For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലിൽ ചെറിയ നീര് വന്നു, ക്ഷീണം തോന്നി, അമ്മയാകുന്നെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് മൃദുല

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല ‌ വിജയിയും യുവ കൃഷ്ണയും. മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. 2021 ജൂലൈ 8 ന് ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. കൊവിഡ് കാലത്ത് ആയിരുന്നത് കൊണ്ട് തന്നെ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും മൃദുല ‌ അഭിനയത്തിൽ സജീവമായിരുന്നു.

  പ്രഗ്നന്റായിരിക്കുന്ന സമയത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഉള്ളുരുകി ദേവിയെ വിളിച്ചു, അമ്പിളി പറയുന്നു

  ഇപ്പോഴിത പുതിയ അതിഥിയെ കാത്തിരിക്കുകയാണ് യുവയും മൃദുലയും. തങ്ങളുടെ ജീവതത്തിലേയ്ക്ക് കുഞ്ഞ് അതിഥി എത്തുന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ പ്രേക്ഷകരെ അറിയിച്ചത്. രണ്ടും പേരും ഒന്നിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. അമ്മയാവാൻ തയ്യാറെടുക്കുന്നതിനെ തുടർന്ന് മൃദുല അഭിനയത്തിൻ നിന്നും ചെറിയ ഇടവേള എടുത്തിട്ടുണ്ട്. ഇനി കുഞ്ഞ് ജനിച്ച് അഞ്ച്, ആറ് മാസങ്ങൾക്ക് ശേഷമേ മടങ്ങി എത്തുകയുള്ളൂ.

  വിവാഹമോചനത്തന് ശേഷം ഐശ്വര്യയും ധനുഷും എവിടെയാണ്, താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം...

  ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മൃദുലയും യുവവയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. സമയക്കുറവ് കൊണ്ടാണ് പുതിയ വീഡിയോകൾ യുട്യൂബ് ചാനലിൽ പങ്കുവെയ്ക്കാത്തത് എന്ന് പറഞ്ഞു കൊണ്ടാണ് രണ്ടും പേരും സംസാരിച്ചു തുടങ്ങുന്നത്. പുതിയ ഒരു സീരിയൽ കൂടി കമിന്റ് ചെയ്തതുവെന്നും അതിനാൽ ഇപ്പോൾ സമയം കിട്ടാറില്ലെന്നും യുവ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് കൂടാതെ സൂന്ദരിയാണ് യുവ ചെയ്യുന്ന പുതിയ പരമ്പര.

  അമ്മയും അച്ഛനും ആകാനുള്ള തയ്യാറെടുപ്പിലാണ് യുവയും മൃദുലയും. പുതിയ അതിഥി എത്താൻ പോകുന്നു എന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് പറയുകയാണ് താരങ്ങൾ. പ്രേക്ഷകർ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇവർ ഇക്കാര്യം പറഞ്ഞത്.'' ഷെഡ്യൂൾ നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് ഗർഭിണിയാണെന്ന് അറിഞ്ഞതെന്നാണ് മൃദുല പറയുന്നത്. ഷൂട്ട് നടക്കുന്നതിനിടയിൽ തനിക്ക് ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നി. ജെസിവി സീനൊക്കെ ചെയ്യുന്ന സമയത്ത് കുഞ്ഞ് വയറ്റിൽ ഉണ്ടായിരുന്നു. പക്ഷെ നമ്മൾ അറിയുന്നില്ല. ഒരു ഉച്ചയൊക്കെ ആയപ്പോൾ കാലിൽ നീര് വരാൻ തുടങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നല്ല ക്ഷീണം തോന്നി. കൂടാതെ ഷൂട്ടിനിടയിൽ വെച്ച് ബുദ്ധിമുട്ടും' അനുഭവപ്പെട്ടെന്ന് മൃദുല പറയുന്നു.

  'അപ്പോൾ തന്നെ വീട്ടിലും ഏട്ടനോടും പറഞ്ഞിരുന്നു. 17ന് തനിക്ക് ഷൂട്ട് ഇല്ലായിരുന്നു. രാവിലെ തന്നെ കാർഡിൽ ടെസ്റ്റ് ചെയ്തു നോക്കിയപ്പോഴാണ് പ്രഗ്നന്റ് ആണെന്ന് അറിയുന്നത്. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞ് ആശുപത്രിയിൽ പോയി നോക്കിയെന്നും' മൃദുലയ്ക്ക് ബാക്കിയായി യുവ പറഞ്ഞു. ടജനുവരിയിലായിരുന്നു ആദ്യത്തെ സ്ക്യാൻ എന്നും മൃദുല' കൂട്ടിച്ചർത്തു.

  പ്രഗ്നൻസി കാർഡ് ടെസ്റ്റ് ചെയ്തപ്പോൾ അമ്മയായിരുന്നു കൂടെയുണ്ടായിരുന്നതെന്നും മൃദുല പറയുന്നു. 'ആദ്യം കണ്ടതും അമ്മയായിരുന്നു. അതിന് ശേഷം അനിയത്തി അറിഞ്ഞു. വീട്ടിലുള്ള എല്ലാവരും അറിഞ്ഞപ്പോൾ തന്നെ ഏട്ടനെ ഞാൻ വിളിച്ച് പറയുകയായിരുന്നു. ആ സമയത്ത് എറണകുളത്ത് നിന്ന് വന്നു കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ വിളിച്ച് കാര്യം പറയുന്നത്. ഉറക്കത്തിൽ ആയിരുന്നു ആദ്യം കേട്ടത്. ആദ്യം വിശ്വസിച്ചില്ലെന്നും' മൃദുല കൂട്ടിച്ചേർത്തു

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  ഒട്ടും പ്രതീക്ഷിച്ചില്ല എന്നായിരുന്നു യുവ പറഞ്ഞത്. മൃദുല ആദ്യം പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നും നടൻ പറയുന്നുണ്ട്. 'സാധാരണ ഓരോന്ന് പറഞ്ഞ് പറ്റിക്കാറുണ്ട്. സുന്ദരിയുടെ ലെക്കേഷനിൽ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പം വരുകയായിരുന്നു. സുഹൃത്തായിരുന്നു വണ്ടി ഓടിച്ചത്. താൻ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുമ്പോഴായിരുന്നു മൃദുലയുടെ ഫോൺ വരുന്നത്. ഉറക്കത്തിലായിരുന്നു ഈ സംഭവം കേൾക്കുന്നത്. ആദ്യം വിശ്വസിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെ വ‌ന്ന അതിഥിയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിന്നെ ഇവൾ കാര്യം പറഞ്ഞപ്പോൾ മനസ്സിലായി. പ്രതീക്ഷികാതെ നമുക്ക് ഒരു സമ്മാനം കിട്ടിയ ഫീൽ ആണെന്നും' അച്ഛനാവുന്ന സന്തോഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  Read more about: mridula vijay
  English summary
  Mridula Vijay and Yuva Krisha Opens Up About post pregnancy symptoms,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X