മക്കളെ പോലെ കണ്ട രേഖയോട് ഇത് വേണ്ടായിരുന്നു; നടി രേഖ രതീഷിനെ കല്യാണം വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ മൃദുലയും യുവകൃഷ്ണയും ജൂലൈ എട്ടിനാണ് വിവാഹിതരായത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വലിയ ആഘോഷമായി തന്നെയാണ് വിവാഹം നടത്തിയത്. സോഷ്യല്‍ മീഡിയ നിറയെ താരവിവാഹത്തെ കുറിച്ചും ഇരുവരുടെയും പ്രണയത്തെ കുറിച്ചുമൊക്കെയുള്ള രസകരമായ കഥകള്‍ പ്രചരിക്കുകയാണ്. ഒപ്പം നടി രേഖ രതീഷുമുണ്ട്.
മൃദുല-യുവ വിവാഹത്തിന് ഇടനിലക്കാരിയായി വന്നത് സീരിയല്‍ നടി രേഖ രതീഷ് ആയിരുന്നു. സീരിയലില്‍ യുവയുടെയും മൃദുലയുടെയും അമ്മ വേഷത്തില്‍ അഭിനയിച്ചിട്ടുള്ള പരിചയം വെച്ചാണ് നിങ്ങള്‍ക്ക് വിവാഹിതരായി കൂടേ എന്ന് രേഖ ഇരുവരോടും ചോദിച്ചത്. കേട്ടപ്പോള്‍ നല്ല ആലോചനയാണെന്ന് തോന്നിയതോടെ വീട്ടില്‍ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. പല അഭിമുഖങ്ങളിലുമായി മൃദുലയും യുവയും ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.

സീരിയല്‍ രംഗത്ത് നിന്നുള്ള പലരും താരങ്ങളുടെ വിവാഹത്തിന് എത്തിയെങ്കിലും ഇതിന് കാരണക്കാരിയായ രേഖയെ മാത്രം കണ്ടില്ല. എന്തുകൊണ്ടാണ് രേഖ വരാത്തതെന്ന് ചോദ്യം ഉയര്‍ന്നതോടെ തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്യാത്തത് കൊണ്ടാണെന്നും രേഖ രതീഷ് തുറന്നടിച്ചു. താന്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അവര്‍ക്ക് അറിയാമെന്നും ചിലപ്പോള്‍ അതുകൊണ്ടാണ് വിളിക്കാത്തതെന്നും തനിക്ക് അതില്‍ യാതൊരു പരിഭവവും ഇല്ലെന്നും നടി വ്യക്തമാക്കി.
ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന സമയത്തെ അപൂർവ്വ ഫോട്ടോസ്
Recommended Video
ഇതോടെ രേഖയെ വിവാഹം ക്ഷണിക്കാത്തത് എന്താണെന്ന ചോദിച്ച് താരങ്ങളുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. 'നിങ്ങളെ കൂട്ടി യോജിപ്പിക്കുകയും മക്കളെ പോലെയാണെന്ന് പറയുകയും ചെയ്ത ഒരു സ്ത്രീയെ ആണ് നിങ്ങള്‍ അവഗണിച്ചത്. രേഖയെ കല്യാണം ഫോണില്‍ കൂടി പോലും വിളിച്ച് അറിയിക്കാത്തത് മോശം ആണ്. നിങ്ങളുടെ കല്യാണത്തിന് എത്രയോ സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നു. എന്നിട്ട് മക്കളെ പോലെ കണ്ട ആ സ്ത്രീയെ നിങ്ങള്‍ ഒഴിവാക്കിയത് മോശമായി പോയി. രേഖ ചേച്ചിയോട് ഇത്രയും അവഗണന വേണ്ടായിരുന്നു എന്നിങ്ങനെ പരിഭവങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.


Click it and Unblock the Notifications











