പാറുക്കുട്ടിയുടെ നറുക്കില്‍ മുടിയന്‍ തീരുമാനം മാറ്റി! രഹസ്യനീക്കത്തിന് പിന്നില്‍ അപ്പൂപ്പന്‍! കാണൂ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര നിത്യേന സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതലേ തന്നെ ആരാധകര്‍ പരമ്പരയെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. ഡാന്‍സറായ മുടിയന്റെ മടിയും ആത്മവിശ്വാസക്കുറവിനെക്കുറിച്ചുമൊക്കെ മനസ്സിലാക്കിയ അപ്പൂപ്പനും നീലുവും ചെയ്ത പണിയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഡാന്‍സ് കോംപറ്റീഷനുള്ള തയ്യാറെടുപ്പിലാണ് ജെറിയും സംഘവും. അപ്രതീക്ഷിതമായി ആ സംഘത്തിലേക്ക് മുയിയനും ചേരുകയാണ്.
മത്സരത്തില്‍ പങ്കെടുക്കാനുള്ള കോസ്റ്റിയൂം വാങ്ങാനുള്ള പണമില്ലെന്നും അച്ഛന്‍ ഇവിടെ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാനാവില്ലെന്നും പറഞ്ഞ് മുടിയന്‍ തന്റെ താല്‍പര്യമില്ലായ്മ പ്രകടിപ്പിക്കുകയായിരുന്നു. ഡാന്‍സിനെ ജീവവായുവായി കൊണ്ടുനടന്നിരുന്ന മുടിയന്‍ ചേട്ടന്റെ പിന്‍മാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു ലച്ചു ചോദിച്ചത്. ബിഎസ് സി ജയിച്ചതില്‍പ്പിന്നെ ചേട്ടന് തോല്‍ക്കാന്‍ മടിയാണെന്നായിരുന്നു കേശു പറഞ്ഞത്. ഒരു വിഷയത്തില്‍ രണ്ടഭിപ്രായം വന്നാല്‍ മുന്‍പ് ചെയ്യാറുള്ളത് പോലെ നറുക്കെടുപ്പ് അഥവാ കുറി നോക്കമെന്നായിരുന്നു അപ്പൂപ്പന്‍ പറഞ്ഞത്. ഇതോടെ കുട്ടിക്കൂട്ടവും സജീവമാവുകയായിരുന്നു.

പാണ്ഡവാസാണ് വിഷ്ണുവിന്റെ ടീം. ഇത് കൂടാതെ മറ്റ് 3 ടീമുകളുടെ പേരും എഴുതി ഒരു ഡപ്പയിലിട്ട് കുലുക്കി നറുക്കെടുക്കാനാണ് അപ്പൂപ്പന്‍ പറഞ്ഞത്. ശിവാനി നറുക്കെടുക്കാമെന്ന് പറഞ്ഞെങ്കിലും എടുക്കുന്നത് ചേട്ടന്‍രെ ടീമല്ലെങ്കില്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഓര്‍ത്ത് പിന്‍മാറുകയായിരുന്നു. പാറുക്കുട്ടിയായിരുന്നു നറുക്കെടുത്തത്. ലച്ചുവിന്‍രെ കൈയ്യിലേക്കായിരുന്നു നറുക്ക് കൊടുത്തത്. തുടക്കത്തില്‍ ഒന്നും മിണ്ടാതെ എല്ലാവരേയും ടെന്‍ഷനടിപ്പിച്ചെങ്കിലും പാണ്ഡവാസാണ് പാറു തിരഞ്ഞെടുത്തതെന്ന് ലച്ചു പറഞ്ഞതോടെയാണ് മുടിയന് ആശ്വാസമായത്. ഇതോടെ മുടിയന്‍ തീരുമാനവും മാറ്റുകയായിരുന്നു.

വേറെ വല്ല പേരെങ്കിലുമായിരുന്നു വന്നതെങ്കിലുള്ള ചേട്ടന്റെ അവസ്ഥയെക്കുറിച്ചായിരുന്നു കേശു സൂചിപ്പിച്ചത്. അപ്പോഴാണ് അപ്പൂപ്പന്‍ എല്ലാവര്‍ക്കും കുറി നല്‍കിയത്. അത് തുറന്നുനോക്കാനും പറഞ്ഞു. അപ്പോഴാണ് അവര്‍ ആ നഗ്നസത്യം മനസ്സിലാക്കിയത്. വിഷ്ണുവിന്റെ പ്രശ്‌നം പണല്ലായിരുന്നുവെന്നും ആത്മവിശ്വാസക്കുറവായിരുന്നു അവനെ അലട്ടിയതെന്നും തങ്ങള്‍ മനസ്സിലാക്കിയെന്നും അതിനെ മറികടക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.


Click it and Unblock the Notifications