നടി മൃദുലയെ പെണ്ണ് കാണാന്‍ വന്നപ്പോഴുള്ള റാഗിങ്; മുല്ലപ്പൂ ചൂടി സുന്ദരിയായി മൃദുല, കുസൃതി കാണിച്ച് യുവയും
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കണ്ടത്. ലോക്ഡൗണ്‍ കാലം കൂടുതല്‍ പേരും വിനിയോഗിച്ചത് അങ്ങനെയായിരുന്നു. ഇനി വലിയ ആഘോഷത്തോടെ നടക്കാനിരിക്കുന്ന താരവിവാഹമാണ് യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും. സീരിയല്‍ അഭിനേതക്കളായ ഇരുവരുടെയും പക്ക അറേഞ്ച്ഡ് മ്യാരേജാണിത്.
കിടിലൻ ഫോട്ടോഷൂട്ടിൽ തിളങ്ങി നടി പാർവതി നായർ, ചിത്രങ്ങൾ കാണാം
സീരിയല്‍ നടി രേഖ രതീഷ് കൊണ്ട് വന്ന ആലോചനയിലൂടെയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് മൃദുലയും യുവയും പറഞ്ഞിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച് നടത്തുന്ന വിവാഹം പോലെ തന്നെ എല്ലാ ആചാരങ്ങളും തങ്ങള്‍ക്കും ഉണ്ടായിരുന്നതായി മുന്‍പ് ഇരുവരും പല അഭിമുഖങ്ങളിലൂടെയുമായി പറഞ്ഞിട്ടുണ്ട്. അത് തെളിയിക്കുന്നവിധം താരങ്ങളുടെ പെണ്ണുകാണല്‍ വീഡിയോ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മൃദ്‌വ വ്‌ലോഗ് എന്ന് പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ യുവ കുടുംബസമേതം മൃദുലയെ പെണ്ണ് കാണാന്‍ എത്തിയിരിക്കുകയാണ്. ഒര്‍ജിനല്‍ പെണ്ണ് കാണല്‍ റാഗിങ് എന്നാണ് വീഡിയോയ്ക്ക് നടി ക്യാപ്ഷന്‍ കൊടുത്തത്. സെറ്റ് സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി ചായയുമായി വന്ന മൃദുല ആദ്യം ചായ അമ്മയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. അമ്മ വേഗം മകന് കൊടുക്കാന്‍ കാണിച്ചു. ഇതോടെയാണ് യുവയുടെ റാഗിങ് തുടങ്ങിയത്.

'അയ്യോ അമ്മയ്ക്ക് ചായ കൊടുത്തില്ലേന്ന് ചോദിച്ച താരം ഇത് ആണോ തനിക്കുള്ള ചായ എന്ന് ചോദിച്ച് ഓരോ കപ്പിലും മാറി മാറി പിടിച്ചു. പിന്നാലെ പെണ്ണിന്റെ കൈ വിറയ്ക്കുന്നത് എന്താ എന്നുള്ള ചോദ്യമാണ് വന്നത്. എടാ കഷ്ടമുണ്ട്, പരീക്ഷിക്കരുതെന്ന് പിന്നില്‍ നിന്നും ആരോ പറഞ്ഞതോടെയാണ് യുവ ചായ എടുക്കുന്നത്. ശേഷം എല്ലാവര്‍ക്കും മൃദുല ചായ കൊടുത്തു. വീഡിയോ അത്രേയുമേ ഉള്ളു എങ്കിലും രസകരമായ കമന്റുകളാണ് ഇതിന് വരുന്നത്.

ചെറുപുഞ്ചിരിയോടെയായിരിക്കും ഇത് കണ്ടിരുന്നവരെല്ലാം. വീണ്ടും റിപ്പീറ്റ് അടിച്ച് കണ്ടവരുണ്ടോ എന്ന് കൂടുതല്‍ പേരും ചോദിക്കുന്നു. രണ്ട് പേരും ഒരുപോലെയുണ്ട്. വീഡിയോ വരാന്‍ ഇത്രയും വൈകിയത് എന്താണ്. ചിരിച്ച് കൊണ്ടാണ് മുഴുവനും കണ്ട് തീര്‍ത്തത്. വേഗം തീര്‍ന്ന് പോയി. ഇനിയും വേണമായിരുന്നു തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. പിന്നാലെ വിവാഹനിശ്ചയവും നടത്തി. ഒരു ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും വിവാഹമെന്നും സൂചിപ്പിച്ചിരുന്നു. നിലവില്‍ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് താരങ്ങള്‍. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മൃദുലയുടെ മൂക്ക് കുത്തുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications