For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ രൂപത്തിൽ ഭാവത്തിൽ, മൃദുല വിജയ് ഇനി വീണയാകും

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് മൃദുല വിജയിയുടേത്. കുറച്ച് നാളുകളാണ് മൃദുല വിജയിയുടെ ജീവിത്തതിൽ ഒരുപാട് മാറ്റങ്ങളാണ് സംഭവിച്ചത്. എല്ലാം പങ്കുവെക്കാനും എന്നും ജീവിത്തിലുടനീളം കൂട്ടിനുമായി അടുത്തിടെയാണ് യുവ കൃഷ്ണയെ മൃദുല വിജയി ജീവത്തിലേക്ക് ചേർത്തത്.

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും ജീവിതത്തിൽ ഒന്നായത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. താരങ്ങളുടെ വിവാഹ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  വിവാഹശേഷമുളള വിശേഷങ്ങളും യുവയും മൃദുലയും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട്. സീരിയലുകൾക്ക് പുറമെ ഇരുവരും ടെലിവിഷൻ ഷോകളിലൂടെയും മലയാളിക്ക് സുപരിചിതരാണ്. മൃദുല വിജയിയുടെ കരിയർ 2014ൽ ആണ് ആരംഭിച്ചത്. ചുരുക്കം ചില സിനിമകളിലും മൃദുല അഭിനയിച്ചിരുന്നു. 2016ൽ സെലിബ്രേഷൻ എന്ന സിനിമയിലും മൃദുല അഭിനയിച്ചിരുന്നു. 2015ലാണ് സീരിയൽ അഭിനയം നടി ആരംഭിക്കുന്നത്. കല്യാണസൗ​ഗന്ധികം ആയിരുന്നു ആദ്യ സീരിയൽ. സീരിയലും മൃദുലയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമം​ഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ഭാ​ഗമായി.

  സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്. ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തിൽ നിന്ന് വിളിയുണ്ടായത്. സിനിമയില്‍ നിന്ന് സീരിയലിലേക്ക് വരുമ്പോള്‍ ചില ആശങ്ക‍കളൊക്കെ ഉണ്ടായിരുന്നു‌വെന്ന് മുമ്പ് മൃദുല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാമെന്നത് അനു​ഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മൃദുല പറയുന്നു.

  നടിയുടെ ഭർത്താവ് യുവ കൃഷ്ണയും ഒരു അഭിനേതാവാണ് പുറമെ അദ്ദേഹം മെന്റലിസവും മാജിക്കും പരിശീലിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്ക് ഷോയിൽ പങ്കെടുക്കാനെത്തുമ്പോൾ യുവ ചില മാജിക്ക് കാഴ്ചകൾ പ്രേക്ഷകർക്കായി അവതരിപ്പിക്കാറുമുണ്ട്. ഇരുവരും സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമായിരുന്നില്ല. ബന്ധുക്കൾ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്.

  വിവാഹശേഷം യാത്രകളും മറ്റുമായി ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. യുവയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് മൃദുല അടുത്തിടെ എഴുതിയ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'നിങ്ങൾ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, പക്ഷേ ഞാൻ സ്നേഹമെന്ന് വിളിക്കും' എന്നായിരുന്നു മൃദുല കുറിച്ചത്. മൃദുല വിജയ് നായികയായി അഭിനയിച്ചുകൊണ്ടിരുന്ന പൂക്കാലം വരവായി എന്ന പരമ്പര കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. പരമ്പര അവസാനിക്കാൻ പോകുന്ന വിവരം മൃദുലയും അറിയിച്ചിരുന്നു. പരമ്പര അവസാനിക്കുന്നതിലെ സങ്കടവും മൃദുല പങ്കവെച്ചിരുന്നു. പൂക്കാലം വരവായി പരമ്പരയിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിച്ചത്.

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  ഇപ്പോൾ മൃദുല ജീവിത്തതിലെ പുതിയ സന്തോഷത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. പുതിയൊരു സീരിയലിന്റെ ഭാ​ഗമാകാൻ പോകുന്ന സന്തോഷമാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. മഴവിൽ മനോഹരമയിൽ ഉടൻ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന തുമ്പപ്പൂ എന്ന സീരിയലിൽ ഒരു സുപ്രധാന കഥാപാത്രത്തെ മൃദുലയും അവതരിപ്പിക്കാൻ പോവുകയാണ്. കഥാപാത്രത്തിന്റെ പേര് വീണയെന്നാണ്. വീണയായി രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളും മൃദുല പങ്കുവെച്ചിരുന്നു. ഒരു നാടൻ പെൺക്കുട്ടിയാണ് വീണ എന്ന കഥാപാത്രമെന്നാണ് മൃദുലയുടെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും മനസിലാകുന്നത്. കാരണം കുപ്പിവളകൾ അണിഞ്ഞ് നിൽക്കുന്ന മൃദുലയാണ് ചിത്രങ്ങളിൽ ഉള്ളത്. സീരിയലിന്റെ പ്രമോ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് മൃദുല.

  English summary
  Mridula Vijay Shared Her New Happiness, Actress Introduces Her New Character To Audience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X