്തരം കസ്റ്റമേഴ്സിനെ ഡീൽ ചെയ്യും. പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതമാണ് എന്റേത്. പക്ഷെ ചേച്ചി ക്ഷമയോടെ സംസാരിക്കുന്നയാളാണെന്ന് പാർവതി പറ‍ഞ്ഞു. സിസ് ബൈ എംപി എന്നാണ് ഞങ്ങളുടെ ക്ലോത്തിങ് ബ്രാന്റിന്റെ പേര്. പേരിലെ സിസ് എന്നതുകൊണ്ട് സഹോദരി എന്നല്ല അർത്ഥം.

Mridhula Vijai Parvathy Vijai

സ്ട്രോങ്ങ് ഇന്റിപെന്റന്റ് സ്റ്റൈലിഷ് എന്നാണ് പൂർണനാമം. പേര് പാർവതിയാണ് കണ്ടുപിടിച്ചത്. എല്ലാ സ്ത്രീകളും സ്ട്രോങ്ങ് ഇന്റിപെന്റന്റ് സ്റ്റൈലിഷ് ആയിരിക്കണം. വെബ്സൈറ്റ്, ഇൻസ്റ്റ​ഗ്രാം, വാട്സ് ആപ്പ് എന്നിവ വഴിയാണ് ഓഡറുകൾ സ്വീകരിക്കുന്നത്. യങ് സ്റ്റേർസിനെ ഫോക്കസ് ചെയ്ത് കുർത്തി, കോ‍ഡ്സെറ്റ്, വെഡ്ഡിങ് സാരികൾ പോലുള്ളവ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ്. പർച്ചേസ് ചെയ്യുന്നത് തമിഴ്നാട്ടിൽ നിന്നും നോർത്തിൽ നിന്നുമാണ്.

ചെലവ് ചുരുക്കുന്നതിന്റെ ഭാ​ഗമായി ഒരു നേരം മാത്രമാണ് നല്ല ഭക്ഷണം കഴിച്ചിരുന്നത്. അഭിനയിച്ച് കിട്ടുന്നതിൽ നിന്നും പണം സ്വരുക്കൂട്ടി വെച്ചാണ് സിസ് ആരംഭിച്ചതും ഇതുവരെ എത്തിച്ചതുമെന്നും ഇരുവരും പറഞ്ഞു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന പാർവതി ഇപ്പോൾ വീണ്ടും സീരിയലിൽ സജീവമാണ്.

വീട്ടുകാർ എന്നെയും തല്ലിയിട്ടുണ്ട്, പക്ഷെ അവരുടെ അവസ്ഥ അതായിരുന്നു; ഇതിൽ കൂടുതൽ എന്താണെനിക്ക് വേണ്ടത്: നാദിറ
വീട്ടുകാർ എന്നെയും തല്ലിയിട്ടുണ്ട്, പക്ഷെ അവരുടെ അവസ്ഥ അതായിരുന്നു; ഇതിൽ കൂടുതൽ എന്താണെനിക്ക് വേണ്ടത്: നാദിറ

മാനത്തെ കൊട്ടാരം സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. നെ​ഗറ്റീവ് റോളാണ്. പാവം കഥാപാത്രങ്ങൾ ചെയ്യുന്നതിനേക്കാൾ ഇത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് താൽപര്യം പാർവതി പറയുന്നു. വിവാഹമോചനത്തിനുശേഷമാണ് പാർവതി വീണ്ടും അഭിനയിച്ച് തുടങ്ങിയത്. മൃദുലയുടെ ഭർത്താവ് യുവയ്ക്കും സ്വന്തമായി ക്ലോത്തിങ് ബ്രാന്റുണ്ട്.

Read more about: mridhula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X