ഭാര്യയുടെ മുന്നില്‍ വെച്ച് വേറൊരു കല്യാണം കഴിക്കുന്നു; മൃദുല ഇനി വഴക്കുണ്ടാക്കുമോന്ന് അറിയില്ലെന്ന് യുവകൃഷ്ണ
മൃദുല വിജയിയും യുവകൃഷ്ണയും തമ്മിലുള്ള വിവാഹം വലിയ ചര്‍ച്ചയായിരുന്നു. മൃദ്‌വാ എന്ന പേരില്‍ ഫാന്‍സ് പേജുകളും താരദമ്പതിമാര്‍ക്കുണ്ട്. ഇപ്പോഴിതാ യുവയുടെ മറ്റൊരു കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതിന്റെ വിശേഷമാണ് മൃദുല പറയുന്നത്. യൂട്യൂബിലൂടെ സാധാരണയായി പങ്കുവെക്കാറുള്ള വീഡിയോയുമായിട്ടെത്തിയ താരങ്ങള്‍ സീരിയല്‍ ലൊക്കേഷനിലെ ചില കഥകളാണ് ഇത്തവണ ആരാധകരിലേക്ക് എത്തിച്ചത്. വായിക്കാം...
''ഇന്നൊരു സ്‌പെഷ്യല്‍ ഡേ ആണെന്ന് പറഞ്ഞാണ് മൃദുലയുടെ വീഡിയോ തുടങ്ങുന്നത്. ഒരു കല്യാണം കൂടാനായിട്ട് ഞാന്‍ എറണാകുളത്തേക്ക് വന്നിരിക്കുകയാണ്. കല്യാണ ചെറുക്കനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ആ ചെറുക്കന്‍ ദേ എന്റെ തൊട്ടടുത്ത് കിടന്ന് ഉറങ്ങുന്നുണ്ട്.
ഏട്ടന്റെ കല്യാണമല്ലേ, റെഡി ആവണ്ടേ, കല്യാണത്തിന് പോവണ്ടേ, ഇന്ന് നിങ്ങളുടെ കല്യാണമാണ്. അതിന്റെ ഉഷാറെങ്കിലും കാണിക്കു. എന്നൊക്കെ മൃദുല പറയുന്നു.

കല്യാണത്തിന് വന്ന സുഹൃത്തിനേയും യുവ പരിചയപ്പെടുത്തിയിരുന്നു. ആദ്യമായാണ് സ്വന്തം ഭാര്യയുടെ മുന്നില്‍ വെച്ച് വേറൊരു കല്യാണം കഴിക്കുന്നതെന്നായിരുന്നു യുവയുടെ കമന്റ്. അവള്‍ ഇതെങ്ങനെ സഹിക്കുമോ എന്തോയെന്ന് യുവ ചോദിച്ചപ്പോള്‍ ഏട്ടന്റെ കല്യാണത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ബ്ലാക്കിലാണ് ഇറങ്ങിയതെന്ന് മൃദുല പറയുന്നു. ഇനി ഇവള്‍ സെറ്റില്‍ പോയി വഴക്ക് ഉണ്ടാക്കുമോന്ന് അറിയില്ല. എന്തായാലും പോയി നോക്കാമെന്ന് പറഞ്ഞാണ് താരങ്ങള്‍ സെറ്റിലേക്ക് പുറപ്പെടുന്നത്.

സെറ്റിലെത്തിയതിന് ശേഷം സഹപ്രവര്‍ത്തകരേയുമെല്ലാം യുവ പരിചയപ്പെടുത്തി. ഒരു സീരിയല്‍ ലൊക്കേഷനില്‍ എന്തൊക്കെയാണ് പ്രധാനമായും നടക്കുന്നതെന്ന് നിങ്ങളെ കാണിച്ച് തരിക എന്നൊരു ലക്ഷ്യം കൂടി ഈ വിഡോയ്ക്ക് ഉണ്ടെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. കോസ്റ്റ്യൂമര്‍, ക്യാമറാമാന്‍, മേക്കപ്പമാന്‍ എന്നിവര്‍ക്ക് പിന്നാലെ സീരിയലില്‍ അച്ഛനായി അഭിനയിക്കുന്ന നടനേയും യുവ പരിചയപ്പെടുത്തി. ഇന്ന് താന്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്ണിനെ കണ്ടിട്ടില്ല. മുഹൂര്‍ത്തമാവുമ്പോള്‍ അറിയാം. ആരായിരിക്കും വരുന്നതെന്ന്.

ദേവേന്ദ്രനാഥിനേയും യുവ പരിചയപ്പെടുത്തിയിരുന്നു. ഇതാണ് എന്റെ അളിയന്‍, എന്നെ ഈ കുരുക്കില്‍പ്പെടുത്തിയത് പ്രധാനമായും ഈ അളിയനാണ്. ഇത്രയും നല്ലൊരു മനുഷ്യനെ, ചെറുപ്പക്കാരനെ, പുരുഷനെ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. അപ്പോള്‍ നമ്മള്‍ കെട്ടിച്ച് കൊടുക്കണ്ടേയെന്നായിരുന്നു ദേവേന്ദ്രനാഥ് പറഞ്ഞത്. അതേ സമയം ഒറിജിനല്‍ കല്യാണത്തിന് പോലും ഇത്രയും ടെന്‍ഷന്‍ തോന്നിയിട്ടില്ലെന്നാണ് ഏട്ടന്‍ പറയുന്നതെന്ന് മൃദുല പറയുന്നു.

താലികെട്ടുന്നില്ല ഞാന്‍, കൊണ്ടു വെക്കുന്നേയുള്ളൂ. ഇതൊക്കെ ഞാന്‍ നോക്കുമെന്നായിരുന്നു മൃദുല പറഞ്ഞത്. കരഞ്ഞ് തളരുന്ന സുന്ദരിയെയാണ് എല്ലാവരും കാണുന്നത്. ചിരിക്കുന്ന സുന്ദരിയുടെ ഫോട്ടോഷൂട്ട് വീഡിയോയും യുവ കാണിച്ചിരുന്നു. ഇന്നായിരുന്നു ആ കല്യാണം, അത് കണ്ടു നില്‍ക്കാന്‍ ശക്തിയില്ലാതെ അവള്‍ തിരുവനന്തപുരത്തേക്ക് പോയി, തുമ്പപ്പൂ ഷൂട്ടുണ്ട്. രാവിലെ ഞാന്‍ ട്രെയിന്‍ കേറ്റി വിട്ടതാണ്. തെറ്റിദ്ധരിക്കേണ്ട എന്നും യുവ പറഞ്ഞിരുന്നു.
Recommended Video

അമ്മു ചേച്ചിയെയും ഉണ്ണി ഏട്ടനെയും ഒത്തിരി ഇഷ്ടം ആണ്. സൂപ്പര്‍ വീഡിയോ സീരിയലിന്റ പിന്നില്‍ ഇത്രേം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇപ്പോളാണ് മനസ്സിലാവുന്നത്. നമ്മള്‍ സീരിയല്‍ കാണുമ്പോള്‍ സൂപ്പറായി ഇരുന്ന് കാണും. ചിലര്‍ കുറ്റം പറയുകയും ചെയ്യും. പക്ഷെ ശരിക്കും ഇതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി. എത്രമാത്രം കഷ്ടപ്പാടാണ് ഇതിന്റെ പുറകില്‍. ഇത് ഇങ്ങിനെ കാണിച്ചു തന്നതില്‍ യുവക്കും മൃദുലയ്ക്കും ഒരു ബിഗ് ഹായ്. സീരിയലിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമാണ് നമ്മള്‍ നന്ദി പറയേണ്ടത്. ഇവരില്‍ നിന്നും നമ്മള്‍ കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അവരെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം... എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications