വിഷ്ണു ഇനി പഴയ പോലെയല്ല! മുടിയന് പുതിയ ജോലി കിട്ടിയപ്പോള്‍ കാട്ടിക്കൂട്ടിയത്! കാണാം!
ടെലിവിഷന്‍ രംഗത്തെ സുപ്രധാനമായൊരു മാറ്റമാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ വരവോടെ സംഭവിച്ചത്. ഹാസ്യ പരമ്പരകളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഉപ്പും മുളകും. നീണ്ട ഇടവേളയ്ക്ക് ശേഷം പരമ്പര പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇടവേള അവസാനിപ്പിച്ച് സുരേഷ് ബോബുവും ശ്രീകുമാറും പരിപാടിയിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ഇടക്കാലത്ത് വെച്ച് നഷ്ടപ്പെട്ട പ്രൗഢി വീണ്ടും തിരിച്ചെടുത്തിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുന്നത്.
ബാലുവും നീലുവും ലച്ചുവും മുടിയനുമൊക്കെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയിരിക്കുകയാണ്. ഇടക്കാലത്ത് ഓട്ടോറിക്ഷയുമായെത്തിയ മുടിയന്‍ ഇടയ്ക്ക് വെച്ച് ജോലി ഉപേക്ഷിച്ചിരുന്നു. ഡ്രൈവറായി തുടരേണ്ടെന്ന് നീലുവും ബാലുവും പറഞ്ഞതോടെയാണ് മുടിയന്‍ അതുപേക്ഷിച്ചത്. ബിഎസ് സി പേപ്പര്‍ എഴുതിയെടുക്കണമെന്ന് പറഞ്ഞ് എല്ലാവരും വിഷ്ണുവിനെ നിര്‍ബന്ധിച്ചിരുന്നു. പഠനത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ഒന്നും അറിയാത്ത പോലെ നടിക്കലാണ് വിഷ്ണു. ഓട്ടോറിക്ഷ ഉപേക്ഷിച്ചുവെങ്കിലും പുതിയ ജോലി ലഭിച്ചതിന്റെ ത്രില്ലിലാണ് മുടിയന്‍.

അടുക്കളയില്‍ ജോലി ചെയ്തിരിക്കുന്ന ലച്ചുവിനെയും പത്രം എടുക്കാനായി ശിവയേയും പറഞ്ഞുവിട്ട വിഷ്ണുവിന്റെ പ്രകടനം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അമ്മയുടെ ജോലിയേക്കാളും വലിയ ജോലിയാണ് താന്‍ ചെയ്തതെന്ന തരത്തിലാണ് വിഷ്ണുവിന്റെ ഭാവവും സംസാരവും. കുറിക്ക് കൊള്ളുന്ന മറുപടിയുമായി ലച്ചുവും ഒപ്പമുണ്ട്. ഇതിനിടയില്‍ കേശുവിനേയും ശിവയേയും മുടിയന്‍ ഞെട്ടിക്കുന്നുമുണ്ട്. പുതിയ ജോലി കിട്ടിയതിന്റെ അഹങ്കാരത്തിലാണ് മുടിയനെന്നാണ് എല്ലാവരും പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണൂ.


Click it and Unblock the Notifications