അശ്ലീല മെസേജുകൾ, നിരന്തരമായ കോളുകൾ, ഒഴിഞ്ഞ് മാറിയാൽ ഉപദ്രവം; റേയ്ജൻ രാജന് നേരെ ആരാധികയുടെ പരാക്രമം!
മിനി സ്ക്രീനിലെ തിരക്കുള്ള താരവും മോഡലുമായ റേയ്ജൻ രാജനെ അറിയാത്ത കുടുംബപ്രേക്ഷകർ കുറവായിരിക്കും. ഇപ്പോൾ റേയ്ജൻ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിൽ നായക വേഷം ചെയ്യുകയാണ്. പൊതുവെ സിനിമാ-സീരിയൽ താരങ്ങൾക്ക് നേരെ ആരാധകരുടെ സ്നേഹപ്രകടനങ്ങൾ ഉണ്ടാവാറുണ്ട്. അത്തരത്തിൽ അതിരുവിട്ടുള്ള ഒരു സ്ത്രീയുടെ ആരാധന റേയ്ജന്റെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. സീരിയൽ താരം മൃദുല വിജയിയാണ് കഴിഞ്ഞ ആറ് വർഷമായി ഒരു സ്ത്രീ കാരണം നടൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തിയത്.
ഇഷ്ടം മാത്രം സീരിയലിൽ റേയ്ജന്റെ നായികയാണ് മൃദുല. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. എന്റെ ഒപ്പം വർക്ക് ചെയ്യുന്ന റേയ്ജൻ രാജ് എന്ന ആർട്ടിസ്റ്റിന് വളരെ മോശപ്പെട്ട രീതിയിൽ ഒരു അനുഭവമുണ്ടായി.

ലൊക്കേഷനിൽ നിന്നാണ് അത് ഉണ്ടായത്. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഞാൻ എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. കാര്യം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ ആറ് വർഷമായി ഒരു ലേഡി... അതായത് ഞങ്ങളുടെ സെറ്റുകളിൽ വന്ന് കൊണ്ടിരിക്കുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് റേയ്ജൻ ചേട്ടന് നിരന്തരമായി മെസേജ് അയക്കും. അതും വളരെ മോശമായ മെസേജുകളാണ് അയച്ചുകൊണ്ടിരുന്നത്.
റേയ്ജൻ ചേട്ടൻ പ്രതികരിക്കാതെ വന്നപ്പോൾ പുള്ളിക്കാരി വല്ലാതെ ട്രിഗറായി. കൂടാതെ പല പല ഫോൺ നമ്പറുകളിൽ വിളിക്കുകയും ചീത്ത വിളിക്കുകയും അതിനുശേഷം വന്ന് സോറി പറയുകയും ചെയ്തു. ശേഷം വീണ്ടും സെക്ഷ്വലായിട്ടുള്ള മെസേജുകൾ അയച്ചു. അഞ്ച്, ആറ് വർഷമായി ഇക്കാര്യം നടക്കുന്നുണ്ട്. നിരന്തരമായി മെസേജുകൾ വരാൻ തുടങ്ങിയിട്ട് മൂന്ന് വർഷം അടുപ്പിച്ചായി.
ഞങ്ങളുടെ ലൊക്കേഷനിൽ തന്നെ രണ്ട് സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടക്കുകയും ചെയ്തു. എല്ലാവരും ചിന്തിക്കുമായിരിക്കും... ഇത്രയും വർഷമായി നടക്കുന്ന ഒരു കാര്യത്തിന് എതിരെ റേയ്ജൻ ചേട്ടൻ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന്. അതിന് കാരണം നമ്മുടെ ഇവിടുത്തെ നിയമം തന്നെയാണ്. ഒരു പെണ്ണ് സംസാരിച്ച് കഴിഞ്ഞാൽ അതിനെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ടാകും.
എന്നാൽ താൻ ഒരു പെണ്ണ് കാരണം നേരിടുന്ന ബുദ്ധിമുട്ട് ഒരു പുരുഷൻ വന്ന് തുറന്ന് പറഞ്ഞാൽ പിന്തുണയ്ക്കാനോ ഒപ്പം നിൽക്കാനോ ആളുകൾ ഉണ്ടാവില്ല. ക്ഷമ നശിച്ചശേഷം കഴിഞ്ഞ ദിവസം മുതൽ റേയ്ജൻ ചേട്ടൻ ഇതിന് എതിരെ പ്രതികരിച്ച് തുടങ്ങി. ഇതുമായി ബന്ധപ്പെട്ട സ്റ്റോറീസ് എല്ലാം അദ്ദേഹം ഇട്ട് തുടങ്ങി. അദ്ദേഹം റിയാക്ട് ചെയ്തശേഷം പുള്ളിക്കാരിയിൽ നിന്നും ഒരു പ്രതികരണം വന്നു. ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല.

ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കുന്നു. എനിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നതാണ് അത്. പക്ഷെ ആ സ്ത്രീ സൃഷ്ടിച്ച പ്രശ്നങ്ങൾ രണ്ട് തവണ ഞാൻ ലൈവായി കണ്ടിരുന്നു. ഒരു തവണ ലൊക്കേഷനിൽ വെച്ച് റേയ്ജൻ ചേട്ടനോട് സംസാരിക്കാൻ ആ സ്ത്രീ വന്നു. അദ്ദേഹം അതിന് നിൽക്കാതെ എഴുന്നേറ്റ് പോയി. ആ സ്ത്രീ അദ്ദേഹത്തിന്റെ ഷർട്ട് പിടിച്ച് വലിച്ചു.
രണ്ടാമത്തെ സംഭവം അടുത്തിടെയാണ്. ഇനി വന്നാൽ ലൊക്കേഷനിൽ കയറ്റില്ലെന്ന് അറിയാവുന്നതുകൊണ്ട് ആ സ്ത്രീ പർദ്ദയിട്ട് വന്നു. ഷോട്ടിൽ നിൽക്കുന്ന റേയ്ജൻ ചേട്ടന് ചോക്ലേറ്റ് കൊടുക്കാൻ അവർ ട്രൈ ചെയ്തു. ചേട്ടന് ഉടനെ കാര്യം മനസിലായി. ആ സ്ത്രീയാണ് ചേട്ടനോട് മോശമായി പെരുമാറുന്നത്. അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്യാനും പിന്തുണയ്ക്കാനുമാണ് ഞാൻ ഈ വീഡിയോ ഇടുന്നത്. നീ എന്നെ മൈന്റ് ചെയ്തില്ലെങ്കിൽ നിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കും.
ജീവന് ഭീഷണിയുള്ള മെസേജുകളാണ് ഏറെയും. ഇന്ന് ചോക്ലേറ്റുമായി വന്ന സ്ത്രീ നാളെ ചിലപ്പോൾ ആസിഡുമായി വരും. കേസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൃദുല പറയുന്നു.


Click it and Unblock the Notifications











