മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ആറ്റുകാല്‍ ക്ഷേത്രത്തില്‍ താലികെട്ട്, ചിത്രങ്ങള്‍

By Midhun Raj

നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 8 മണിക്കും 8.15നും ഇടയിലുളള മൂഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് വളരെ കുറച്ച് പേര്‍ മാത്രം വിവാഹത്തിന് എത്തി.
എല്ലാവരോടും സ്‌നേഹം, വളരെ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും തുടര്‍ന്നും ഈ സ്‌നേഹവും കരുതലും വേണമെന്ന് വിവാഹ ശേഷം മൃദുലയും യുവയും മാധ്യമങ്ങളോട് പറഞ്ഞു.

സ്റ്റൈലിഷ് ലുക്കില്‍ നടി ഇഷ ഗുപ്ത, ചിത്രങ്ങള്‍ കാണാം

സിമ്പിള്‍ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്. സ്വര്‍ണനൂലുകള്‍ കൊണ്ട് മൃദ്വ എന്ന തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാര്‍ത്തുന്നതും ബ്ലൗസില്‍ ചേര്‍ത്തിട്ടുണ്ട്‌.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ് മൃദുലയെ വിവാഹത്തിന് ഒരുക്കിയത്. കല്യാണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. കോവിഡ് സമയം ആയതിനാല്‍ ചെറിയ രീതിയിലുളള ആര്‍ഭാടങ്ങള്‍ മാത്രമേ ഉണ്ടാവുകയുളളൂ എന്ന് മൃദുലയും യുവയും അറിയിച്ചിരുന്നു. ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമാണ് ഇവരുടേത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. എന്‍ഗേജ്‌മെന്‌റിന് പിന്നാലെ പിന്നാലെ ആറ് മാസത്തിന് ശേഷമാകും വിവാഹമെന്ന് മൃദുലയും യുവയും അറിയിച്ചു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാരേജാണെന്നും ഇരുവരും പറഞ്ഞു. കുറച്ചുനാളായി വിവാഹത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകളിലായിരുന്നു യുവയും മൃദുലയും.

വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍

വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പൂക്കാലം വരവായി പരമ്പരയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവകൃഷ്ണയും ശ്രദ്ധേയനായി. എന്‍ഗേജ്‌മെന്റിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ചാനല്‍ പരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം മൃദുലയും യുവയും ഒരുമിച്ച് പങ്കെടുത്തു.

പരസ്പരം നന്നായി മനസിലാക്കിയ ശേഷം

പരസ്പരം മനസിലാക്കിയ ശേഷം വിവാഹിതരാകാം എന്നാണ് ഇരുവരും തീരുമാനിച്ചത്. നടി രേഖ രതീഷ് വഴി വന്ന ആലോചനയ്ക്ക് ശേഷമാണ് മൃദുലയും യുവയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മൃദ്വവ പേരിലാണ് മൃദുലയും യുവയും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. യൂടൂബ് ചാനലിലൂടെയും താരങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അഭിനേതാവ് എന്നതിലുപരി മെന്‌റലിസ്റ്റായും മജീഷ്യനായും തിളങ്ങിയിട്ടുണ്ട് യുവ.

Recommended Video

വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തത് കൊണ്ടാണ് സിനിമയില്‍‌ അവസരം ലഭിക്കാത്തതെന്ന് സീരിയല്‍ നടി
ഹല്‍ദി ആഘോഷ ചിത്രങ്ങളും യുവയുടെയും

ഹല്‍ദി ആഘോഷ ചിത്രങ്ങളും യുവയുടെയും മൃദുലയുടെതുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരങ്ങള്‍ ഒരുമിച്ചുളള മനോഹ നിമിഷങ്ങളുടെ ഫോട്ടോസെല്ലാം ആരാധകര്‍ ഏറ്റെടുത്തു. വിവാഹത്തില്‍ എല്ലാവരെയും പങ്കെടുപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ സാധിച്ചില്ല. കുറച്ചുദിവസം മുന്‍പാണ് അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയില്‍ നിന്നും മൃദുല ഇടവേളയെടുത്തത്. ബാച്ചിലറായുളള അവസാദ ദിന ഷൂട്ട് കഴിഞ്ഞെന്ന് പറഞ്ഞാണ് മൃദുല ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചത്. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് മൃദുല വിജയ് അറിയിച്ചത്.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X