ഇത്രയും ടാലന്റഡായ ഒരു ആര്‍ട്ടിസ്റ്റിനെ ജീവിത പങ്കാളിയായി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല, മനസുതുറന്ന് യുവ
സീരിയല്‍ താരങ്ങളായ മൃദുല വിജയുടെയും യുവകൃഷ്ണയുടെയും വിവാഹ വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. പൂക്കാലം വരവായി, മഞ്ഞില്‍ വിരിഞ്ഞ പൂവ് പോലുളള പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു താരജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹതാരം രേഖ രതീഷ് വഴി വന്ന വിവാഹ ആലോചന ആയിരുന്നു ഞങ്ങളുടെതെന്ന് മൃദുലയും യുവകൃഷ്ണയും തുറന്നുപറഞ്ഞിരുന്നു.
അതേസമയം എന്‍ഗേജ്‌മെന്‌റിന് പിന്നാലെ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും മനസുതുറന്നു. മൃദുലയെ ജീവിത പങ്കാളിയായി കിട്ടിയതില്‍ താന്‍ വളരെ ഹാപ്പിയാണെന്ന് യുവ പറയുന്നു. കാരണം ഇത്രയും ടാലന്റഡ് ആയിട്ടുളള ഒരു ആര്‍ട്ടിസ്റ്റിനെ ജീവിത പങ്കാളിയായി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.

കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ കഴിവുളള, ആളുകളെയെല്ലാം റെസ്പക്ട് ചെയ്യുന്ന ഒരാളെ വിവാഹം കഴിക്കണം എന്നുണ്ടായിരുന്നു. വെറുതെ ഒരു പെണ്ണിനെ കല്യാണം കഴിച്ച് വീട്ടില്‍ ഇരുത്തുക എന്ന കണ്‍സപ്റ്റിനോട് തീര്‍ത്തും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരാളാണ്, യുവ പറയുന്നു. അതേസമയം വിവാഹ കാര്യം ആദ്യം സീക്രട്ട് ആയിട്ട് വെച്ചേക്കുകയായിരുന്നു എന്ന് മൃദുല വിജയും പറഞ്ഞു.

സമയമാവുമ്പോ, എന്‍ഗേജ്‌മെന്‌റ് ആവുമ്പോ പറയാമെന്ന് തീരുമാനിച്ചു. പിന്നെ എന്‍ഗേജ്‌മെന്‌റിന് രണ്ട് ദിവസം മുന്‍പ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൊക്ക വന്നു. ഒരുപാട് പേര് മെസേജൊക്കെ അയച്ചു ഇത് ഫേക്ക് ആണൊന്നൊക്കെ ചോദിച്ച്. എന്നാല്‍ ഞാന്‍ ഒന്നിനും പ്രതികരിച്ചില്ല. സുഹൃത്തുക്കളോട് മാത്രമാണ് ഇക്കാര്യം പറഞ്ഞത്. ഈയൊരു സര്‍പ്രൈസ് കഴിഞ്ഞ കുറച്ച് നാളുകളായിട്ട് എല്ലാവരോടും പറയണമെന്ന് കൊതിച്ചിരുന്നു.

എന്നാല്‍ പറയാനും പറ്റുന്നില്ല, കുറച്ചു നാളുകളായി അങ്ങനെ ആയിരുന്നു. ഇപ്പോള്‍ എല്ലാവരും അറിഞ്ഞു. എല്ലാവരും നല്ല രീതിയില്‍ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഒകെ കുറെ കമന്‌റ്‌സ് വന്നിട്ടുണ്ട്. മുന്‍പ് മൃദുലയുടെ സീരിയല്‍ പ്രേക്ഷകരും. എന്റെ പ്രേക്ഷകരുമൊന്നും വിവാഹ വാര്‍ത്ത വന്നപ്പോള്‍ വിശ്വസിച്ചിരുന്നില്ലെന്നും യുവ പറഞ്ഞു.
പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

ഫേക്ക് ന്യൂസാണെന്നാണ് എല്ലാവരും കരുതിയത്. യൂടൂബിലൊക്കെ ഒരു മാസം മുന്നേ ഒരു വീഡിയോ വന്നു. എന്നാല്‍ അന്നൊന്നും ആരും വിവാഹകാര്യം വിശ്വസിച്ചില്ല. എന്നാല്‍ അതില്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു. ശരിക്കും മഴവില്‍ മനോരമയിലെ എഫ്ബി പേജിലൂടെയായിരുന്നു ആദ്യം ഞങ്ങളുടെ വിവാഹത്തെ കുറിച്ചുളള ഒരു പോസ്റ്റ് വന്നത്. അന്ന് അവരുടെ സോഷ്യല്‍ മീഡിയ ഹെഡിന് ഞാനൊരു വോയിസ് നോട്ട് ഇടിട്ടുണ്ടായിരുന്നു. അപ്പോ അങ്ങനെയാണ് ആര്‍ട്ടിക്കിള്‍ കണ്ട് ഇത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലായത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് കം ലവ് മാര്യേജാണെന്നും മൃദുലയും യുവയും അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications