അനിയത്തി അമ്മയായി, നോര്‍മല്‍ ഡെലിവറി ആയിരുന്നു; കുഞ്ഞിന് പേര് കണ്ടുവെച്ചിട്ടുണ്ടെന്നും നടി മൃദുല വിജയ്

സീരിയല്‍ നടിമാരായ മൃദുല വിജയിയും പാര്‍വതി വിജയിയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ്. വിവാഹം കഴിഞ്ഞതോടു കൂടി താരസഹോദരിമാരുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഏറ്റവുമൊടുവില്‍ കുടുംബത്തിലേക്ക് ആദ്യ കണ്മണി എത്തിയ സന്തോഷത്തിലാണ് താരങ്ങള്‍. കുടുംബവിളക്ക് സീരിയല്‍ ക്യാമറാമാനായിരുന്ന അരുണും പാര്‍വതിയും 2020 ലാണ് വിവാഹം കഴിക്കുന്നത്.

അന്ന് മുതല്‍ തന്റൈ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പാര്‍വതി പങ്കുവെക്കാറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം താന്‍ ഗര്‍ഭിണിയാണെന്ന് നടി പറയുകയും ചെയ്തു. ഒടുവില്‍ കാത്തിരുന്നതു പോലെ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് പാര്‍വതി. താനൊരു വല്യമ്മ ആയതിന്റെ സന്തോഷവും അടുത്തിടെ പ്രചരിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് മൃദുലയിപ്പോള്‍. വനിത ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലൂടെയാണ് കുടുംബത്തിലെ സന്തോഷത്തെ കുറിച്ച് മൃദുല പറഞ്ഞത്.

പാര്‍വതിയുടേത് നോര്‍മല്‍ ഡെലിവറി ആയിരുന്നു

അങ്ങനെ ഞാനൊരു വല്യമ്മയായി. അതിന്റെ സന്തോഷത്തിലാണ് ഞങ്ങളെന്നാണ് നടി പറയുന്നത്. പാര്‍വതിയുടേത് നോര്‍മല്‍ ഡെലിവറി ആയിരുന്നു. ഇന്ന് അമ്മയും കുഞ്ഞും വീട്ടിലെത്തും. കുഞ്ഞിനിടാനുള്ള പേര് കണ്ടെത്തിയിട്ടുണ്ട്. 28 കഴിഞ്ഞ എല്ലാവരോടും പറയാം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മൃദുല പറയുന്നു. അതേസമയം താനും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം കൂടി നടി പങ്കുവെച്ചിരുന്നു.

 മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്ന് മൃദുല വിജയ്

താനിപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. ചേച്ചിയും അനിയത്തിയും ഒരു വീട്ടില്‍ ഗര്‍ഭിണിയായ ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. യാദൃശ്ചികമായി അങ്ങനെ വന്നപ്പോള്‍ എല്ലാവര്‍ക്കും വലിയ കൗതുകമായി. ഒരാള്‍ എത്തി, ഇനി അടുത്ത ആള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അതേസമയം മൃദുലയും പാര്‍വതിയും ചേര്‍ന്ന് നിറവയറില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ അടുത്തിടെ പുറത്തു വന്നിരുന്നു. താരസഹോദരിമാരുടെ വീഡിയോയ്ക്ക് വന്‍ പ്രേക്ഷക പിന്തുണ ലഭിച്ചു. എന്നാല്‍ ചിലര്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളുമായി വരികയും ചെയ്തു.

 നിറവയറിലെ ഡാൻസിന് ലഭിച്ച വിമർശനങ്ങളെ പറ്റി

'വിമര്‍ശനങ്ങള്‍ എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നെഗറ്റീവ് കമന്റുകള്‍ എത്തുമ്പോഴാണ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതെന്ന് മനസ്സിലായി. അത്രയേറെ റീച്ച് അതിന് കിട്ടിയിരുന്നു. നമ്മളെക്കാള്‍ അസ്വസ്ഥതയാണ് കണ്ടുന ില്‍ക്കുന്നവര്‍ക്ക് നമുക്ക് കുഴപ്പമൊന്നുമില്ല. അവര്‍ക്കാണ് പ്രശ്‌നമെന്നും മൃദുല പറയുന്നു. നിലവില്‍ ഗര്‍ഭിണിയായതോടെ തല്‍ക്കാലം സീരിയലുകളില്‍ നിന്നും മാറി നില്‍ക്കാമെന്ന് തീരുമാനത്തിലായിരുന്നു നടി.

സീരിയലുകളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച്

അതേസമയം ടെലിവിഷനിലെ മറ്റു പ്രോഗ്രാമുകളില്‍ പങ്കെടുക്കാമെന്നുള്ള തീരുമാനവും ഉണ്ടെന്ന് മൃദുല വ്യക്തമാക്കുന്നു. ഇനി പ്രസവത്തിന് ശേഷം ആയിരിക്കും അഭിനയത്തില്‍ സജീവം ആവുകയുള്ളൂ. പാര്‍വ്വതിയും ഇപ്പോള്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹം കഴിഞ്ഞതോട് കൂടി മാറി നിന്ന നടി രണ്ട് വര്‍ഷത്തോളമായി അഭിനയം വിട്ടിട്ട്. എങ്കിലും സീരിയലില്‍ നിന്നും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ തിരിച്ചു വന്നേക്കും എന്നാണ് മൃദുല പറയുന്നത്. പാര്‍വതിയുടെ ഭര്‍ത്താവ് സീരിയല്‍ ക്യാമറാമാന്‍ ആയതിനാല്‍ പാര്‍വതിക്കും സീരിയലില്‍ തന്നെ അവസരം കിട്ടുന്നത് ആയിരിക്കും നല്ലത് എന്നാണ് മൃദുല പറയുന്നത്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
കുടുംബവിളക്ക് സീരിയലിലെ ശീതളായി വന്ന നടി

കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വതി വിജയ് അഭിനയിക്കുന്നത്. ആദ്യ സീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ലൊക്കേഷനില്‍ നിന്നും ക്യാമറമാനുമായി ഇഷ്ടത്തിലായി. ഇരുവരും പെട്ടെന്ന് വിവാഹം കഴിച്ചതോട് കൂടിയാണ് അതില്‍ നിന്നും പിന്മാറുന്നത്. നടി മൃദുല തുമ്പപ്പൂ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഗര്‍ഭിണിയായതോട് കൂടി അതും നടി ഉപേക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X