കാത്തിരിപ്പിന് വിരാമം, മൃദുല വിജയ്-യുവകൃഷ്ണ വിവാഹ തിയ്യതി പുറത്ത്, സേവ് ദി ഡേറ്റ് ചിത്രവുമായി താരങ്ങള്‍

By Midhun Raj

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ ഉറ്റുനോക്കിയ താര വിവാഹമാണ് നടി മൃദുല വിജയും യുവകൃഷ്ണയും തമ്മിലുളളത്. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരജോഡിയുടെ എന്‍ഗേജ്‌മെന്‌റ് നടന്നത്. മൃദുലയുടെയും യുവയുടെയും എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറി. നടി രേഖ രതീഷ് വഴി വന്ന ആലോചനയ്ക്ക് ശേഷമാണ് ഇരുവരും ഒന്നാകാന്‍ തീരുമാനിച്ചത്. പൂക്കാലം വരവായി പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മൃദുല.

സാരിയില്‍ തിളങ്ങി നടി ഷംന കാസിം, വൈറല്‍ ചിത്രങ്ങള്‍ കാണാം

മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവയും പ്രേക്ഷക പ്രശംസ നേടി. മൃദ്വാ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ അറിയപ്പെടുന്നത്. എന്‍ഗേജ്‌മെന്‌റിന് ശേഷം ആറുമാസം കഴിഞ്ഞ് വിവാഹം എന്നാണ് മൃദുലയും യുവയും അറിയിച്ചത്. ഇപ്പോഴിതാ വിവാഹ തിയ്യതി അറിയിച്ച് എത്തിയിരിക്കുകയാണ് താരജോഡി.

സേവ് ദി ഡേറ്റ് ചിത്രം പോസ്റ്റ് ചെയ്താണ് ഇരുവരും

സേവ് ദി ഡേറ്റ് ചിത്രം പോസ്റ്റ് ചെയ്താണ് ഇരുവരും എത്തിയത്. അടുത്തിടെ വിവാഹത്തിനായുളള തയ്യാറെടുപ്പുകളിലാണ് തങ്ങളെന്ന് മൃദുലയും യുവയും അറിയിച്ചിരുന്നു. 'വിവാഹം വളരെ ലളിതമായി ചെലവ് ചുരുക്കി നടത്തണമെന്നാണ് പ്ലാന്‍ എന്ന്' ഇരുവരും പറഞ്ഞു. 'കോവിഡ് സാഹചര്യത്തില്‍ വളരെ കുറച്ച് പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടക്കുക. സ്ത്രീധനത്തെ കുറിച്ചൊന്നും യുവയോ വീട്ടുകാരോ ആവശ്യപ്പെട്ടില്ലെന്ന്' മൃദുല പറഞ്ഞിരുന്നു.

എനിക്ക് ധരിക്കാനുളള വസ്ത്രങ്ങളും

'എനിക്ക് ധരിക്കാനുളള വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുകാര്‍ തരുമെന്നാണ്' മൃദുല പറഞ്ഞത്. 'വിവാഹം സിംപിള്‍ ആക്കണമെന്നായിരുന്നു തന്‌റെ ആഗ്രഹം. എന്നാല്‍ അമ്മയ്ക്ക് എന്റെ വിവാഹത്തെ കുറിച്ച് ചില സങ്കല്പങ്ങളുണ്ടെന്നും അപ്പോ അവര്‍ക്ക് വിട്ടിരിക്കുകയാണ് എല്ലാം എന്നും' മൃദുല പറഞ്ഞു. അതേസമയം ജുലായ് ഏട്ടിനാണ് വിവാഹമെന്നാണ് മൃദുലയും യുവയും സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് അറിയിച്ചിരിക്കുന്നത്.

ചില അപ്രതീക്ഷിത തിരിവുകള്‍

'ചില അപ്രതീക്ഷിത തിരിവുകള്‍ അടുത്ത ഘട്ടത്തിലേക്കുള്ള നിങ്ങളുടെ യാത്രയുടെ കാഴ്ചപ്പാടിനെ മാറ്റിയേക്കാം, ഇതാണ് അതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് ഞങ്ങള്‍ അത് സാധ്യമാക്കും. അതെ, ഞങ്ങള്‍ ഒന്നാവാന്‍ പോവുന്നു. ഒരേയൊരു മൃദുവ, ഞങ്ങളുടെ ജീവിതത്തിലെ വലിയ ദിവസം വരികയാണ്. കൂടുതല്‍ അപ്ഡേറ്റുകള്‍ വഴിയെ അറിയിക്കാം', എന്നാണ് സേവ് ദി ഡേറ്റ് ചിത്രം പോസ്റ്റ് ചെയ്ത് യുവയും മൃദുലയും കുറിച്ചത്.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു
അതേസമയം വിവാഹ തിയ്യതി അറിയിച്ചതിന്

അതേസമയം വിവാഹ തിയ്യതി അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. എന്‍ഗേജ്‌മെന്‌റിന് ശേഷമാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയതെന്ന് മൃദുലയും യുവയും പറഞ്ഞിരുന്നു. മൃദുലയ്ക്ക് യുവ നല്‍കിയ സര്‍പ്രൈസ് ഗിഫ്‌റ്റെല്ലാം മുന്‍പ് ശ്രദ്ധേയമായി. മൃദുലയും യുവയ്ക്ക് തിരിച്ചും ഗിഫ്റ്റുകള്‍ നല്‍കി. മൃദുലയുടെയും യുവയുടെയും പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് വൈറലായിരുന്നു. യൂടൂബ് ചാനലിലൂടെയും ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X