ബാച്ചിലറായുളള അവസാന ഷൂട്ട്, വിവാഹത്തിനായി ബ്രേക്ക് എടുത്ത് മൃദുല വിജയ്, വീഡിയോ

By Midhun Raj

നടി മൃദുല വിജയുടെയും യുവകൃഷ്ണയുടെയും വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലായ് ഏട്ടിനാണ് വിവാഹമെന്ന് കുറച്ചുദിവസം മുന്‍പാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. തങ്ങളുടെ സേവ് ദി ഡേറ്റ് ചിത്രം പുറത്തുവിട്ടാണ് താരജോഡി എത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൃദുലയുടെയും യുവയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. പിന്നാലെ ആറുമാസത്തിന് ശേഷമേ വിവാഹം ഉണ്ടാവുകയുളളൂ എന്ന് അറിയിക്കുകയായിരുന്നു ഇരുവരും. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും മൃദുലയും യുവയും പറഞ്ഞു.

സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം

അതേസമയം എന്‍ഗേജ്‌മെന്‌റിന് പിന്നാലെയാണ് ഇരുവരും പ്രണയം തുടങ്ങിയത്. മൃദുലയ്‌ക്കൊപ്പമുളള പ്രണയ നിമിഷങ്ങളെല്ലാം യുവ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെ മൃദുലയ്ക്ക് യുവ നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റുകളെല്ലാം ശ്രദ്ധേയമായി മാറി. വിവാഹത്തിനായുളള തയ്യാറെടുപ്പുകളിലാണ് തങ്ങളെന്നന്ന് അടുത്തിടെ ഇരുവരും അറിയിച്ചു. അതേസമയം മൃദുല വിജയുടെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സീരിയല്‍ ചിത്രീകരണത്തില്‍ നിന്നും

സീരിയല്‍ ചിത്രീകരണത്തില്‍ നിന്നും താല്‍ക്കാലികമായി ബ്രേക്ക് എടുത്ത വിവരം അറിയിച്ചാണ് മൃദുല എത്തിയത്. ബാച്ചിലര്‍ ആയിട്ടുളള തന്‌റെ അവസാന ദിവസത്തെ ഷൂട്ട് കഴിഞ്ഞുവെന്നും എല്ലാവരോടും യാത്ര പറഞ്ഞുവെന്നും പുതിയ വീഡിയോയില്‍ മൃദുല പറയുന്നു. കൂടാതെ താന്‍ പോകുന്നതില്‍ ലൊക്കേഷനിലുളള പലര്‍ക്കും വിഷമമാണെന്നും ചിരിയോടെ വീഡിയോയില്‍ താരം പറയുന്നു.

പൂക്കാലം വരവായി സീരിയലിലൂടെയാണ്

പൂക്കാലം വരവായി സീരിയലിലൂടെയാണ് മൃദുല വിജയ് നിലവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഏറെക്കാലമായി മികച്ച പ്രതികരണം നേടി മുന്നേറുന്ന പരമ്പരയാണിത്. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ യുവകൃഷ്ണയും എല്ലാവരുടെയും ഇഷ്ടതാരമായി. നടി രേഖ രതീഷ് വഴി വന്ന ആലോചനയ്ക്ക് ശേഷമാണ് മൃദുലയും യുവയും ഒന്നാകാന്‍ തീരുമാനിച്ചത്.

അതേസമയം എന്‍ഗേജ്‌മെന്‌റിന് പിന്നാലെ

അതേസമയം എന്‍ഗേജ്‌മെന്‌റിന് പിന്നാലെ നിരവധി ചാനല്‍ പരിപാടികളില്‍ അതിഥികളായി എത്തിയിരുന്നു യുവയും മൃദുലയും. സ്റ്റാര്‍ മാജിക്ക് ഉള്‍പ്പെടെയുളള ഷോയുടെ എപ്പിസോഡുകളില്‍ ഇരുവരും പങ്കെടുത്തു. കൂടാതെ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് മൃദുലയും യുവയും എത്തി. മൃദ്‌വ എന്ന പേരിലാണ് താരജോഡി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

തന്‌റെ അച്ഛനും അമ്മയുമായി നല്ല കൂട്ടാണ്

തന്‌റെ അച്ഛനും അമ്മയുമായി നല്ല കൂട്ടാണ് യുവയെന്ന് അടുത്തിടെ മൃദുല പറഞ്ഞിരുന്നു. മൃദുലയുടെ വീട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍ പോയപ്പോഴാണ് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതെന്ന് യുവയും പറഞ്ഞു. മൃദുല തന്നെയാണ് വീട്ടില്‍ പറയണമെന്ന് പറഞ്ഞത്. മൃദുലയെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ആണ് അന്ന് യുവ അറിയിച്ചത്. തുടര്‍ന്ന് എന്‍ഗേജ്‌മെന്‌റ് നടക്കുകയായിരുന്നു. എന്‍ഗേജ്‌മെന്‌റിന് മുന്‍പ് പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നു എന്നും യുവയും മൃദുലയും മുന്‍പ് പറഞ്ഞു.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X