ഭാര്യയ്ക്ക് പ്രസവവേദനയും ഭര്‍ത്താവിന് വയറ് വേദനയും; ലേബര്‍ റൂമില്‍ നിന്നുള്ള വീഡിയോയുമായി നടി മൃദുല വിജയ്

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്ന പാര്‍വതി വിജയ് അമ്മയായി എന്ന സന്തോഷ വിവരം പുറത്തു വന്നിരിക്കുകയാണ്. കുഞ്ഞതിഥി വന്നു എന്നത് നടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഭര്‍ത്താവ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ തന്റെ വിശേഷങ്ങള്‍ പാര്‍വതി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ കുഞ്ഞു ജനിച്ചേക്കുമെന്നും നടി വ്യക്തമാക്കി.

കാത്തിരുന്നതുപോലെ ഫെബ്രുവരി നാലിന് നടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. കുഞ്ഞിന്റെ കാലു മാത്രം കാണിച്ചുകൊണ്ടുള്ള ഫോട്ടോ ആയിരുന്നു താരങ്ങള്‍ പങ്കുവെച്ചത്. അതേസമയം പാര്‍വ്വതിയുടെ സഹോദരിയും സീരിയല്‍ നടിയുമായ മൃദുല വിജയ് ആശുപത്രിയില്‍ നിന്നുള്ള രസകരമായ ചില വിവരങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

parvathy-arun-

പ്രസവത്തിന് വേണ്ടി പാര്‍വ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവിടെ നിന്നുള്ള വീഡിയോസ് മൃദുല പങ്കുവെക്കാറുണ്ടായിരുന്നു. ആദ്യം ഹോസ്പിറ്റല്‍ റൂമിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്ന സഹോദരിയുടെയും സഹോദരി ഭര്‍ത്താവിനെ വീഡിയോയുമാണ് മൃദുല പങ്കുവച്ചത്. പിന്നാലെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

ആശുപത്രി ബെഡ്ഡില്‍ കിടക്കുന്ന സഹോദരിയെ ആണ് ആദ്യം മൃദുല കാണിക്കുന്നത്. അതിനൊപ്പം മറുവശത്ത് ഭക്ഷണം കഴിക്കുന്ന സഹോദരി ഭര്‍ത്താവ് അരുണിനെയും കാണിക്കുന്നു. പാര്‍വതിയുടെ ഭര്‍ത്താവ് അരുണ്‍ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്താണ് കഴിക്കുന്നതെന്ന ചോദ്യത്തിന് ബിരിയാണി ആണെന്നും അദ്ദേഹം പറയുന്നുണ്ട്. 'ഭാര്യക്ക് പ്രസവവേദന ഭര്‍ത്താവിന് വയറുവേദന' എന്ന ക്യാപ്ഷനിലാണ് മൃദുല ഈ വീഡിയോ ആണ് പങ്കുവെച്ചത്. എന്നാല്‍ ഭാര്യ പ്രസവിക്കാന്‍ നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് ഭക്ഷണം കഴിക്കുന്നതില്‍ കുഴപ്പമെന്താണെന്ന് ചോദിച്ച് ആരാധകരും എത്തി.

parvathy-arun-

മൃദുലയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭാര്യ പ്രസവിക്കുന്നു എന്ന് കരുതി പുള്ളിക്കാരന് അദ്ദേഹത്തിന്റെ ആരോഗ്യം നോക്കണ്ടേ. സന്തോഷം വന്നാലും സങ്കടം വന്നാലും ഫുഡ് കഴിക്കണം. അതാണ് ചിലരുടെ പോളിസി. ഭാര്യ പ്രസവിക്കാന്‍ പോവുകയാണെന്ന് കരുതി ഭര്‍ത്താവ് വിശന്നിരിക്കേണ്ട ആവശ്യമൊന്നുമില്ല. നാളെ മൃദുലയും യുവയ്ക്കും ഇതുപോലെ തന്നെയായിരിക്കും എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് ആരാധകര്‍ പറയുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പര കുടുംബവിളക്കില്‍ അഭിനയിച്ച് തുടങ്ങിയതാടെയാണ് പാര്‍വതി വിജയ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ഈ സീരിയല്‍ ലൊക്കേഷനില്‍ നിന്നും ക്യാമറമാന്‍ അരുണുമായി പാര്‍വതി ഇഷ്ടത്തിലാവുകയായിരുന്നു. പെട്ടെന്ന് തന്നെ രഹസ്യമായി ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ സീരിയലില്‍ നിന്നും പിന്മാറി കുടുംബ ജീവിതത്തിലേക്ക് തിരിയുകയായിരുന്നു പാര്‍വതി. ഇനി അഭിനയ ജീവിതത്തിലേക്ക് ഇല്ല എന്ന തീരുമാനത്തിലാണ് പാർവതി. മുൻപ് പല അഭിമുഖങ്ങിലൂടെയുമായി ഇക്കാര്യം നടി വ്യക്തമാക്കുയും ചെയ്തിരുന്നു. അതേ സമയം സഹോദരിയ്ക്ക് പിന്നാലെ മൃദുലയും വിവാഹിതയാവുകയും ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയും ചെയ്യുകയാണ്.

കഴിഞ്ഞ മാസമാണ് താനും ഒരു അമ്മയാവാൻ പോവുകയാണെന്ന് മൃദുല ആരാധകരോട് പറഞ്ഞത്. ഗർഭകാലത്തിൻ്റെ അസ്വസ്ഥകളെല്ലാം നടിയെ അലട്ടുന്നുണ്ടെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് സീരിയൽ താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹിതരാവുന്നത്. വിവാഹശേഷമുള്ള വിശേഷങ്ങൾ താരങ്ങൾ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. രണ്ടാളും അഭിനയത്തിൽ സജീവമായിരുന്നെങ്കിലും ഗർഭിണിയായതോട് കൂടി മൃദുല തത്കാലത്തേക്ക് ഒരു ഇടവേള എടുത്തിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമേ ഇനി തിരിച്ച് വരികയുള്ളുവെന്നാണ് നടി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X