ഇത് അഞ്ചാം മാസം; മൃദുലയുടെയും യുവയുടെയും ഇത്തവണത്തെ വിഷു കലക്കി

യുവ കൃഷ്ണയും മൃദുല വിജയ് യും മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികളാണ്. ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപത്രങ്ങളിലൂടെ ഇരുവരും മലയാള സീരിയൽ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഭിനയ മികവ് കൊണ്ട് സ്‌ക്രീനിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചവർ ജീവിതത്തിലും ഒന്നായപ്പോൾ പ്രേക്ഷകർ ആവേശത്തോടെയാണ് അത് ഏറ്റെടുത്തത്.

Mridula VIjay,Yuva krishna

ദാമ്പത്യ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാള ടെലിവിഷനിലെ ഈ സെലിബ്രിറ്റി കപ്പിൾസ്. ഫെബ്രുവരിയിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വിവരം സോഷ്യല്‍ മീഡിയിയലൂടെ ഇരുവരും പങ്കുവച്ചത്.

തുടര്‍ന്ന് ഗര്‍ഭകാലത്തെ ഓരോ തമാശകളും സന്തോഷങ്ങളും മൃദുല സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സ്ഥിരം പങ്കിടാറുണ്ട്. അടുത്തിടെ മൃദുല പോസ്റ്റ് ചെയ്ത മെറ്റെർനിറ്റി ഫോട്ടോഷൂട്ടും ഏറെ ജനശ്രദ്ധ ആകർഷിച്ചു.

ഇപ്പോഴിതാ വിഷു പ്രമാണിച്ച് ഇരുവരും ഒന്നിച്ചുള്ള വീഡിയോ ഇരുവരുടെയും യൂട്യൂബ് ചാനലായ മൃദ്‌വ വ്ലോഗ്സ് എന്ന ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ. വിഷുവിന് രാവിലെ അമ്പലങ്ങളിലൊക്കെ ദർശനം നടത്തിയ ശേഷം വളരെ സന്തോഷത്തോടെയാണ് ഇരുവരും വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ചാം മാസമാണ് ഇപ്പോഴെന്നും ഇന്ന് മൃദുലയുടെ വീട്ടിലേക്ക് യുവയുടെ സഹോദരിയും അളിയനും കുടുംബവും എത്തുന്നുണ്ടെന്നും മൃദുല ഗർഭിണിയാണെന്ന് അറിയിക്കാൻ വരുന്ന ചടങ്ങായി നടത്തുകയാണ് ഇതെന്നും മൃദുലയും യുവയും വിഡിയോയിൽ പറയുന്നു.

Mridula, yuva

ചടങ്ങൊക്കെ പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും മൃദുല ഗർഭിണി ആണെന്ന് ആദ്യം അറിഞ്ഞത് മൃദുലയുടെ വീട്ടുകാർ തന്നെയാണെന്നും യുവ വ്യക്തമാക്കി . ഇപ്പോൾ ചടങ്ങായി മാത്രം നടത്തുന്നതാണ്, കുറെ മധുരപലഹാരങ്ങളുമായാണ് അവരെത്തുകയെന്നും ഇപ്പോൾ ഒരുപാട് മധുരപലഹാരം ദിവസേന കഴിക്കാറുണ്ടെന്നും മൃദുല വിഡിയോയിൽ പറയുന്നു.

രണ്ട് മാസം കഴിഞ്ഞ് ഏഴാം മാസത്തിൽ ഒരു ചടങ്ങ് നടക്കുന്നുണ്ട്. ആ ചടങ്ങ് ഗംഭീരമാക്കാമെന്നും അത് കളർഫുൾ ആക്കാനാണ് തീരുമാനം എന്നും യുവയും മൃദുലയും ഉറപ്പേകുന്നുണ്ട്.

വിഷു സദ്യ ഒരുക്കുന്നതിന്റെയും ഇരുവരും ചേർന്ന് സദ്യക്കായി വാഴയില വെട്ടാൻ പോകുന്നതിന്റെയും എല്ലാം രസകരമായ ദൃശ്യങ്ങൾ കാണാം. മധുര പലഹാരങ്ങളുടെ എത്തിയ യുവയുടെ സഹോദരിയും കുടുംബവും വിഷു സദ്യയും കഴിച്ച ശേഷമാണ് മടങ്ങിയത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണ തുളസി എന്ന സീരിയലിലൂടെയാണ് മൃദുല പ്രേക്ഷക മനസ്സിൽ കുടിയേറിയത്. തുമ്പപ്പൂ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഗര്‍ഭിണിയായത്. ഡോക്ടര്‍ റെസ്റ്റ് നിര്‍ദ്ദേശിച്ചത് കാരണം സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി.

മഴവില്‍ മനോരമയിലെ തന്നെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞില്‍ വിരിഞ്ഞ പൂവിന് പുറമെ സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലും ഇപ്പോള്‍ യുവ അഭിനയിക്കുന്നുണ്ട്.

മകൾ ഗർഭിണിയാണ് എന്ന കാര്യത്തിൽ സന്തോഷമുണ്ടെന്നും ഇരട്ടി സന്തോഷമാണെന്നും മൃദുലയുടെ അമ്മയും പറയുന്നു. സഹോദരി പൂര്‍ണ ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് മൃദുലയ്ക്കും പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയത്.

തുടര്‍ന്ന് ഒരേ വീട്ടില്‍ രണ്ട് ഗര്‍ഭിണികളുള്ള സന്തോഷം മൃദുല ഒരു വീഡിയോയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. അടുത്തിടെയാണ് മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയ് മകൾക്ക് ജന്മം നൽകിയത്. യാമിക എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

Recommended Video

തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

മലയാള ടെലിവിഷൻ രംഗത്ത് സജീവമായ മൃദുല സെലിബ്രേഷന്‍, ബ്രിട്ടീഷ് ബംഗ്ലാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X