വിവാഹം കഴിഞ്ഞ ഏഴാം ദിവസം മുതൽ സെപ്പറേറ്റഡായി ജീവിക്കുന്നു, അണ്ടർസ്റ്റാന്റിങ് വേണം; മൃദുല വിജയ് പറയുന്നു!
സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെയ്ക്കുകയും പിന്നീട് സീരിയലിൽ എത്തി ജനപ്രിയയായി മാറുകയും ചെയ്ത അഭിനേത്രിയാണ് മൃദുല വിജയ്. വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും സീരിയൽ മേഖലയിൽ നായിക സ്ഥാനം അലങ്കരിച്ച് മുന്നോട്ട് പോകുന്ന വിരലിലെണ്ണാവുന്നവരിൽ ഒരാൾ കൂടിയാണ് മൃദുല വിജയ്. സീരിയൽ താരം യുവ കൃഷ്ണയെയാണ് താരം വിവാഹം ചെയ്തത്. പ്രൊഫഷണൽ ലൈഫിലും വ്യക്തി ജീവിതത്തിലും ചലഞ്ചിങ്ങായി തനിക്ക് തോന്നിയത് എന്താണെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ മൃദുല.
സീരിയൽ മേഖലയിൽ ഏറ്റവും ചലഞ്ചിങ്ങായി തോന്നിയ കാര്യം എന്നും നിലനിന്ന് പോവുക എന്നതാണ്. അത് ജീവിതത്തിലേക്ക് വരികയാണെങ്കിൽ ഞാൻ വിവാഹിതയായതുകൊണ്ട് പരസ്പരമുള്ള അണ്ടർസ്റ്റാന്റിങ്ങാണ് ആ ബന്ധം നിലനിന്ന് പോകാൻ വേണ്ട പ്രധാന ഘടകം.

എന്റേയും ഭർത്താവിന്റേയും ഫീൽഡ് അഭിനയമാണ്. വിവാഹം കഴിഞ്ഞ ഏഴാം ദിവസം മുതൽ ഞങ്ങൾ സെപ്പറേറ്റഡായാണ് ജീവിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ സീരിയൽ വർക്കുകളുമായി പോയി. ഞാൻ എന്റെ സീരിയൽ വർക്കിലേക്ക് പോയി. ഞങ്ങൾ മീറ്റ് ചെയ്തിരുന്നത് പല സെറ്റുകളിലും സ്റ്റാർ മാജിക്ക് ഷോയുടെ ഫ്ലോറിലുമാണ്. അതുകൊണ്ട് തന്നെ ഒരുമിച്ച് സമയം ചിലവഴിക്കാൻ അധികം കഴിഞ്ഞില്ല.
ഇപ്പോഴും ഞങ്ങൾക്കുള്ള ഒരു വിഷമം ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിയുന്നില്ലെന്നതാണ് മൃദുല പറഞ്ഞ് തുടങ്ങി. അഞ്ച് കുട്ടികൾ വേണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ആ ആഗ്രഹമില്ല. അഞ്ച് കുട്ടികൾ വേണമെന്ന ആഗ്രഹം എന്നോ പറഞ്ഞ് പോയതാണ്. പാടില്ല... അത് പാടില്ല... അത് തെറ്റാണ്. വീട്ടിലുള്ളവർ ഇപ്പോഴെ ചോദിച്ച് തുടങ്ങി രണ്ടാമത് ഒരു കുട്ടി കൂടി വേണ്ടേയെന്ന്. കുഞ്ഞിന് കൂട്ട് വേണ്ട.
ധ്വനിയെപ്പോലും പ്രതീക്ഷിക്കാതെ ഞങ്ങൾക്ക് കിട്ടിയതാണ്. കല്യാണം കഴിഞ്ഞ് നാലാമത്തെ മാസം ഞാൻ ഗർഭിണിയായി. പിന്നീട് കുഞ്ഞുണ്ടായി. കുഞ്ഞ് പിറന്ന് ഒരു വർഷം കഴിഞ്ഞാണ് ഞങ്ങൾ ഹണിമൂണിന് പോലും പോയത്. രണ്ട് വർഷം കഴിഞ്ഞ് മതി കുഞ്ഞെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. അതും തകർന്നു നാലാമത്തെ മാസമെന്നും മൃദുല തമാശയായി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞൊരു നിമിഷത്തെ കുറിച്ചും താരം മനസ് തുറന്നു.
സ്വന്തമായി ഒരു വീട് വെച്ചതാണ് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായി ഞാൻ പറയുക. മകൾ പിറന്നതും സന്തോഷം തന്നെയാണ്. എല്ലാ അമ്മമാർക്കും ആദ്യമായി കുഞ്ഞ് പിറക്കുന്നത് ഒരു സന്തോഷ നിമിഷം തന്നെയാണല്ലോ. അതുകൊണ്ടാണ് അത് പ്രത്യേകം എടുത്ത് പറയാത്തത്. വീട് വെച്ചത് അത്രയേറെ സന്തോഷം പകരാൻ കാരണം... ജനിച്ചപ്പോൾ മുതൽ ഞാൻ വാടക വീട്ടിലാണ് താമസം.

കുറേ വാടക വീടുകളിൽ മാറി മാറി താമസിച്ചിട്ടുണ്ട്. പതിനാലോളം വീടുകൾ ഞങ്ങൾ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമായൊരു വീട് എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അച്ഛനേയും അമ്മയേയും സുരക്ഷിതമായി പാർപ്പിക്കണം എന്നതും വലിയൊരു ആഗ്രഹമായിരുന്നു. ഞാൻ ഗർഭിണിയായി ആറാം മാസത്തിൽ എത്തിയപ്പോഴേക്കും വീട് പണി പൂർത്തിയായി ഗൃഹപ്രവേശനം നടത്തി.
അന്നത്തെ ദിവസം ആ വീട്ടിൽ കിടന്നുറങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവുമായിരുന്നു എന്നും മൃദുല പറയുന്നു. വിവിധ സീരിയലുകളിലായി നായകനും നായികയുമായി തിളങ്ങുകയാണ് മൃദുലയും യുവയും. നടി രേഖ രതീഷ് മുഖാന്തിരം ഒന്നായവരായിരുന്നു യുവയും മൃദുലയും. എങ്കിലും വിവാഹത്തിന് രേഖ വന്നിരുന്നില്ല.
പക്ഷെ രേഖ ഇവരുടെ വിവാഹത്തിന് നിമിത്തമായി. 2021ലാണ് ഇരുവരും വിവാഹിതരായത്. മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹിതരാകുന്നുവെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ മുതൽ എല്ലാവരും കരുതിയത് പ്രണയ വിവാഹമായിരിക്കുമെന്നാണ്.


Click it and Unblock the Notifications


