സീരിയലിൽ നിന്നും പിന്മാറി അർച്ചന കവി; ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് നടി, സ്റ്റാറാവാന്‍ വീണ്ടും മൃദുല വിജയ്

നീലത്താരമയിലെ കുട്ടിമാളു എന്ന കഥാപാത്രത്തിലൂടെ അര്‍ച്ചന കവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും വിവാഹത്തോട് കൂടിയാണ് അഭിനയം വിട്ടത്. ദാമ്പത്യ ജീവിതത്തിലും ചില പൊരുത്തക്കേടുകള്‍ വന്നതോടെ അര്‍ച്ചന ഡിവോഴ്‌സായി.

ഭര്‍ത്താവ് അബീഷിനെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുമൊക്കെ അടുത്തിടെ നടി പറഞ്ഞിരുന്നു. മാത്രമല്ല മിനിസ്‌ക്രീനിലൂടെ താന്‍ തിരിച്ച് വരികയാണെന്നും പറഞ്ഞു. രാജ റാണി എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാന കഥാപാത്രമായിട്ടാണ് അര്‍ച്ചനയുടെ തിരിച്ച് വരവ്. ആമി എന്ന നായിക കഥാപാത്രം ജനപ്രീതി നേടുകയും ചെയ്തു.

mridula-archana

എന്നാല്‍ സീരിയലില്‍ നിന്നും അര്‍ച്ചന പിന്മാറിയെന്നാണ് പുതിയ വിവരം. ഇനി മുതല്‍ ആമിയായി അഭിനയിക്കാന്‍ നടി മൃദുല വിജയ് ആയിരിക്കും എത്തുകയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നു. ഇതോടെയാണ് അര്‍ച്ചന കവിയ്ക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം ഉയര്‍ന്നത്. ഇത്രയും നാള്‍ മനോഹരമായി അഭിനയിച്ചിരുന്ന നടിയുടെ പിന്മാറ്റം പ്രേക്ഷകര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നുള്ള അഭിപ്രായമാണ് വരുന്നത്.

റാണി രാജയില്‍ നിന്നും താനിറങ്ങുകയാണെന്നും ഇതെനിക്ക് പറ്റിയ പണിയല്ലെന്നും അര്‍ച്ചന പറഞ്ഞതായിട്ടാണ് വിവരം. ഒക്ടോബര്‍ പത്ത് മുതലായിരുന്നു റാണി രാജയുമായി അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് മണിയ്ക്കാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

സാധാരണക്കാരിയായ ആമി എന്ന പെണ്‍കുട്ടി വളര്‍ന്ന് കോളേഡ് അധ്യാപകയായി മാറുന്നു. പിന്നീട് ജീവിതത്തില്‍ എടുക്കുന്ന ധീരമായ നിലപാടുകളും മറ്റുമൊക്കെയാണ് അര്‍ച്ചന അവതരിപ്പിച്ച കഥാപാത്രം ചെയ്തിരുന്നത്. ഇതിനിടയില്‍ റിഷി എന്ന ചെറുപ്പക്കാരനുമായിട്ടുള്ള ആമിയുടെ സൗഹൃദവും മറ്റുമൊക്കെയായി സംഭവബഹുലമായ കഥയാണ് പരമ്പര പറഞ്ഞിരുന്നത്.

archana

എന്നാല്‍ അര്‍ച്ചന എന്തുകൊണ്ടാണ് സീരിയല്‍ ഉപേക്ഷിച്ച് പോകുന്നതെന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും വരുന്നത്. കേവലം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇങ്ങനൊരു മാറ്റം പ്രതീക്ഷിച്ചില്ലെന്നാണ് കമന്റുകള്‍. നിലവില്‍ മൃദുല വിജയ് ആമിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്ന് മുതല്‍ പുതിയൊരു മുഖമായിരിക്കുമെന്ന് പറഞ്ഞ് പരമ്പരയുടെ പ്രൊമോ വീഡിയോ മൃദുല സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. നിരവധി ഹിറ്റ് സീരിയലുകളില്‍ നായികയായി അഭിനയിച്ച മൃദുല തുമ്പപ്പൂ എന്ന സീരിയലിലെ വീണ എന്ന കഥാപാത്രത്തെയാണ് അവസാനം അവതരിപ്പിച്ചത്. നടന്‍ യുവകൃഷ്ണയുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് മഴവില്‍ മനോരമയില്‍ തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന തുമ്പപ്പൂവില്‍ അഭിനയിക്കാന്‍ മൃദുല എത്തിയത്. എന്നാല്‍ അധികം വൈകാതെ ഗര്‍ഭിണിയായി.

yuva-mridula

ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ മൃദുല സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം അഭിനയത്തിലേക്ക് തന്നെ തിരികെ വരുമെന്ന് നടി പറഞ്ഞിരുന്നു. ഒടുവില്‍ മകള്‍ ധ്വനിയ്ക്ക് ജന്മം കൊടുത്ത് നാല് മാസമായതേയുള്ളു. അതിനുള്ളില്‍ തിരികെ എത്തിയിരിക്കുകയാണ്. റാണി രാജയിലേക്കുള്ള അവസരം ലഭിച്ചതോടെ തിരികെ വരാമെന്ന് നടി തീരുമാനിച്ചു. ആമിയായി തിളങ്ങാന്‍ മൃദുലയ്ക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.

മൃദുലയെ പോലെ ഭര്‍ത്താവ് യുവകൃഷ്ണയും സീരിയലില്‍ സജീവമാണ്. മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സീരിയലിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത് യുവയാണ്. ഇതേ സീരിയലില്‍ ഇരുവരുടെയും മകളായ ധ്വനിയും ബാലതാരമായി അഭിനയിച്ചിരുന്നു. അങ്ങനെ കുടുംബം മുഴുവന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X