For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ സന്തോഷവുമായി ആലീസ്, രണ്ട് സേവ് ദ് ഡേറ്റിനെ കുറിച്ച് സജിൻ, ആശംസയുമായി ആരാധകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി. നിരവധി ജനപ്രിയ പരമ്പരകളിലൽ ആലീസ് അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. പ്രിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോസിറ്റീവ് കഥാപാത്രമാണിത് . ആലീസ് പുതിയ ജീവിതത്തിനായി തയ്യാറെടുക്കുകയാണ്. പത്തനംതിട്ട സ്വദേശി സജിൻ സജി ചെറിയാനാണ് വരൻ. അടുത്തിടെയാണ് ഇവരുടെ വിവാഹം നിശ്ചയം കഴിഞ്ഞത്. നവംബർ 18 ആണ് വിവാഹം.

  നസ്രിയയെ കല്യാണം ആലോചിച്ചപ്പോൾ ഫഹദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി ഫാസിൽ

  പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണെന്നും ആലീസ് നേരത്തെ പറഞ്ഞിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിത കല്യാണത്തിന് മുൻപ് ഒരു സന്തോഷ വാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. പുതിയ ജീവിതം പുതിയ വീട്ടിലാണ് സജിനും ആലീസും ആരംഭിക്കുന്നത്.

  ഐശ്വര്യ റായിക്ക് അധ്യാപകനോട് ക്രഷ് ഉണ്ടായിരുന്നു, ഇംപ്രസ് ചെയ്യാൻ പലതും നോക്കി, വെളിപ്പെടുത്തി സുഹൃത്ത്

  ബെത്ലഹേം എന്നാണ് പുതിയ വീടിന്റെ പേര്.. ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് . ഒരു ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ആലീസ് തന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ...''ബെത്‌ലഹേം വീടിന്റെ പാലുകാച്ചൽ ചടങ്ങ്. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം. ഇന്ന് നീ എന്നെ കൂടുതൽ അഭിമാനിയാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഈ വലിയ തുടക്കത്തിനായി ഞങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു. ഓരോ ഘട്ടത്തിലും ഞാൻ അവിടെ ഇല്ലെങ്കിലും എന്റെ അഭിപ്രായം നീപരിഗണിച്ചു. ഐ ആം സോ ഹാപ്പി മോനെ, ഇത്രയും ചെറുപ്പത്തിലേ നീ ഇതൊക്കെ ഉണ്ടാക്കിയെടുത്തത്''.

  ഓരോ ദിവസവും പ്രത്യേകിച്ച് നമ്മുടെ ബെഡ്റൂമിന്റെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാൻ നീ എന്നെ വിളിച്ച ഓരോ വീഡിയോയും ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമാണ് നിങ്ങൾ പരിഗണിച്ചത്. അന്ധയായാലും ആ വീട്ടിലെ ഓരോ സ്ഥലവും എനിക്കറിയാം. കൂടാതെ, ഇത് സാധ്യമാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇച്ചായനോട് ഒരുപാട് സ്നേഹം. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു കുഞ്ഞേ, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഞങ്ങൾക്ക് ആവശ്യമായതെല്ലാം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി.. ചിത്രത്തിനോടൊപ്പം ആലീസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  പുതിയ വീടിന്റേയും പാലുകാച്ചല്‍ ചടങ്ങിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആലീസായിരുന്നു പുതിയ വീട്ടിൽ പാലുകാച്ചിയത്. വിവാഹത്തിന് മുന്നോടിയായുള്ള പുതിയ തുടക്കത്തിന് ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് നടി നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രൊഫഷണല്‍ ലൈഫിൽ മികച്ച പിന്തുണയാണ് സജിന്‍ നല്‍കുന്നതെന്നും ആലീസ് പറഞ്ഞിട്ടുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട് ഇവർക്ക്. വിവാഹ വിശേഷവും തയ്യാറെടുപ്പുകളൊക്കെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുറുണ്ട്. ദിവസങ്ങൾക്ക് മുൻപ് മെഹന്തി വീഡിയോ താരങ്ങൾ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലൂടെയാണ് സജിനെ പ്രേക്ഷകർക്കായി ആലീസ് പരിചയപ്പെടുത്തി കൊടുക്കുന്നത്. കൂടാതെ സജിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിൽ എത്തിയതിനെ കുറിച്ചുമൊക്കെ ആലീസ് പറയുന്നുണ്ട്.

  സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. സംസാരത്തിനിടെ വിവാഹം ആലോചിക്കുന്ന കാര്യം ആവളോട് പറഞ്ഞു. വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു. തുടർന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടർന്നു വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. കോവിഡും പ്രഫഷനൽ തിരക്കുകളും കാരണവും നീണ്ടു പോകുകയായിരുന്നെന്നും ആലിസ് പറഞ്ഞിരുന്നു.

  സജിനെ കെട്ടാൻ തീരുമാനിച്ചതിനെ കുറിച്ചും ആലീസ് ഈ വീഡിയോയിൽ പറയുന്നുണ്ട്. അറേഞ്ച്ഡ് മ്യാരാജ് ആണെങ്കിലും ആളെ കണ്ട് സംസാരിച്ചതിന് ശേഷമേ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ എന്ന് അമ്മയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഒരു മാസം തമ്മിൽ സംസാരിച്ചതിന് ശേഷമാണ് ഓക്കെ പറഞ്ഞത്. വളരെ സ്നേഹമുളള ആളാണ് സജിൻ. അങ്ങനെയാണ് കെട്ടാമെന്ന് തീരുമാനിച്ചതെന്നും നടി പറയുന്നു. കൂടാതെ കരിയറിൽ സജിൻ ഇടപെടാറില്ലെന്നും ആലീസ് പറയുന്നുണ്ട്. പേഴ്സൽ ലൈഫും ഫ്രെഷണൽ ലൈഫും രണ്ടായിട്ടാണ് കൊണ്ടു പോകുന്നതെന്നാണ് ഇവർ പറയുന്നത്. തന്റേയും കരിയറിൽ ആലീസ് ഇടപെടാറില്ലെന്നും സജിൻ പറയുന്നു. ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ മാത്രമേ പരസ്പരം ചർച്ച ചെയ്യാറുള്ളൂവെന്നും ഇവർ പറയുന്നു.

  Recommended Video

  ആരാണീ കോഴിക്കോട് ശാരദ ? ചെറിയ വേഷങ്ങളിലെ വലിയ കലാകാരി

  ഇവരുടെ സേവ് ദ് ഡേറ്റ് വീഡിയോ വൈറലായിരുന്നു. മേക്കിംഗ് വീഡിയോ ആയിരുന്നു ആലീസ് പങ്കുവെച്ചത്. ആലീസിനോടൊപ്പം പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണെന്നാണ് ഫോട്ടോഷൂട്ടിന് ശേഷം സജിൻ പറയുന്നത്. കാരണം ആലീസ് സ്ഥിരമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ആളാണ്. നമ്മൾ വല്ലപ്പോഴും മാത്രമാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. അതും പിടിച്ചും വലിച്ചമാണെന്നും സജിൻ പറയുന്നു. അത് ശരിയാണെന്ന് ആലീസും സമ്മതിക്കുന്നുണ്ട്.തന്നെ കൊണ്ട് ഭയങ്കര ബുദ്ധിമുട്ടാണെന്നാണ് സജിൻ പറയുന്നത്. ഇതിന് മുൻപ് ഒരു സേവ് ദ് ഡേറ്റ് എടുത്തിരുന്നു എന്നും എന്നാൽ അത് വൻ പരാജയമായിരുന്നെന്നും സജിൻ വീഡിയോയിൽ പറഞ്ഞു. താരങ്ങളുട സേവ് ദ് ഡേറ്റ് വീഡിയോ വൈറലായിട്ടുണ്ട്. മികച്ച കന്റുകളാണ് ലഭിക്കുന്നത്. രണ്ട് പേരും അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്. സേവ് ദ് ഡേറ്റ് ഗംഭീരമാണെന്നും ആരാധകർ പറയുന്നുണ്ട്.

  Read more about: serial
  English summary
  Mrs. Hitler Actress Alice Chrisy Shares Her New Happiness With Sajin, Save The Date making video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X