തന്റെ പ്രണയത്തെ മിസ് ചെയ്യുന്നതായി മൃദുല, യുവയെ തേടി ആരാധകർ, എവിടെ പോയി...
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്‍ണയും. ഈ കഴിഞ്ഞ ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു താരവിവാഹത്തിന് പങ്കെടുത്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത് . 2020 ലാണ് നിശ്ചയം കഴിഞ്ഞത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൃദുലയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. യവയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് മിസ് ചെയ്യുന്നു എന്നാണ് മൃദുല കുറിച്ചിരിക്കുന്നത്. നിമഷനേരം കൊണ്ട് നടിയുടെ സ്റ്റോറി വൈറലാവുകയായിരുന്നു. യുവ എവിടെ പോയി എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിലുള്ള മറ്റൊരു ഫോട്ടോയും മൃദുല പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം സ്റ്റോറിയായും ഷെയർ ചെയ്തിട്ടുമുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് മൃദുല. വിവാഹത്തിന് മുൻപും നടി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സീരിയൽ വിശേഷങ്ങളും സ്വാകാര്യ സന്തോഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സും മൃദുലയ്ക്കുണ്ട്. വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്ന് ചെറിയ അവധി എടുത്തിരിക്കുകയാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നിലവിൽ മൃദുല അഭിനയിക്കുന്നത്.
പൂക്കാലം വരവായി സീരിയലിലെ പുതിയ ഗെറ്റപ്പ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷം ന്യൂ ഗെറ്റപ്പിലാണ് നടി എത്തുക. മുടി കളർ ചെയ്ത് സ്റ്റൈലൻ ലുക്കിലാണ് മൃദുല എത്തുന്നത്. പ്രേക്ഷകർ ആശംസ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. അഭിമന്യൂവിന്റേയും സംയുക്തയുടേയും ജീവിതത്തിലൂടെയാണ് പൂക്കാലം വരവായി സഞ്ചരിക്കുന്നത്. രേഖ രതീഷ് ആണ് അമ്മയായി എത്തുന്നത്. യുവ അഭിനയിക്കുന്ന പരമ്പരയിലും അമ്മ വേഷം അവതരിപ്പിക്കുന്നത് രേഖ രതീഷാണ്.


Click it and Unblock the Notifications