For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ താരങ്ങള്‍ കല്യാണം കഴിച്ചാല്‍ ഇങ്ങനെയാവും; തങ്ങളെ കുറിച്ചുള്ള മോശം വാർത്തകളെ കുറിച്ച് മൃദുലയും യുവയും

  |

  മൃദുല വിജയിയും യുവകൃഷ്ണയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതാരായ താരങ്ങള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. ഗര്‍ഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുണ്ട്. എന്നാല്‍ അതൊക്കെ വളച്ചൊടിച്ച് ആവശ്യമില്ലാത്ത രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇരുവരും എത്തിയിരിക്കുകയാണിപ്പോള്‍. മൃദ്വാ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് വ്യാജ വാര്‍ത്തകളെ കുറിച്ചും അതിലൂടെ തങ്ങള്‍ അനുഭവിച്ച വേദനയെ കുറിച്ചുമൊക്കെ യുവയും മൃദുലയും പറഞ്ഞത്.

  പ്രസവകാലത്തെ വിശേഷങ്ങളും മറ്റും പറഞ്ഞാണ് മൃദുലയും യുവയും എത്തിയിരിക്കുന്നത്.

  'ഞങ്ങളുടെ ഈ വീഡിയോകള്‍ വെച്ച് ഒത്തിരിയാളുകള്‍ വീഡിയോ ചെയ്യുന്നുണ്ട്. ഇതൊരു യൂട്യൂബ് ചാരിറ്റിയായിട്ടാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഞങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ വീഡിയോസിന് വളരെ മോശമായിട്ടുള്ള തമ്പ് നെയില്‍ നല്‍കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് താരങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ആള്‍ക്കാരെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകളാണ് കുറേ നാളുകളായി കണ്ടു കൊണ്ടിരിക്കുന്നതെന്ന് യുവ പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകളാണ് പലരും കൊടുക്കാറുള്ളതെന്ന് മൃദുലയും പറയുന്നു.

  ചിലര്‍ ലിങ്ക് ഓപ്പണാക്കാതെ തമ്പ് നെയില്‍ മാത്രം കണ്ട് നമ്മളോട് വന്ന് അതേ കുറിച്ച് ചോദിക്കാറുമുണ്ട്. നിങ്ങള്‍ വീഡിയോസ് ഇട്ടോളൂ, വിശേഷങ്ങള്‍ പങ്കുവെച്ചോളൂ. എന്നാല്‍ വ്യൂസ് കിട്ടാനായി മാത്രം ഇമ്മാതിരി തമ്പ് നെയില്‍ ചെയ്യുന്നത് മോശപ്പെട്ട പരിപാടിയാണ്. മലയാളത്തില്‍ ഇതിനെ പിതൃശൂന്യത എന്ന് പറയുമെന്നും യുവ സൂചിപ്പിച്ചു. ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകള്‍ ഇടൂ. ഒരാളുടെ ജീവിതം കുളം തോണ്ടുന്ന തരത്തിലല്ല തമ്പ് നെയില്‍ ഇടേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ തമ്പ് നെയില്‍ ഉണ്ടാക്കുമ്പോഴാണ് ഒരു യൂട്യൂബര്‍ വിജയിക്കുന്നത്'.

  വിവാഹമോചിതരായി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചുള്ള താരങ്ങളുടെ മറുപടി..

  ഞങ്ങള്‍ തന്നെ വായിച്ച് വിഷമിച്ച ഒരുപാട് തമ്പ് നെയിലുകളുണ്ടെന്നും താരങ്ങള്‍ പറയുന്നു. ഞാനും ഏട്ടനും ഡിവോഴ്സായി എന്നത് വരെ പറഞ്ഞ് വീഡിയോ വന്നു. പിന്നെ ഞാന്‍ ഏട്ടന് തന്ന സ്ത്രീധനം തന്നു എന്നും മൃദുല യുവയോട് ചോദിക്കുന്നുണ്ട്. പാലക്കാട് ഒരുകോടിയുണ്ട്. തിരുവനന്തപുരത്ത് ഒരു കോടിയുണ്ട്, വല്ലപ്പോഴുമാണ് ഞാനത് ഉടുക്കാറുള്ളത് എന്നാണ് യുവ തമാശരൂപേണ സ്ത്രീധനത്തെ കുറിച്ച് പറഞ്ഞത്.

  ബിഗ് ബോസിന് നന്ദി പറഞ്ഞ്ഒമര്‍ ലുലു, ആശംസയുമായി ആരാധകര്‍; തങ്ങള്‍ക്ക് വേണ്ടത് ഇതാണ്....

  മൃദുലയ്ക്കും യുവയ്ക്കും ഇരട്ടക്കുട്ടികളാണോ, താരങ്ങളുടെ പ്രതികരണമിങ്ങനെ..

  'ഇരട്ടക്കുട്ടികളാണ് എന്ന് പറയുന്ന യൂട്യൂബേഴ്സിനോട് നിങ്ങള്‍ ഇപ്പോള്‍ സ്‌കാനിംഗും തുടങ്ങിയോ എന്നാണ് എന്റെ ചോദ്യം. എന്റെ ഭാര്യയ്ക്ക് ഇരട്ടക്കുട്ടികളാണോ എന്നത് ഞാന്‍ പോലും അറിഞ്ഞിട്ടില്ല. പിന്നെ നിങ്ങളെങ്ങനെ അറിഞ്ഞു, പുതിയ സ്‌കാനിംഗ് മെഷീന്‍ വല്ലതും ഇറക്കിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കും ഷെയര്‍ ചെയ്യണം. ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികളല്ല, അത് തെറ്റിദ്ധാരണയാണെന്നും യുവ പറഞ്ഞു. അതുപോലെ മൃദുലയെ യുവ എണ്ണ തേപ്പിച്ച് കുളിപ്പിച്ചു എന്നാണ് മറ്റൊരു സ്‌ക്രീന്‍ഷോട്ട്. ഒരു ദിവസം പോലും വീട്ടില്‍ നില്‍ക്കാത്തതിന് പരാതി പറയുന്ന എന്നെ കുറിച്ചാണ് ഇത്. നമ്മുടെ സ്വകാര്യ കാര്യങ്ങള്‍ ഇവരെങ്ങനെ അറിഞ്ഞു എന്നായിരുന്നു താരങ്ങൾ പരസ്പരം ചോദിക്കുന്നത്'.

  എല്ലാവര്‍ക്കും ആവശ്യം തന്റെ വയറ് കാണിക്കുന്നത്, എന്റെ ആഗ്രഹം മറ്റൊന്ന്, വെളിപ്പെടുത്തി രാഖി സാവന്ത്...

  അടുത്തതായി വിവാഹശേഷം കോപാകുലനായി യുവ, ഞെട്ടലോട് ആരാധകര്‍, ഇതൊക്കെ കണ്ടാല്‍ ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ പോലും തെറ്റിദ്ധരിക്കില്ലേ എന്നാണ് താരങ്ങള്‍ പറയുന്നത്. ഇവരുടെ ജീവിതത്തില്‍ ഇപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങിയെന്നും, സീരിയല്‍ താരങ്ങള്‍ കല്യാണം കഴിച്ചാല്‍ ഇങ്ങനെ തന്നെ എന്നൊക്കെ മനസില്‍ കണ്ടാവും പലരും ലിങ്ക് ഓപ്പണ്‍ ചെയ്യുകയെന്നും ഇപ്പോള്‍ സഹികെട്ടിട്ടാണ് ഞങ്ങള്‍ ഈ വീഡിയോ ഇടുന്നതെന്നും താരങ്ങള്‍ സൂചിപ്പിച്ചു.

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  വീഡിയോ കാണാം

  English summary
  Mridula Vijay And Yuva Krishna Gives A Strong Warning To Those Creating Rumors About Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X