റെബേക്കയും മൃദുലയും തമ്മില്‍ വഴക്കാണോ? ലൈവില്‍ മറുപടി പറഞ്ഞ് താരങ്ങള്‍
ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികമാരായ താരങ്ങളാണ് മൃദുല വിജയും റെബേക്ക സന്തോഷും. പൂക്കാലം വരവായി പരമ്പരയിലൂടെയാണ് മൃദുല വിജയ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കസ്തൂരിമാന്‍ സീരിയലിലൂടെ റെബെക്കയും എല്ലാവരുടെയും പ്രിയങ്കരിയായി. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള ഇരുവരും തങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞ താരങ്ങള്‍ കൂടിയാണ് മൃദുലയും റെബെക്കയും.
നടി ഭാനുശ്രീ മേഹ്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍, കാണാം
മൃദുല വിജയുടെയും യുവകൃഷ്ണയുടെയും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളെല്ലാം മുന്‍പ് വൈറലായിരുന്നു. സംവിധായകന്‍ ശ്രീജിത്ത് വിജയ് ആണ് റെബേക്കയുടെ പ്രതിശ്രുത വരന്‍. ഇവരുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോസും മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി.

അതേസമയം അടുത്തിടെയാണ് റെബേക്കയും മൃദുലയും തമ്മില്‍ വഴക്കാണോ എന്ന് മൃദുലയോട് ചോദിച്ച് ഒരു ആരാധിക എത്തിയത്. അന്ന് ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നാണ് മൃദുല മറുപടി നല്‍കിയത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നപ്പോഴും ഞങ്ങള്‍ തമ്മില്‍ ഒരു വൈരാഗ്യവുമില്ലെന്ന് പറയുകയാണ് മൃദുലയും റെബേക്കയും. 'കുറെ പേര്‍ പറഞ്ഞു ഞമ്മള് തമ്മില്‍ വഴക്കാണ്, വൈരാഗ്യമുണ്ട് എന്നൊക്കെ. ശരിക്കും ചേച്ചിക്ക് എന്നോട് എന്താണ് വൈരാഗ്യം?' ചിരിയോടെ റെബേക്ക മൃദുലയോട് ചോദിച്ചു.

'ഞാനും ചേച്ചിയും തമ്മില്‍ ഒരു വൈരാഗ്യവുമില്ല', റെബേക്ക പറഞ്ഞു. 'ഇത് എനിക്ക് ഒരു ഫാന്‍ മെസേജ് അയച്ചതായിരുന്നു. ചേച്ചി നിങ്ങള്‍ തമ്മില്‍ വഴക്കാണോ എന്ന് ചോദിച്ച്', മൃദുല പറയുന്നു. 'ഇല്ല എന്ന് മറുപടി കൊടുത്തു. ഇതാരാ പറഞ്ഞെ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. റെബേക്കയും മൃദുലയും തമ്മില്‍ വഴക്കാണെന്ന് പറഞ്ഞ് ഫാന്‍സുകാര്‍ തമ്മില്‍ ഭയങ്കര വഴക്കാണെന്ന് ആരാധിക പറഞ്ഞു',

ഞങ്ങള് തമ്മില്‍ അങ്ങനെ വഴക്കൊന്നുമില്ല എന്ന് റെബേക്ക വീണ്ടും പറയുന്നു. 'ഞാന്‍ മൃദുല ചേച്ചിയെ ഒരു വട്ടമേ കണ്ടിട്ടുളളു. ഏതോ ഒരു അവാര്‍ഡ് ഫങ്ഷനില്‍ വെച്ച്. അപ്പോ അവിടെ വെച്ചിട്ടുളള പരിചയമേ ഉളളൂ. തിരുവനന്തപുരത്ത് ഷൂട്ടിംഗ് ഒകെ നടക്കുമ്പോള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കാണും, പരിചയപ്പെടും, അങ്ങനെ ഒകെ ഉണ്ടാവാറുണ്ട്. പക്ഷേ ഞങ്ങള്‍ തമ്മില്‍ അങ്ങനെ പോലും കണ്ടിട്ടില്ല. അതാണ് സത്യം', റെബേക്ക പറഞ്ഞു.

അടുത്ത മാസമാണ് വിവാഹമെന്ന് മൃദുല ലെെവിലൂടെ പറഞ്ഞു. 'ഒരുപാട് പേരെ വിളിക്കാന്‍ പറ്റത്തില്ലല്ലോ. അപ്പോ വളരെ കുറച്ച് ആളുകളെ മാത്രമാണ് വിളിക്കുന്നത്. അടുത്ത മാസം ആവുമ്പോഴേക്കും നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോ നമ്മളുദ്ദേശിക്കുന്ന കുറച്ചുപേരെ കൂടി വിവാഹത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റും', മൃദുല പറഞ്ഞു.

'ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് വേണം അനുഭവം ചോദിക്കാന്‍ എനിക്ക്', റെബേക്ക മൃദുലയോട് പറഞ്ഞു. തുടര്‍ന്ന് എന്നാണ് റെബേക്കയുടെ വിവാഹം എന്ന് മൃദുല ചോദിച്ചു. 'വളരെ കുറച്ച് ദിവസത്തിനുളളിലാണ് എന്‍ഗേജ്‌മെന്‌റ് നടത്താന്‍ തീരുമാനിക്കുന്നത്. അതുപോലെ തന്നെ കല്യാണവും ഒരുനാള്‍ പെട്ടെന്ന് നടക്കുമെന്ന കാര്യം എനിക്കുറപ്പാണ്' റെബെക്ക മറുപടി നല്‍കി.


Click it and Unblock the Notifications