അനിയത്തി ആശുപത്രിയിലാണ്; കുഞ്ഞുവാവയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞ് വീഡിയോയുമായി മൃദുല

ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമാണ് മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും. ഇരുവരും സീരിയല്‍ താരങ്ങള്‍ ആയതുകൊണ്ട് തന്നെ വിവാഹവും അതിനു ശേഷമുള്ള ജീവിതവുമൊക്കെ ശ്രദ്ധേയമായി കൊണ്ടേയിരുന്നു. മൃദുവാ എന്ന പേരിലാണ് താരങ്ങള്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ ആദ്യ കണ്‍മണിയെ സ്വീകരിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇരുവരും. കഴിഞ്ഞ മാസമാണ് മൃദുല ഗര്‍ഭിണിയാണെന്ന കാര്യം പറയുന്നത്.

അതേസമയം മൃദുലയുടെ സഹോദരിയും സീരിയല്‍ നടിയുമായ പാര്‍വ്വതി വിജയിയും ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. കുടുംബവിളക്ക് സീരിയലിലൂടെ പാര്‍വ്വതിയും ശ്രദ്ധേയമായൊരു റോളില്‍ എത്തിയിരുന്നു. മൃദുലയെക്കാള്‍ മുന്‍പ് അനിയത്തിയുടെ വിവാഹമാണ് കഴിഞ്ഞത്. നടിയുടെ വിവാഹ സമയത്ത് അനിയത്തി ഗര്‍ഭിണിയായിരുന്നു. ഈ വിശേഷങ്ങള്‍ പിന്നീട് നടിമാര്‍ തന്നെ പങ്കുവെക്കുകയും ചെയ്തു. ഒരേസമയം വീട്ടിലെ രണ്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായാല്‍ എങ്ങനെ ഇരിക്കും എന്ന് കാണിച്ചു കൊണ്ട് വീഡിയോയുമായി താര സഹോദരിമാര്‍ വന്നിരുന്നു.

parvathy-arun-pics

ഇപ്പോഴിതാ അനിയത്തിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് മൃദുല. പ്രസവത്തിനു വേണ്ടി പാര്‍വ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു പാര്‍വതിയുടെ ഡേറ്റ് പറഞ്ഞിരിക്കുന്നത്. ആശുപത്രിയിലെ റൂമിലൂടെ ഭര്‍ത്താവിനൊപ്പം നടന്നുനീങ്ങുന്ന അനിയത്തിയുടെ വീഡിയോ ആണ് മൃദുല ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും ഇരുവരും നടക്കുന്ന വീഡിയോയ്ക്ക് താഴെ ഞങ്ങള്‍ കുഞ്ഞുവാവയെ കാത്തിരിക്കുകയാണ് എന്ന് നടി സൂചിപ്പിച്ചിരുന്നു.

താരകുടുംബത്തിന്റെ അതേ ആവേശത്തിലാണ് പ്രേക്ഷകരും. മൃദുലയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ ആണ് ഇതുമായി ബന്ധപ്പെട്ട് വന്നു കൊണ്ടിരിക്കുന്നത്. അനിയത്തിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും അതിനൊപ്പം മൃദുലയും വേഗം കണ്‍മണിയുമായി വരട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.

വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് സജീവമായ മൃദുല തുമ്പപ്പൂ എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്ത്രീകേന്ദ്രീകൃതമായ കഥ പറയുന്ന തുമ്പപ്പൂ മാസങ്ങള്‍ക്കു മുന്‍പാണ് ആരംഭിച്ചത്. പരമ്പരയിലെ പ്രധാനകഥാപാത്രമായ വീണയെന്ന വേഷം അവതരിപ്പിച്ചിരുന്നത് മൃദുല ആയിരുന്നു. ഗര്‍ഭിണിയായതോടെ കൂടി അഭിനയവുമായി മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നടി. ഇതോടെ സീരിയലില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇനി കുഞ്ഞു ജനിച്ചതിന് ശേഷം ആയിരിക്കും മൃദുല അഭിനയത്തില്‍ സജീവമാവുക എന്നാണ് പറഞ്ഞത്. അതേസമയം നടിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ യുവ കൃഷ്ണ സീരിയലില്‍ തന്നെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

പാർവ്വതിയുടെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X