മൃദുലയുടെ വിവാഹ വസ്ത്രത്തിന്റെ പ്രത്യേകത, മൂന്ന് ആഴ്ച കൊണ്ട് ഒരുക്കിയ സാരി വൈറല്‍
നടി മൃദുല വിജയുടെയും യുവകൃഷ്ണയുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചാണ് മൃദുലയെ യുവ താലിചാര്‍ത്തിയത്. രാവിലെ 8നും 8.15നും ഇടയ്ക്കുളള മൂഹൂര്‍ത്തത്തില്‍ ആയിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്. സിമ്പിള്‍ ലുക്കിലാണ് മൃദുല വിവാഹത്തിന് എത്തിയത്. സെറ്റ് സാരിയും വളരെ കുറച്ച് ആഭരണങ്ങളും മാത്രമാണ് നടി അണിഞ്ഞത്.
നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം
മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസാണ് നടിയെ ഒരുക്കിയത്. മൃദുലയുടെതായി വികാസ് പങ്കുവെച്ച ഒരു വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബലരാമപുരത്തെ മംഗല്യ കസവ് ടീം തയ്യാറാക്കിയ ഗോള്‍ഡ് കസവ് പട്ടുസാരിയാണ് മൃദുല വിവാഹത്തിന് ഉടുത്തത്. വിവാഹ വീഡിയോ വൈറലാവുമ്പോള്‍ മൃദുലയുടെ സാരിയും ശ്രദ്ധേയമാവുകയാണ്.

മൂന്ന് ആഴ്ചകൊണ്ട് ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് വിവാഹ സാരി ഒരുക്കിയത്. വ്യത്യസ്തമായ ഒരു ഡിസൈന്‍ തയ്യാറാക്കി നെയ്‌തെടുത്തതാണ് ഈ സാരി. ബ്ലൗസില്‍ ഇരുവരുടെയും പേര് ചേര്‍ത്ത് മൃദ്വാ എന്നും, പിന്നില്‍ വധുവരന്മാര്‍ പരസ്പരം ഹാരം അണിയിക്കുന്നതിന്‌റെ ചിത്രവും തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഇതിന്‌റെ വീഡിയോ മൃദുല പങ്കുവെച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഇത്ര ആഡംബരം അനാവശ്യമാണ് എന്നാണ് ചിലര്‍ കമന്റിട്ടത്. എന്നാല്‍ സാരിയുടെ ആകെ ചെലവ് 35000 രൂപയാണെന്ന് മൃദുല അറിയിച്ചിരുന്നു. താലി കെട്ടുമ്പോള്‍ ഉളള സാരിയില്‍ വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ആഗ്രഹം നടിക്കുണ്ടായിരുന്നു. തുടര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞതെന്നും മൃദുല പറഞ്ഞു.

നാല് സാരി ചെയ്ഞ്ചാണ് വിവാഹത്തിന് ഉളളത്. അതില്‍ രണ്ട് പുടവകള്‍ യുവയുടെ വീട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. മറ്റ് രണ്ട് സാരികളാണ് മൃദുലയുടെ വീട്ടുകാര്‍ വാങ്ങിയത്. സ്ത്രീധനം യുവയുടെ വീട്ടുകാര്‍ ചോദിച്ചിട്ടില്ലെന്നും മൃദുല മുന്‍പ് വ്യക്തമാക്കിയിരുന്നു. തന്‌റെ വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുകാര്‍ തരും. എന്നാല്‍ അതേകുറിച്ചൊന്നും യുവയുടെ വീട്ടുകാര്‍ ഒന്നും പറഞ്ഞിട്ടില്ല.

വിവാഹം ലളിതമായി ചെലവു ചുരുക്കി നടത്തണമെന്നാണ് പ്ലാനെന്നും നടി പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. വിജയകുമാറും റാണിയുമാണ് മൃദുലയുടെ മാതാപിതാക്കള്‍. പാര്‍വതി വിജയ് സഹോദരി. എഷ്യാനെറ്റിലെ കുടുംബ വിളക്ക് പരമ്പരയില്‍ മുന്‍പ് അഭിനയിച്ചിരുന്നു പാര്‍വ്വതി. വിവാഹ ശേഷവും അഭിനയ തുടരുമെന്നാണ് മൃദുല പറയുന്നത്. സീരിയലുകള്‍ക്ക് പുറമെ ചാനല്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട് താരം. സറ്റാര്‍ മാജിക്കില്‍ എല്ലാം സ്ഥിരമായി പങ്കെടുത്ത നടിയാണ് മൃദുല.


Click it and Unblock the Notifications











