For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിലെ നായകന്റെ ബെഡ് റൂമിലൊരുക്കിയ സര്‍പ്രൈസ്; അരുണ്‍ രാഘവിനെ ഞെട്ടിച്ച് അഞ്ജലിയടക്കം നടിമാര്‍

  |

  പൂക്കാലം വരവായ് സീരിയലിലെ അഭിമന്യു എന്ന നായകവേഷത്തിലൂടെ പ്രേക്ഷകപ്രശംസ നേടിയ താരമാണ് അരുണ്‍ രാഘവ്. ലേശം കലിപ്പനായ നായകനെ ഇഷ്ടപ്പെട്ടവരില്‍ മലയാളി ആരാധികമാര്‍ നിരവധിയാണ്. ഇപ്പോള്‍ വീണ്ടും കലിപ്പനായ നായകവേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം.

  മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലെ ഡികെ എന്ന കഥാപാത്രത്തെയാണ് അരുണ്‍ അവതരിപ്പിക്കുന്നത്. സീരിയലില്‍ ലേശം കലിപ്പ് ലുക്കാണെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ലെന്ന് പുതിയൊരു വീഡിയോയില്‍ നിന്നും വ്യക്തമാവും. സീരിയല്‍ നടി അഞ്ജലി റാവു സോഷ്യല്‍ മീഡിയ പേജിലൂടെ പുതിയതായി പങ്കുവെച്ച വീഡിയോയാണിപ്പോള്‍ വൈറലാവുന്നത്. സീരിയലിലെ താരങ്ങളെല്ലാം ചേർന്ന് ഒരു സർപ്രൈസ് ഒരുക്കിയതായിരുന്നു വീഡിയോയിൽ.

  Also Read: ജയൻ്റെ ബന്ധുവാണെന്ന് പറഞ്ഞുള്ള വിവാദം; ആദിത്യനുമായി സംസാരിച്ചു, വിവാദം റീച്ച് ഉണ്ടാക്കി തന്നെന്ന് നടി ഉമ നായർ

  സീരിയലിലൂടെ വലിയ സൗഹൃദവലയമാണ് മിസിസ്സ് ഹിറ്റ്‌ലറിലെ സഹതാരങ്ങളെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ നായകന്റെ ജന്മദിനം വരുമ്പോള്‍ ഒട്ടും മോശമാക്കരുതെന്ന് കരുതുകയും ചെയ്തു. അങ്ങനെ ജന്മദിനം ആഘോഷിക്കുന്ന അരുണ്‍ രാഘവിന് കിടിലനൊരു സര്‍പ്രൈസാണ് സഹതാരങ്ങള്‍ ചേര്‍ന്ന് ഒരുക്കിയത്. ബെഡ് റൂമില്‍ കേക്കും മെഴുകുതിരികളുമൊക്കെ കത്തിച്ച് വെച്ചതിന് ശേഷം അരുണിനെ റൂമിലേക്ക് കൊണ്ട് വരികയായിരുന്നു.

  Also Read: അവന്‍ എന്റെ ബെഡ് റൂം വരെ എത്തി, രാത്രി ജനലിലൂടെ തുറിച്ചു നോക്കി; പേടിച്ച് അലറിയെന്ന് പ്രിയങ്ക

  ഒന്നും പ്രതീക്ഷിക്കാതെ റൂമിലേക്ക് വന്ന് കയറി നടന്‍ കൂട്ടുകാര്‍ ഒരുക്കിയ സര്‍പ്രൈസ് മനസിലാവാതെ ആദ്യം പകച്ചു. പിന്നെയാണ് പിറന്നാളാഘോഷമാണെന്ന കാര്യം നടന് മനസിലാവുന്നത്. ശേഷം എല്ലാവര്‍ക്കും കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയൊക്കെ ചെയ്തതിന് ശേഷമാണ് വീഡിയോ അവസാനിക്കുന്നേ. ഇതിന് പിന്നാലെ അരുണിന് ആശംസകള്‍ അറിയിച്ച് നടി അഞ്ജലി റാവു എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്.

  'പ്രിയ അരുണ്‍, നിങ്ങള്‍ എങ്ങനെയാണെന്നുള്ളതില്‍ വളരെയധികം അഭിമാനിക്കുന്നു. നല്ല മനസുള്ള, എല്ലാവരോടും ദയയുള്ള, പോസിറ്റീവായി ചിന്തിക്കുന്ന, ഉപദേഷ്ടാല്, മികച്ച നടന്‍, ഒരു നല്ല സുഹൃത്ത്, പിന്തുണ കൊടുക്കുന്ന ഭര്‍ത്താവ്, അതിശയിപ്പിക്കുന്ന അച്ഛന്‍, അങ്ങനെയെല്ലാമായ മനുഷ്യനാണ്. നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത് ഭാഗ്യമാണ്. ഞങ്ങളുടെ ജീവിതാവസാനം വരെ ഞങ്ങള്‍ ഇതുപോലെ ഒരുമിച്ച് നില്‍ക്കണമെന്ന് എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ആഗ്രഹിക്കുകയാണ്.

  ഞാന്‍ തകര്‍ന്നിരുന്ന സമയത്ത് എന്റെ മാനസിക ശക്തിയായതിന് നന്ദി. എല്ലാവരുടെയും ജീവിതത്തില്‍ ഒരു അരുണ്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുകയാണ്. ആരോഗ്യത്തോടെ ജീവിക്കുക, ഇതുവരെ സംഭവിച്ചതെല്ലാം നല്ല കാര്യങ്ങളാണെന്നും', അഞ്ജലി പറയുന്നു.

  ഭാര്യ എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ ശ്രദ്ധേനയായി മാറിയ താരമാണ് അരുൺ രാഘവ്. പെൺവേഷത്തിൽ സീരിയലിൽ പ്രത്യക്ഷപ്പെട്ടാണ് അരുൺ ആരാധകരെ കൈയ്യിലെടുത്തത്. ഇടയ്ക്ക് വില്ലൻ വേഷങ്ങൾ ചെയ്തെങ്കിലും പിന്നീടിങ്ങോട്ട് നായകവേഷങ്ങളാണ് താരത്തെ തേടി എത്തിയത്. നിലവിൽ മിസിസ്സ് ഹിറ്റ്ലർ എന്ന ടെലിവിഷൻ സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഷാനവാസ് ഷാനു അവതരിപ്പിച്ചിരുന്ന കഥാപാത്രമായിരുന്നത്. കലിപ്പനായ ബിസിനസുകാരൻ്റെ വേഷം മനോഹരമായി ചെയ്യാൻ അരുണിന് സാധിക്കുന്നു എന്നതാണ് ശ്രദ്ധേയം.

  Read more about: actor
  English summary
  Mrs Hitler Actress Anjali Rao Pens A Lovely Note On Arun Raghavan's Birthday Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X