twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെളി വെള്ളത്തിൽ വീണു, വെള്ളത്തിൽ മുങ്ങി.. വീണയായതിനെ കുറിച്ച് മൃദുല

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. 2015 ൽ പുറത്ത് വന്ന കല്യാണസൗഗന്ധികം എന്ന പരമ്പരയിലൂടെയാണ് മൃദുല മിനിസ്ക്രീനിൽ എത്തുന്നത്. കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഭാര്യ എന്ന പരമ്പരയിലൂടെയാണ് മൃദുല പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. പൂക്കാലം വരവായി എന്ന പരമ്പയിലെ സംയുക്ത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Mridula Vijay

    അഭിരാമിയെ വെളളത്തിൽ തള്ളിയിട്ട് ചേച്ചി അമൃത സുരേഷ് , കുളത്തിലെ ആഘോഷം, വൈറലാവുന്നുഅഭിരാമിയെ വെളളത്തിൽ തള്ളിയിട്ട് ചേച്ചി അമൃത സുരേഷ് , കുളത്തിലെ ആഘോഷം, വൈറലാവുന്നു

    സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയ്ക്ക് ശേഷം മൃദുല അഭിനയിക്കുന്ന സീരിയലാണ് തുമ്പപ്പൂ, വീണ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അധികം മേക്കപ്പ് ഉപയോഗിക്കാതെയാണ് നടി ഈ സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംഗീത മോഹൻ ആണ് തുമ്പപ്പൂവിന് വേണ്ട തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നിത്. അധ്യാപികയായ ഷര്‍മിള വിയുടേതാണ് കഥ. സീരിയൽ ആരംഭിച്ചിട്ടുണ്ട്. വീണ എന്ന കഥാപാത്രത്തെയാണ് തരം പരമ്പരയിൽ അവതരിപ്പിച്ചത്. ഇതുവരെ കണ്ട മൃദുലയെ അല്ല തുമ്പപ്പൂ എന്ന സീരിയലിൽ കാണുന്നത്.

    ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, പിന്തുണയുമായി കൂടെ ഉണ്ടാവണമെന്ന് താരംജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, പിന്തുണയുമായി കൂടെ ഉണ്ടാവണമെന്ന് താരം

    ഇപ്പോഴിത കഥപാത്രത്തെ കുറിച്ചും സീരിയലിലെ കുറിച്ചും മനസ് തുറക്കുകയാണ് മൃദുല. തന്റെ യുട്യൂബ ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്, വീണയ്ക്ക് ഒരു തരത്തിലുള്ള മേക്കപ്പും വേണ്ടെന്നാണ് മൃദുല പറയുന്നു. ചെറിയ കമ്മലാണ് വീണ ഉപയോഗിക്കുന്നത്. സിമ്പിൾ ചുരിദാറാണ് വീണയുടെ വേഷം. വീണയാവുന്നതും താരം വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ ഷൂട്ടിംഗ് അനുഭവും താരം പങ്കുവെയ്ക്കുന്നുണ്ട്. ചെളി വെള്ളത്തിൽ വീഴുന്നതും വെള്ളത്തിൽ മുങ്ങുന്നതുമെല്ലാം ഓർജിനൽ ആണെന്നാണ് മൃദുല പറയുന്നത്. കൂടാതെ വെള്ളം പേടിയായ താരം വെള്ളത്തിൽ ഇറങ്ങിയതിനെ കുറിച്ചും പറയുന്നുണ്ട്.

    നേരത്തെ വീണയെ കുറിച്ച് വാചാലയായി മൃദുല എത്തിയിരുന്നു. കാഴ്ചയിലെ സൗന്ദര്യമോ അത്തരത്തിൽ മറ്റെന്തെങ്കിലുമോ വകവയ്ക്കാതെ ജീവിത ലക്ഷ്യങ്ങൾക്കുവേണ്ടി പ്രയത്നിക്കുന്ന പെൺകുട്ടിയാണ് പുതിയ കഥാപാത്രമായ വീണയെന്ന് മൃദുല പറയുന്നു. സാധാരണ വേഷങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഈ വേഷം. മേക്കപ്പ് ഇടാതെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരു സാധാരണ പെൺകുട്ടിയായി അഭിനയിക്കുക എന്നത് പുതുമയും തനിമയും ഉള്ളതാണ്. അത് ഭയങ്കര ആകാംക്ഷയുള്ളതാണെന്നും താരം പറയുന്നു.

    ഇത് എന്‍റെ അഞ്ചാമത്തെ സീരിയലാണ്. ഇതുവരെ ലഭിച്ച വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഈ വേഷം. വീണ ഒരു കരുത്തുറ്റ സ്ത്രീയാണ്. അവളുടെ ലക്ഷ്യങ്ങളാണ് അവൾക്ക് വലുത്. ആ കഥാപാത്രമായി മാറുമ്പോൾ ഉള്ള പ്രത്യേകത അവൾ വളരെ റിയലസ്റ്റിക് കഥാപാത്രമാണ് എന്നതാണ്. മധ്യവർഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് തുമ്പപ്പൂ പറയുന്നതെന്നും മൃദുല പറയുന്നു.

    Recommended Video

    തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

    ആത്മസഖിയ്ക്ക് ശേഷം സംഗീത മോഹൻ തിരക്കഥ എഴുതുന്ന പരമ്പരയാണ് തുമ്പപ്പൂ. സീരിയലിലെ കുറിച്ച് വാചാലയായി നടി രംഗത്ത് എത്തിയിരുന്നു.
    സീരിയലിന്റെ പ്രെമോ വീഡിയോ പങ്കുവെച്ച് കൊണ്ട് താരം തന്നെയാണ തുമ്പപ്പൂവിനെ കുറിച്ച് തന്റെ ആരാധകരോട് പങ്കുവെച്ചത്. ' ആത്മസഖി'യ്ക്ക് ശേഷം മഴവിൽ മനോരമയ്ക്ക് വേണ്ടി ഞാൻ തിരക്കഥയും സംഭാഷണവുമെഴുതുന്ന പുതിയ പരമ്പരയാണ് 'തുമ്പപ്പൂ...'കഥയേയും കഥാപാത്രങ്ങളേയും പ്രേക്ഷകമനസുകളിലേക്ക് കൈപിടിച്ചു നടത്താനുള്ള എന്റെ ശ്രമങ്ങളിൽ പ്രാർത്ഥനയായ് കൂടെ ഉണ്ടാവണം എന്ന് . സംഗീത പറഞ്ഞിരുന്നു.

    Read more about: mridula vijay
    English summary
    Mridula Vijay Opens Up About Her New Serial Character Thumbapoo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X