മൃദുല വിജയും ഭര്‍ത്താവ് യുവയും ബിഗ് ബോസിലേക്ക്? വീണ്ടും പ്രെഡിക്ഷന്‍ ലിസ്റ്റ്- ഷോ ഇനിയും നീളാന്‍ സാധ്യത?
മലയാളത്തില്‍ വീണ്ടുമൊരു ബിഗ് ബോസ് വരികയാണ്. ലോഗോയും പ്രൊമോ വീഡിയോസുമൊക്കെ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയിലും ഷോ യുടെ തരംഗം തുടങ്ങിയിരിക്കുകയാണ്. ഇത്തവണ മത്സരിക്കാനെത്തുന്നവരെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആദ്യഘട്ടത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്.
സിനിമാ, സീരിയല്‍, സോഷ്യല്‍ മീഡിയ രംഗത്ത് നിന്നും പ്രേക്ഷകര്‍ക്ക് സുപരിചിതരായ മത്സരാര്‍ഥികളാണ് ഈ സീസണിലും വരാന്‍ സാധ്യതയെന്നാണ് സൂചനകള്‍. അത്തരത്തില്‍ പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ള താരങ്ങളെ കുറിച്ച് പറയുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. മുന്‍പ് ഷോ ഫെബ്രുവരിയില്‍ തുടങ്ങുമെന്നായിരുന്നു വിവരമെങ്കിലും അത് കുറച്ച് കൂടി നീണ്ട് പോകുമെന്നാണ് രേവതി പറയുന്നത്.

ബിഗ് ബോസ് ഫെബ്രുവരി ഇരുപ്പത്തിയഞ്ചിന് ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ ഇത്തവണ ഷോ നേരത്തെയാവുമെന്ന് കരുതിയെങ്കിലും പുതിയ കണക്ക് പ്രകാരം മാര്‍ച്ചിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്. ഇപ്പോള്‍ പറയുന്ന ഡേറ്റ് മാര്‍ച്ച് പത്താണ്. കണ്‍ഫോം അല്ലെങ്കിലും ചിലപ്പോള്‍ ഫെബ്രുവരിയിലോ അതല്ലെങ്കില്‍ മാര്‍ച്ച് പത്തിനോ ആയിരിക്കുമെന്നാണ് നിലവിലെ വിവരം.
ഇത്തവണ സെറ്റ് ചെന്നൈയില്‍ തന്നെയായിരിക്കാനാണ് സാധ്യത. കോമണേഴ്‌സിന്റെ ഓഡിഷന്‍ കഴിഞ്ഞു. സൂം മീറ്റിങ്ങിലൂടെയായിരുന്നു ഫസ്റ്റ് ഓഡിഷന്‍ നടത്തിയത്. ഇത്തവണ രണ്ട് പേരെങ്കിലും സാധാരണക്കാരില്‍ നിന്നും വരാന്‍ സാധ്യതയുണ്ട്. ഈ സീസണില്‍ ഒരു താരദമ്പതിമാര്‍ ബിഗ് ബോസില്‍ വരുന്നുണ്ടെന്നൊരു വിവരം വന്നിരിക്കുകയാണ്.
സീരിയല്‍ നടി മൃദുല വിജയും ഭര്‍ത്താവും നടനുമായ യുവകൃഷ്ണയുമാണ് പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ളത്. ഇരുവര്‍ക്കും ഒത്തിരി ഫാന്‍ ഫോളോവേഴ്‌സ് ഉള്ളവരാണ്. ബിഗ് ബോസിലേക്ക് വന്നാല്‍ പുറത്ത് തരംഗമാവാന്‍ ഇരുവര്‍ക്കും സാധിച്ചേക്കും.
ഫുഡ് വ്‌ലോഗറായ കേരളഫുഡ്ഡി കൂടി ബിഗ് ബേസിലേക്ക് വരാന്‍ ചാന്‍സുണ്ടെന്നാണ് വിവരം. മോട്ടിവേഷ്ണല്‍ സ്പീക്കറും റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടിയുടെ പേരും ഇത്തവണ പ്രെഡക്ഷന്‍ ലിസ്റ്റിലുണ്ട്. കഴിഞ്ഞ സീസണുകളിലും ജോസഫിന്റെ പേര് ഉയര്‍ന്ന് വന്നത് പോലെ ഈ സീസണിലും വന്നിരിക്കുകയാണ്.

സീരിയല്‍ രംഗത്ത് നിന്നും നടന്‍ അഖില്‍ ആനന്ദാണ് മറ്റൊരാള്‍. മോഡലും ആക്ടറും ബിസിനസുകാരിയുമായി ലിയാന്‍ഡ്ര മരിയ, ബിസിനസുകാരനായ അജ്മല്‍ ഖാന്‍ എന്നിവാരണ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പുതിയതായിട്ടുള്ളത്. അടുത്തിടെയായി ചില വിവാദങ്ങളിലൊക്കെ നിറഞ്ഞ് നിന്നയാളാണ് അജ്മല്‍. ബിഗ് ബോസിനും അങ്ങനെയുള്ളവരെയാണ് ആവശ്യം.
പിന്നെ കേള്‍ക്കുന്ന പേരുകളിലൊന്ന് നടി ഷക്കീലയുടേതാണ്. ഉറപ്പ് പറയാന്‍ സാധിക്കില്ലെങ്കിലും ഷക്കീലയ്ക്ക് ഒരു സാധ്യതയുണ്ട്. അടുത്ത കാലത്തായി സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ തിരിച്ച് വന്ന ഷക്കീല ബിഗ് ബോസിന്റെ കന്നഡ, തെലുങ്ക്, എന്നീ ഭാഷകളില്‍ ഷക്കീല മത്സരിച്ചിരുന്നു. മാത്രമല്ല കേരളത്തില്‍ ഒത്തിരി ആരാധകരുള്ളതിനാല്‍ മലയാളത്തിലേക്കും നടിയ്ക്ക് ഒരു സാധ്യതയുണ്ട്.
അതേ സമയം ബിഗ് ബോസിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പറയുകയാണ് ആരാധകര്‍. മത്സരാര്‍ഥികളാണ് ബിഗ് ബോസിന്റെ ശക്തി. അതുകൊണ്ട് തന്നെ ഷോ യ്ക്ക് അനുയോജ്യരായവരെ തന്നെ കണ്ടെത്തണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications











